അഭിനേത്രിയും സാമൂഹ്യപ്രവർത്തകയുമായ സീമ ജി നായരുടെ പിറന്നാളാണ് മെയ് 21ന്. പൊതുവെ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഓരോ പിറന്നാളും കടന്നുപോവാറുള്ളതെന്ന് സീമ പറയുന്നു. ഏറെ പ്രിയപ്പെട്ട സുരേഷ് വിടവാങ്ങിയതിന്റെ വേദനയുമായി നിൽക്കുമ്പോഴാണ് ഇത്തവണ പിറന്നാളെത്തിയത്.
താങ്ങാവുന്നതിനും അപ്പുറത്തുള്ള വേദനയിലൂടെയാണ് കടന്നുപോവുന്നതെന്ന് സീമ പറഞ്ഞിരുന്നു. സീമയെ ആശ്വസിപ്പിച്ച് പ്രിയപ്പെട്ടവരെത്തിയിരുന്നു. കഴിഞ്ഞ വർഷം മകനൊരുക്കിയ സർപ്രൈസ് ആഘോഷത്തിലെ ചിത്രങ്ങളോടൊപ്പമായാണ് സീമ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
ALSO READ
ഒരു ജന്മദിനം കൂടി. എല്ലാവരും ഒരുപാട് സന്തോഷത്തോടു കൂടി പിറന്നാൾ കൊണ്ടാടുമ്പോൾ എനിക്ക് സന്തോഷിക്കാനുള്ള ഒരു മാനസികാവസ്ഥയും ഇല്ല. ചെറുതിലേ മുതൽ അങ്ങനെ പിറന്നാൾ ആഘാഷങ്ങൾ എനിക്കുണ്ടായിട്ടില്ല. വളരെ കുറച്ചു വർഷങ്ങൾക്ക് മുന്നെയാണ് ഒരു കേക്ക് കട്ടിങ് എങ്കിലും ഉണ്ടായത്. പിന്നീട് അതും വേണ്ടെന്നു വെച്ചു. പക്ഷെ കഴിഞ്ഞ വർഷങ്ങളിൽ ഞാൻ അറിയാതെ മോൻ തന്നെ എന്റെ പിറന്നാൾ ആഘോഷത്തിന് മുൻകൈയെടുത്തു.
കഴിഞ്ഞ ഒരു വർഷത്തിൽ എന്നെ വിട്ടുപിരിഞ്ഞു പോയവർ, ഞാൻ ജീവന് തുല്യം കണ്ട നാലുപേർ ആണ്. മെയ് മാസത്തിൽ നന്ദുട്ടൻ, ആഗസ്റ്റിൽ ശരണ്യ, മാർച്ചിൽ അഥീന, ഇപ്പോൾ വീണ്ടും മെയ് മാസത്തിൽ സുരേഷ്. വിധി വൈപരീത്യം പോലെ ഇന്നലെ മെയ് 20ന് സുരേഷിന്റെ സഞ്ചയന ദിവസം തന്നെ സുരേഷിന്റെ പിറന്നാളും വന്നു. ഞാൻ ഏതു രീതിയിൽ സന്തോഷിക്കണം. എല്ലാം മറന്നൊന്നു ചിരിക്കാൻ പോലും പറ്റുന്നില്ല. സ്‌നേഹിക്കുന്നവർ എല്ലാം 21ന് എന്താണാഘോഷം എന്ന് ചോദിക്കുമ്പോൾ നിസ്സംഗത മാത്രമാണ് മനസ്സിൽ.
എന്റെ മാതാപിതാക്കൾ പറഞ്ഞതു പോലെ ഒരു സ്ഥാനമാനങ്ങളിലും ഭ്രമം ഉണ്ടാവരുത് എല്ലാം നൈമിഷികം മാത്രമാണ്. അങ്ങനെ തന്നെയാണ് ഞാൻ മുന്നോട്ടുപോവുന്നതും. വീണ്ടും ഒരു ജന്മദിനം വരുമ്പോൾ സർവ്വേശ്വരനോട് ഞാൻ നന്ദി പറയുന്നു. എന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങൾക്കും ദു:ഖങ്ങൾക്കും വേദനകൾക്കും നന്ദി. എന്റെ ശരികളിലൂടെ ഞാൻ യാത്രചെയ്യുന്നു. എന്നെ സ്‌നേഹിക്കുന്ന എന്നെ അനുഗ്രഹിക്കുന്ന എനിക്ക് താങ്ങും തണലും ആവുന്ന എല്ലാവർക്കും നന്ദിയെന്നുമായിരുന്നു താരം കുറിച്ചത്. കഴിഞ്ഞ വർഷം ജന്മദിനത്തിന് അപ്പു ഒരുക്കിയ സർപ്രൈസ് ആഘോഷത്തിന് എടുത്ത ചിത്രങ്ങളും സീമ ജി നായർ പോസ്റ്റ് ചെയ്തിരുന്നു.
ALSO READ
ഒന്നിന് പുറകെ ഒന്നൊന്നായി ദുരന്തങ്ങൾ ഏറ്റു വാങ്ങുകയാണ്. ഒന്നും നെഞ്ചിലേക്കെടുക്കല്ലേ എന്ന് എല്ലാരും ഉപദേശിക്കുമ്പോളും മറ്റുള്ളവർ എന്റെ സ്വന്തമാണെന്നും അവരുടെ വേദന എന്റെയും വേദനയായി മാറുമ്പോളുമാണ് സീമ ജി നായർ എന്ന നടി ജോലിക്കുവേണ്ടി മാത്രമാണ് നടിയാവുന്നതെന്നും ക്യാമറ കണ്ണുകൾക്കു പുറകിൽ ഞാൻ ഒരു സാധാരണക്കാരി മാത്രമാവുന്നതും എന്നുമാണ് താരത്തിന്റെ വാക്കുകൾ.