വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഇന്ന് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ലിയോണ ലിഷോയ്. 2012ൽ റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ലിയോണ കടന്ന് വന്നത്. പ്രമുഖ സിനിമ സീരിയൽ താരം ലിഷോയിയുടെ മകളായ ലിയോണ പരസ്യങ്ങളിൽ മോഡലായാണ് തന്റെ കരിയർ ആരംഭിച്ചത്.
കലികാലത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടാൻ ഇടയാക്കി.ഈ ചിത്രത്തിൽ ആസിഫ് അലിയയായിരുന്നു ലിയോണയുടെ ജോഡിയായി എത്തിയത് . മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സാറ അർജുന്റെ അമ്മയുടെ വേഷം ലിയോണയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇടയാക്കി.
ടൊവിനോ തോമസ് നായകനായ മായാനദി എന്ന ചിത്രത്തില സമീറ എന്ന കഥാപാത്രം നായിക കഥാപാത്രത്തിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു. ഇഷ്‌ക്ക് എന്ന ചിത്രത്തിലെ ലിയോണയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ട്വൽത്ത് മാൻ എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.
ഒടിടി റിലീസ് ആയി എത്തിയ ചിത്രം വിജയകരമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ട്വൽത്ത് മാനിലെ അനുഭവങ്ങളെക്കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചും എല്ലാം വെളിപ്പെടുത്തുകയാണ് ലിയോണ, ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
വളരെ രസകരമായ പല അനുഭവങ്ങളും ലിയോണ ഈ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. താൻ ആദ്യമായി പ്രണയിച്ചത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണെന്നും ആ സമയത്ത് തന്റെ അമ്മയോട് കള്ളം പറഞ്ഞ് ബോയ് ഫ്രണ്ടുമായി കറങ്ങാൻ പോകുമായിരുന്നുവെന്നും താരം പറഞ്ഞു. തിരികെ വീട്ടിൽ എത്തുമ്പോൾ അമ്മ കൃത്യമായി തന്റെ കള്ളത്തരം പിടിക്കാറുണ്ടായിരുന്നുവെന്നും ലിയോണ വ്യക്തമാക്കി.
താരത്തിന് നിലവിൽ കാമുകൻ ഉണ്ടോ എന്നും സിനിമ മേഖലയിൽ തന്നെ ഉള്ള ആളാണോ എന്നും അവതാരക ചോദിച്ചു. ഈ ചോദ്യത്തിന് തനിക്ക് കാമുകൻ ഉണ്ടെന്നും എന്നാൽ ആർക്കും അറിയാത്ത ഒരു വ്യക്തിയാണ് അദ്ദേഹമെന്നും ലിയോണ വ്യക്തമാക്കി. തുടർന്ന് ട്വൽത്ത് മാന്റെ വിശഷങ്ങളിലേക്ക് കടക്കുകയും ചിത്രത്തിന്റെ ട്രെയിലറിലെ ലിയോണയുടെ ചിരിയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
ചിത്രത്തിൽ മോഹൻലാൽ ലിയോണയോട് എവിടെയോ കണ്ടിട്ടുണ്ടെന്ന് പറയുമ്പോൾ ലിയോണ ചിരിക്കുന്നുണ്ട്. വളരെ നിഗൂഢമായ ആ ചിരിയെപ്പറ്റി അവതാരക ചോദിച്ചപ്പോൾ ലിയോണ ഒരു ചിരി ചിരിക്കാറുണ്ടെന്നും ആ ചിരി ഇവിടെ വേണമെന്നാണ് ലിയോണയോട് ജിത്തു ജോസഫ് പറഞ്ഞിരുന്നതായും പറഞ്ഞതെന്നും നടി പറയുന്നു.
ചിത്രത്തിൽ തന്നെ ജിത്തു ജോസഫ് നേരിട്ട് വിളിക്കുകയായിരുന്നു എന്നും ഒരു കൊച്ച് ഒടിടി പടം ചെയ്യുന്നുണ്ടെന്നും പറഞ്ഞതായി ലിയോണ വ്യക്തമാക്കി.സചിത്രത്തിൽ ഫിദ എന്ന കഥാപാത്രം ലിയോണ ഇതുവരെ ചെയ്തതതിൽ നിന്നും വ്യത്യസ്തമായ വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രമാണെന്ന് താരം വ്യക്തമാക്കി.
ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രമായ ദി ട്വൽത്ത് മാൻ മെയ് 20ന് ആണ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ റിലീസ് ആയതിൽ വച്ച് ഏറ്റവും നല്ല മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു.
വളരെ വ്യത്യസ്തമായ തരത്തിലാണ് ചിത്രത്തിലെ മോഹൻലാലിന്റെ എൻട്രി. അനുശ്രീ, ശിവദ, പ്രിയങ്ക നായർ, അനു സിത്താര, ലിയോണ ലിഷോയ്, അദിതി രവി സൈജു കുറുപ്പ്, ഉണ്ണി മുകുന്ദൻ, രാഹുൽ മാധവ്, ചന്തു നാഥ്, അനു മോഹൻ, നന്ദു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.