പ്രേക്ഷകലക്ഷങ്ങൾ ഒരുപോലെ ഇഷ്ടപ്പെടുന്ന മിനിസ്‌ക്രീൻ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങുള്ള സീരിയലും സാന്ത്വനം തന്നെയാണ്. സാന്ത്വനം കുടുംബത്തിലെ കളിതമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ഏറെ താത്പര്യത്തോടെയാണ് ഓരോ പ്രേക്ഷകനും കാണുന്നത്.
സീരിയൽ എന്നതിനേക്കാൾ സാന്ത്വനം കുടുംബം എന്നാണ് പലപ്പോഴും ഇവരെ വിളിക്കുക. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന സാന്ത്വനത്തിലെ ശോകമൂകമായ അവസ്ഥ പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. സാന്ത്വനത്തിലെ കണ്ണീർക്കഥകൾ കാണാൻ ആർക്കും താത്പര്യമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമോയുടെ കമന്റ് ബോക്സ് സൂചിപ്പിച്ചത്.
ALSO READ
നൂറുകണക്കിന് പ്രേക്ഷകരാണ് സാന്ത്വനം കാണാൻ താത്പര്യമില്ലന്നറിയിച്ച് കമന്റ് ബോക്സിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. സാന്ത്വനത്തിന്റെ പ്രേക്ഷകരിൽ ഭൂരിഭാഗം പേരും യുവജനങ്ങളായതിനാൽത്തന്നെ അവർക്ക് അന്ധവിശ്വാസങ്ങളോടോ കണ്ണീർക്കഥകളോടോ താത്പര്യമില്ല. പലർക്കും ശിവാഞ്ജലിമാരുടെ ഇണക്കങ്ങളും പിണക്കങ്ങളും ഒത്തുചേരലുമൊക്കെയാണ് ഇഷ്ടം.
മിക്കവരും സീരിയൽ കാണുന്നത് അവസാനിപ്പിച്ച് പ്രമോ മാത്രം കാണുന്ന അവസ്ഥയെത്തി. ശിവാഞ്ജലിമാരെ കാണിച്ചാലേ ഇനി സാന്ത്വനം കാണൂ എന്ന് വാശിപിടിച്ചവരും ഉണ്ട്. അങ്ങനെ ദിവസങ്ങൾ നീണ്ടു നിന്ന കമന്റ് ബഹളത്തിന് ശേഷം ഇപ്പോഴിതാ കണ്ണീർപ്പെയ്ത്ത് അവസാനിപ്പിച്ച് പുതിയൊരു ട്രാക്കിലേക്ക് മാറുകയാണ് സാന്ത്വനം. ദേവിയുടെ ജാതകദോഷം കൊണ്ടാണ് സാന്ത്വനം വീടിന് സന്താനഭാഗ്യം ഇല്ലാത്തതെന്ന അപ്പുവിന്റെ മമ്മിയുടെ വാചകങ്ങൾ കേട്ട് ആകെ സങ്കടത്തിലായിരുന്നു ദേവിയും ബാലനും. കുറച്ചുനാൾ വീട്ടിൽ നിന്നും മാറിനിന്നാൽ അതിന് പരിഹാരമാകുമെങ്കിൽ അതിനായി തയ്യാറെടുക്കുകയായിരുന്നു ഇരുവരും. പക്ഷെ ഹരിയും ശിവനും കണ്ണനും അപ്പുവും അഞ്ജുവുമൊന്നും അതിന് അവരെ അനുവദിക്കുന്നില്ല. എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി ദേവിയും ബാലനും പോകേണ്ട എന്നു തന്നെ തീരുമാനിക്കുന്നു.
അതേസമയം ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് അഞ്ജുവും ശിവനും. ദേവിയേട്ടത്തിയും ബാലേട്ടനുമാണ് തങ്ങളുടെ പിണക്കം അവസാനിപ്പിച്ചതെന്നും അതിനാൽ അവർ എന്നും സാന്ത്വനം വീട്ടിലുണ്ടാകണമെന്നും ഇരുവരും പറയുന്നു. ശിവാഞ്ജലിമാരെ കുറച്ചുസമയമെങ്കിലും സ്‌ക്രീനിൽ കാണാനായതിന്റെ സന്തോഷത്തിലാണ് ഇന്ന് പ്രേക്ഷകർ. പ്രമോയും അതാണ് സൂചിപ്പിക്കുന്നത്. അപ്പുവിന്റെ കുഞ്ഞ് നഷ്ടമായതു മുതൽ തുടങ്ങിയ സാന്ത്വനത്തിന്റെ കണ്ടകശനി ഈ ആഴ്ചയോടെ തീരുമെന്ന് പ്രവചിക്കുകയാണ് ഇപ്പോൾ പ്രേക്ഷകരിൽ പലരും. അതിനുള്ള സൂചനകളും കണ്ടുതുടങ്ങി. ഒട്ടേറെ പ്രേക്ഷകരാണ് സാന്ത്വനത്തിന്റെ പ്രമോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
ALSO READ
‘ഒരുപാട് നാളുകൾക്കു ശേഷം നല്ലൊരു ശിവാഞ്ജലി സീൻ, ഇനി കുറേ നാളത്തേക്ക് സങ്കടട്രാക്ക് കൊണ്ട് വരല്ലേ മാമാ’, ‘അങ്ങനെ ഒരു ഇടവേളക്ക് ശേഷം ഒരു ശിവഞ്ജലി സീൻ ഇട്ടു തന്നതിന് നന്ദി’,’ കുറെ ദിവസങ്ങൾക്ക് ശേഷം ഇങ്ങനെ ഒരു പ്രമോയ്ക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു’, ‘സാന്ത്വനത്തെ ഇട്ടേച്ചു പോയ പ്രേക്ഷകരെ എങ്ങനെ തിരിച്ചുവിളിക്കാം എന്നതിന്റെ ചെറിയ ഉദാഹരണം ആണ് ഇന്നത്തെ ശിവാഞ്ജലി സീൻ’,’ ഡയറക്ടർ മാമാ, ഒരുപാട് നന്ദിയുണ്ട്. ഇന്ന് ശിവാഞ്ജലി സീൻ ഇട്ടതിന്.. ഞങ്ങളുടെ രണ്ടാഴ്ചത്തെ കാത്തിരിപ്പാണ്’. ‘ഹാവൂ.. സമാധാനം ആയി ഇപ്പോഴെങ്കിലും ശിവനേം അഞ്ജലിയേയും ഒരുമിച്ച് കണ്ടല്ലോ? ഇനി അങ്ങോട്ട് പൊളി ആയിരിക്കും എന്നാ കരുതുന്നേ…’
‘അങ്ങനെ കണ്ണീർ നാടകത്തിനു തിരശീല വീണെന്ന് തോന്നുന്നു. രണ്ടാഴ്ച സാന്ത്വനം വീട്ടിലുള്ളവർ എന്നില്ല വഴിയേ പോയ ഭാസ്‌കരേട്ടൻ പോലും സങ്കടം പറഞ്ഞു കരച്ചിലായിരുന്നു…എന്തായാലും പഴയ സാന്ത്വനം വൈകാതെ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു’, ‘ഹൊ ഇപ്പഴാ ഒന്ന് സമാധാനയെ ???’, ‘എത്ര നാളായി ശിവാജ്ഞലി സീൻസ് കണ്ടിട്ട്? ഇന്നത്തെ ശിവജ്ഞലി സീൻസിന് കട്ട വെയ്റ്റിങ്ങ്’, ‘കമന്റ് ബോക്സിൽ എല്ലാവരും സാന്ത്വനം ശോകമംഗളം മറന്ന് പെട്ടെന്ന് ശിവാഞ്ജലി ആരാധകർ ആയല്ലോ… ചക്കരക്ക് കൂട്ട് ഈച്ച’ എന്നിങ്ങനെ നിരവധി കമന്റുകളാണ് സാന്ത്വനത്തിന് ലഭിച്ച് കൊണ്ടിരിയ്ക്കുന്നത്.