ബോക്‌സോഫീസ് വിജയങ്ങൾ ഇല്ലെങ്കിൽ സ്വന്തം ആരാധകർക്ക് പോലും അങ്ങേരെ വേണ്ട, മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി ആരാധകന്റെ കുറിപ്പ്

266

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനായി എത്തി പിന്നീട് ഇന്ത്യൻ സിനിമയിലെ തന്നെ കംപ്ലീറ്റ് ആക്ടർ ആയി മാറിയ താരമാണ് മോഹൻലാൽ. 40ൽ അധികം വർഷങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മോഹൻലാൽ മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്.

അതേ സമയം ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മലയാള സിനിമയിലെ ഒട്ടുമിക്ക കളക്ഷൻ റെക്കോർഡുകളും മോഹൻലാലിന്റെ പേരിലാണ്. മലയാളത്തിലെ ആദ്യത്തെ 50,100, 200 കോടി ക്ലബ്ബുകളെല്ലാം മോഹൻലാലിന്റെ പേരിലാണ്.

Advertisements

ഇപ്പോഴിതാ ബിലാൽ ഡേവിഡ് എന്ന ഒരു മമ്മൂട്ടി ആരാധകൻ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലവായി മാറിയിരിക്കുന്നത്. ബോക്‌സ് ഓഫീസിൽ റെക്കോർഡ് ഇല്ലെങ്കിൽ സ്വന്തം ഫാൻസിന് പോലും മോഹൻലാലിനെ വേണ്ട എന്നാണ് ബിലാൽ ഡേവിഡ് കുറിപ്പിൽ പറയുന്നത്.

Also Read
ജോലി വേണമെന്ന് അച്ഛൻ, അഭിനയ രംഗത്ത് എത്താൻ വേണ്ടി നഴ്സിംഗ് പഠിക്കാൻ പേയി, ജോലിയും കിട്ടി, ഹരിത ജി നായരൂടെ യഥാർത്ഥ ജീവിതം ഇങ്ങനെ

ബിലാൽ ഡേവിഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ബോക്‌സ് ഓഫിസ് വിജയങ്ങളുടെ അകമ്പടിയില്ലെങ്കിൽ മോഹൻലാൽ എന്ന വ്യക്തിക്ക് യാതൊരു വിധ പരിഗണയും ഇല്ലെന്നു ഫാൻസും സാധാരണ ജനങ്ങളും ഇന്നലത്തെ അദ്ദേഹത്തിന്റെ ജന്മം ദിനത്തോടെ തെളിയിച്ചിരിക്കുകയാണ്. ഇന്നലെ വന്ന യുവതാരങ്ങളുടെ ജന്മദിനം പോലും ഇതിലും കെങ്കേമമായി സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുമ്പോൾ എന്തുകൊണ്ട് ഒരു നനഞ്ഞ പടക്കത്തിന്റെ ആരവം പോലും ഇന്നലെ സംഭവിച്ചില്ല എന്ന് ചിന്തിക്കുമ്പോൾ നമുക്ക് ഒരുകാര്യം ഉറപ്പിക്കാം.

ബോക്‌സ് ഓഫിസ് വിജയങ്ങൾ ഇല്ലെങ്കിൽ സ്വന്തം ആരാധകർക്ക് പോലും അങ്ങേരെ വേണ്ട. ഇവിടെയാണ് മമ്മൂട്ടിയെന്ന വ്യക്തിയുടെ പ്രിവിലേജ് നമ്മൾ മനസ്സിലാക്കേണ്ടത്. അദ്ദേഹത്തിന്റെ ഓരോ ബെർത്ത്‌ഡേക്കും സാധാരണക്കാർ മുതൽ ആരാധകർ വരെ അദ്ദേഹത്തിന്റെ വസതിക്ക് മുൻപിൽ മഴയെ പോലും വക വയ്ക്കാതെ പാതിരാത്രിക്ക് വരെ വട്ടമിട്ടു പറക്കുന്നുണ്ടെങ്കിൽ ഒരു നടനപ്പുറം മമ്മൂട്ടിയെന്ന വെക്തി കേരളീയർക്ക് ആരാണെന്നുള്ളതിനുള്ള ഏറ്റവും വലിയ ഉത്തമ ഉദാഹരണമാണ്.

Also Read
വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്, വേണ്ടെന്നു വെച്ച സിനിമകൾ ഏറെയാണ്, വെളിപ്പെടുത്തലുമായി പ്രിയങ്ക നായർ

അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക മേഖലകളിൽ ഉള്ളവർ പോലും അദ്ദേഹത്തെ ഒരുപോലെ ചേർത്തു പിടിക്കുന്നതും ഗുരു തുല്യനായി കാണുന്നതും. പ്രായഭേദമന്യേ മമ്മൂക്ക എന്ന വിളി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് വികാരമാണ് പാട്രിയാർക്ക് എന്നായിരുന്നു ബിലാൽ ഡേവിഡിന്റെ കുറിപ്പ്.

Advertisement