ആൺ സുഹൃത്തിന് വേണ്ടി സ്‌കൂൾ വിദ്യാർത്ഥിനികൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടൽ. ബംഗളൂരുവിൽ ആണ് ബോയ് ഫ്രണ്ടിന് വേണ്ടി സ്‌കൂൾ വിദ്യാർത്ഥിനികൾ തമ്മിൽ തല്ലു കൂടിയത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സ്‌കൂൾ യൂണിഫോമിൽ വിദ്യാർത്ഥിനികളുടെ കയ്യാങ്കളി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വിദ്യാർത്ഥിനികൾ ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് പരസ്പരം ത ല്ലു ന്നതും ചവിട്ടുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതും വീഡിയോയിൽ കാണാം. സ്‌കൂളിന് പുറത്തുള്ള റോഡിൽ വെച്ചാണ് സംഭവം.
പെൺകുട്ടികളുടെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കിക്കുന്നതും പെട്ടെന്ന് അവരിൽ ഒരാൾ ബേസ്ബോൾ ബാറ്റ് എടുത്ത് മുന്നോട്ട് വരുന്നതുമാണ് വീഡിയോയിൽ കാണുന്നത്. അങ്ങനെ അവർക്കിടയിൽ വഴക്ക് ആരംഭിച്ചു. വഴക്കിനിടെ പെൺകുട്ടികൾ നിലത്ത് വീഴുന്നതും കാണാം. കൂട്ടത്തിലൊരാളുടെ മൂക്ക് ഗ്രില്ലിൽ ഇടിക്കുകയും ര ക്തം വരികയും ചെയ്യുന്നുണ്ട്.
തുടർന്ന് സുഹൃത്തുക്കൾ അവളെ അവിടെ നിന്ന് കൊണ്ടുപോകുന്നുണ്ട്. എന്നാൽ വഴക്കിനു പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസിൽ പരാതിയൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവം നടന്ന തീയതിയും സമയവും പോലും വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബംഗളൂരുവിലെ അശോക്നഗർ പൊലീസ് വ്യക്തമാക്കി.
പെൺകുട്ടികൾ പഠിക്കുന്ന പ്രമുഖ സ്‌കൂൾ മാനേജ്മെന്റും സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കാമുകനെ ച്ചൊല്ലിയുള്ള വഴക്കാണ് കൂട്ടത്തല്ലിലേക്ക് നയിച്ചതെന്നും ചില റിപ്പോർട്ടുകളുണ്ട്. കാമുകി അറിയാതെ ബോയ്‌ഫ്രെണ്ട് മറ്റൊരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു വെന്നും ഇത് ചോദ്യം ചെയ്യാൻ പെൺകുട്ടി പോയതാണെന്നും അഭ്യൂഹങ്ങളുണ്ട്.
വിവരമറിഞ്ഞ കാമുകി പെൺകുട്ടിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയുമ ആയിരുന്നു വെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നേരത്തെ തമിഴ്നാട്ടിലെ മധുരയിലും ബസ് സ്റ്റോപ്പിൽ സ്‌കൂൾ വിദ്യാർത്ഥിനികൾ തമ്മിൽ വഴക്കിടുന്നവീഡിയോ വൈറലായിരുന്നു. മധുര പെരിയാർ ബസ് സ്റ്റാൻഡാണ് സംഘർഷത്തിന് വേദിയായത്.
പെൺകുട്ടികളുടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലായിരുന്നു വഴക്ക്. വാക്ക് തർക്കങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന വഴക്ക് പിന്നീട് അ ക്ര മാസക്തമായ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. വഴക്ക് കണ്ടുനിന്ന ഒരാളാണ് വീഡിയോ പകർത്തിയത്. നിരവധി പെൺകുട്ടികൾ പരസ്പരം മുടിയിൽ പിടിച്ച് വലിക്കുകയും പരസ്പരം ച വി ട്ടു കയും നിലത്ത് കിടന്ന് ഉരുളുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. സമീപത്ത് ഉണ്ടായിരുന്നവരും മറ്റ് വിദ്യാർത്ഥികളും ചേർന്നാണ് വീഡിയോ പകർത്തിയത്.
ഏതാനും പെൺകുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. മറ്റ് കുട്ടികൾ വഴക്ക് കണ്ട് ആവേശഭരിതരായി അതിനെ പ്രോത്സാ ഹിപ്പിച്ചപ്പോൾ, അടുത്തുണ്ടായിരുന്ന മുതിർന്നവർ ഇടപെടാൻ കൂട്ടാക്കിയില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട തിദീർ നഗർ പോലീസ് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആരും പരാതിയുമായി എത്തിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം, വിഷയത്തിൽ മധുരൈ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
The People Of Bangalore Want To Know Just 2 Things Today..
Did Bishop Cotton School girls really get into a street fight over some Yogesh guy ? 4/1@NammaBengaluroo @BLRrocKS #BishopCottonSchool pic.twitter.com/kUSGfDJ2CD
— Harsha H Hanumegowda ™ (@Harsha_Reports) May 18, 2022