മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താര സുന്ദരിയാണ് നടി മാളവിക മോഹനൻ. പിന്നീട് മറ്റ് ഭാഷകളിൽ സജീവമായ നടി ബോളിവുഡിൽ അടക്കം തന്റെ സാന്നിധ്യം അറിയിച്ചു. രജനീകാന്ത്, വിജയ് അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് എല്ലാം ഒപ്പം നടി അഭിനയിച്ചു കഴിഞ്ഞു.
2013 ലാണ് പട്ടം പോലെ എന്ന ചിത്രത്തിലൂടെ മാളവിക വെള്ളിത്തിയിലെത്തുന്നത്. ആദ്യ രണ്ട് സിനിമയ്ക്ക് ശേഷം കന്നട, ഹിന്ദി, തമിഴ് തുടങ്ങി അന്യഭാഷ ചിത്രങ്ങളിൽ സജീവമായി. രജനികാന്തിന്റെ പേട്ടയിലൂടെ തമിഴിലേക്കുള്ള അരങ്ങേറ്റം. ശേഷം വിജയിയുടെ കൂടെ മാസ്റ്ററിലും അഭിനയിച്ചു.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ മാളവിക പലപ്പോഴും കിടിലൻ ഫോട്ടോഷൂട്ടുകളിലൂടെയാണ് വാർത്തകളിൽ നിറയാറുള്ളത്. എന്നാൽ തന്നെ വിമർശിക്കാൻ വന്ന ആരാധകന് കിടിലൻ മറുപടി പറഞ്ഞ നടിയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.
സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും മാളവിക വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും പ്രൊഫഷണൽ ജീവിതത്തെ കുറിച്ചുമൊക്കെ പറയാറുണ്ട്. ചിലപ്പോൾ ആരാധകർക്ക് വേണ്ടി ക്യൂ ആൻഡ് എ സെഗ്മെന്റ് നടത്തുകയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യും.
അത്തരത്തിൽ നടത്തിയ ചോദ്യോത്തര പംക്തിയിലാണ് മാളവിക അഭിനയിച്ച റൂം സീനിനെ പറ്റിയുള്ള ചോദ്യം വരുന്നത്. സാധാരണ ആരാധകർ നടിമാരോട് ചോദിക്കാറുള്ളത് പോലെ അനേകം ചോദ്യങ്ങളാണ് മാളവികയ്ക്കും നേരിടേണ്ടി വന്നത്. കുറച്ച് പേര് സിനിമയെ കുറിച്ച് ചോദിച്ചപ്പോൾ കൂടുതൽ പേരും വ്യക്തി ജീവിതത്തെ കുറിച്ചാണ് ചോദിച്ചത്.
നടിയുടെ പ്രണയവും വിവാഹവുമൊക്കെ ചോദ്യമായി വന്നെങ്കിലും അതിലേറ്റവും ശ്രദ്ധേയം മാരൻ എന്ന സിനിമയെ പറ്റിയുള്ള ചോദ്യമാണ്. ധനുഷ് നായകനായി അഭിനയിച്ച തമിഴിലെ ഹിറ്റ് സിനിമയാണ് മാരൻ. മാളവിക മോഹനൻ ആണ് നായികയായി എത്തിയത്. ചിത്രത്തിൽ ധനുഷിനൊപ്പം മാളവിക കി ട പ്പ റ രംഗങ്ങളിൽ അഭിനയിച്ചിരുന്നു.
ഇത് പുറത്ത് വലിയ ചർച്ചയായി മാറുകയും ചെയ്തു. മാരനിലെ കി ട പ്പ റ രംഗം എത്ര തവണ ടേക്ക് എടുത്താണ് ചിത്രീകരിച്ചത് എന്നാണ് ഒരാൾ നടിയോട് ചോദിച്ചത്. വളരെ പെട്ടെന്ന് തന്നെ നടി അതിന മറുപടി പറയുകയും ചെയ്തു. ‘നിങ്ങളുടെ തലയുടെ ഉ ൾ ഭാ ഗം തീർച്ചയായും ഒരു ദുഃഖകരമായ സ്ഥലമാണ് എന്നാണ് മാളവികയുടെ മറുപടി.
ആവശ്യമില്ലാത്ത ചോദ്യത്തിന് മാളവിക നൽകിയ ശക്തമായ മറുപടിയാണ് ഇപ്പോൾ ഇന്റർനെറ്റിലൂടെ വൈറലാവുന്നത്.ഇത്തരക്കാർക്ക് കൊടുക്കാൻ പറ്റുന്ന മികച്ച മറുപടിയാണ് മാളവിക പറഞ്ഞതെന്നാണ് ആശംസകൾ അറിയിച്ചെത്തിയ ആരാധകർ പറയുന്നത്.
പ്രമുഖ ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക. കണ്ണൂർ സ്വദേശിനിയാണെങ്കിലും മാളവിക വളർന്നതൊക്കെ മുംബൈയിലാണ്. ഏറ്റവുമൊടുവിൽ മാളവികയുടേതായി റിലീസായ ചിത്രമാണ് മാരൻ. കാർത്തിക് നരേൻ സംവിധാനം ചെയ്ത ചിത്രം 2022 മാർച്ചിലാണ് റിലീസ് ചെയ്തത്.