ബിഗ് ബോസ് മലയാളം സീസൺ 4-ന്റെ തുടക്കത്തിൽ ലക്ഷ്മിപ്രിയ, സുചിത്ര, ധന്യ എന്നിവർക്കിടയിൽ വളരെ നല്ല സൗഹൃദമാണ് നിലനിന്ന് പോന്നിരുന്നത്. എന്നാൽ ആഴ്ച്ചകൾ പിന്നിട്ടപ്പോൾ ഈ സൗഹൃദത്തിൽ ഇളക്കം തട്ടിയതായാണ് പ്രേക്ഷകർക്കും കാണാൻ കഴിഞ്ഞത്.
എന്നാൽ ഇതിന്റെ കാരണങ്ങൾ അന്വേഷിച്ചാൽ നിസ്സാരം എന്നൊക്കെ തോന്നിയേക്കാം. ഇന്നലെ ദിൽഷയും സുചിത്രയും തമ്മിലുള്ള സംഭാഷണങ്ങളിൽ നിന്നാണ് ലക്ഷ്മിപ്രിയയോടുള്ള നീരസം ചർച്ചയാകുന്നത്. ആളുകളോട് പിണങ്ങുന്നതിനെക്കുറിച്ചും വഴക്ക് കൂടുന്നതിനെക്കുറിച്ചുമാണ് ഇരുവരും സംസാരിച്ച് തുടങ്ങുന്നത്.
ALSO READ
ദിൽഷയാണ് സംഭാഷണം തുടങ്ങുന്നത്. ഞാൻ ദേഷ്യപ്പെടുന്നത് വളരെ കുറവ് മാത്രമാണ്. പക്ഷേ എനിക്ക് ദേഷ്യപ്പെടാൻ അത്ര ഇഷ്ടവുമല്ല. അന്നത്തെപ്പോലെയാണ് ദേഷ്യപ്പെടുന്നതെങ്കിൽ എനിക്ക് പിന്നീട് വല്ലാതെ കരച്ചിൽവരും. അതാണ് എന്റെ പ്രശ്നം. ഇത് കേൾക്കുമ്പോൾ സുചിത്രയും പറയുന്നത് എനിക്കും അത് അങ്ങനെ തന്നെ ആണെന്നാണ്. പക്ഷേ, എന്നെ ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ ഒക്കെ ശ്രമിച്ചാൽ പിന്നീട് അവരുടെ കഷ്ടകാലമായിരിക്കും എന്നാണ് സുചിത്ര പറയുന്നത്. ഇത് കേട്ടപ്പോൾ ദിൽഷയുടെ മുഖത്ത് ഞെട്ടലാണ് ഉണ്ടായത്. ഇത് കേട്ട ഉടനെ ചേച്ചി ഞാൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയിട്ട് പിന്നീട് വന്ന് സോറി പറഞ്ഞാൽ ചേച്ചി അത് ക്ഷമിക്കില്ലേ എന്ന് ദിൽഷ ചോദിക്കുന്നുണ്ട്. അതിലൊന്നും എനിക്ക് അങ്ങനെ ഒരു പ്രശ്നമേ ഇല്ല എന്നാണ് സുചിത്ര പറയുന്നത്.
ALSO READ
ഒപ്പം സുചിത്ര ഇതിൽ ലക്ഷ്മിപ്രിയയോട് തനിക്ക് അത്തരം പ്രശ്നമുണ്ടെന്നും പറയുന്നു. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ അവരോട് അങ്ങനെ പെരുമാറുന്നത്. വളരെ അടുപ്പത്തിൽ ഇരിക്കുന്ന രണ്ട് ആളുകൾ, അതിൽ ഒരാളുടെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റോ കുറ്റമോ ഉണ്ടായാൽ അത് അയാളോട് തന്നെ പറയാം. അങ്ങനെ ചെയ്യാതെ മറ്റ് ആളുകളുടെ മുന്നിൽവെച്ച് കുറ്റപ്പെടുത്തന്നത് ശരിയല്ല.
അപ്പോൾ അതുവരെ കാണിച്ച സ്നേഹം കപടമാകുകയാണ് ചെയ്യുന്നതെന്ന് സുചിത്ര പറയുന്നത്. എന്താണ് ഇപ്പോൾ ഇവർക്കിടയിൽ നടക്കുന്നതെന്നാണ് പ്രേക്ഷകർക്കും വ്യക്തമല്ല. ആദ്യ ദിവസങ്ങളിൽ ധന്യയേയും സുചിത്രയേയും ലക്ഷ്മി ചില വിഷയങ്ങളിൽ വിമർശിച്ചതാണ് ഇതിന് കാരണമായി പറയുന്നത്. പക്ഷേ ഇങ്ങനെ അകലം പാലിയ്ക്കാൻ മാത്രം എന്തെങ്കിലും ഉണ്ടായോ എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.