ഇന്നിവിടെ ബാത്ത്‌റൂമിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയിലാണ്, ബാക്കിയുള്ള ദിവസം വായു കിട്ടുമോ എന്ന് പോലും സംശയമാണ് ; മനുഷ്യത്വരഹിതമാണോ ഈ ടാസ്‌ക് : ബിഗ്‌ബോസിനെ വിമർശിച്ച് പ്രേക്ഷകരും

118

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരിപാടിയായ ബിഗ്‌ബോസ് അമ്പതിലേറെ ദിവസങ്ങൾ പിന്നിട്ടിരിയ്ക്കുകയാണ്. ഇപ്പോഴിതാ അൻപത്തിരണ്ടാം ദിവസത്തെ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ആ ദിവസം ബിഗ്‌ബോസ് വീട് ഉണർന്നത് തന്നെ എട്ടിന്റെ മുട്ടൻ പണിയുമായിട്ടായിരുന്നു. ഗ്യാസോ വെള്ളമോ എന്തിന് ഒന്നിലേറെ ഒരു ബാത്ത് റൂമോ ഇരിക്കാൻ കസേരയോ പോലും ആ വീട്ടിൽ ഇല്ലായിരുന്നു. വീട്ടിലെ സുഖസൌകര്യങ്ങളൊക്കെ മാറ്റിയ നിലയിലായിരുന്നു. രാവിലെ ഉറക്കമുണർന്ന് വന്ന ബിഗ്‌ബോസ് മത്സരാർത്ഥികളെല്ലാം അക്ഷരാർത്ഥത്തിൽ അമ്പരന്നു പോവുകയായിരുന്നു.

ഉടുതുണി പോലുമില്ല, ബാത്ത്‌റൂമിൽ പോകാൻ വെള്ളമില്ല മുട്ടൻ എട്ടിന്റെ പണിയുമായി ബിഗ്‌ബോസ്
രാവിലെ എണീറ്റ് വന്നപ്പോഴേ മത്സരാർത്ഥികൾക്ക് പണി മണത്തിരുന്നു. എന്ത് വിധിയിത്, വല്ലാത്ത ചതിയിത്
എന്ന പാട്ടായിരുന്നു പിന്നണിയിൽ മുഴങ്ങിയതെങ്കിലും കിട്ടിയ പണിയുടെ ആഘാതത്തിൽ ആരും ഡാൻസ് കളിക്കാനുള്ള മൂഡിലൊന്നുമല്ലായിരുന്നു.

Advertisements

ALSO READ

എനിക്ക് ആത്മവിശ്വാസവും സന്തോഷവും തോന്നുന്നു ; കറുപ്പിൽ കൂടുതൽ സുന്ദരിയായി അഭയ ഹിരൺമയി

ബാത്ത് റൂമിൽ പോകാൻ പോലും സാധിക്കാതെ മത്സരാർത്ഥികൾ നിന്നത് കണ്ട പ്രേക്ഷകർക്ക് മനുഷ്യത്വരഹിതമാണോ ഈ ടാസ്‌ക് എന്ന് പോലും തോന്നിപ്പോയി. സംഗതി ഇത്രയൊക്കെയായിട്ടും ബിഗ്‌ബോസ് ഒരക്ഷരവും മിണ്ടാതെ നിന്നത് മത്സരാർത്ഥികളെ ചൊടിപ്പിച്ചിരുന്നു.

സ്വിമ്മിങ് പൂൾ അടക്കം ലോക്ക്ഡ് ആണ്, അവിടുന്ന് വെള്ളമെടുത്ത് ഉപയോഗിക്കാനുള്ള ചർച്ചയും മത്സരാർത്ഥികൾ നടത്തിയെങ്കിലും അതിനു മുതിർന്നില്ല. ബിഗ്‌ബോസ് ഒന്നും പറയാത്തതിനാൽ മൈക്ക് ഊരി മാറ്റി വെച്ച് ബിഗ്‌ബോസിനെ ചൊടിപ്പിച്ച് സംസാരിപ്പിക്കാനുള്ളശ്രമവും സുചിത്ര നടത്തി.
ഒടുവിൽ പായയും കുടി വെള്ളവും നൽകി ബിഗ്‌ബോസ് ഇവരെ ചെറുതായി ഒന്ന് ആശ്വസിപ്പിക്കുകയായിരുന്നു.

ബെഡ്‌റൂമും ലോക്ക്ഡാണ്, ആയതിനാൽ ഇവർക്ക് അവശ്യ വസ്ത്രങ്ങൾ പോലും എടുക്കാനുള്ള സാവകാശം ലഭിച്ചിരുന്നില്ല. മോണിംഗ് ആക്ടിവിറ്റിയായി ഈ അവസ്ഥയിൽ സോഷ്യൽ മീഡിയയിൽ ഇടാനുള്ള പോസ്റ്റ് എന്തായിരിക്കുമെന്ന് എല്ലാവരോടും പറയാനായിരുന്നു ബിഗ്‌ബോസ് പറഞ്ഞത്. അൻപത് ദിവസങ്ങളിൽ നേടിയ തിരിച്ചറിവുകളെ കുറിച്ചാണ് മത്സരാർത്ഥികൾ പറഞ്ഞത്. ഇക്കൂട്ടത്തിൽ റോൺസൺ പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടിയത്.

ഇന്നിവിടെ ബാത്ത്‌റൂമിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയിലാണ്, ബാക്കിയുള്ള ദിവസം വായു കിട്ടുമോ എന്ന് പോലും സംശയമാണ് എന്ന് റോൺസൺ പറഞ്ഞത്. കൂട്ടുകാരോട് ഫേസ്ബുക്കിലൂടെ
അവശ്യ സാധനങ്ങൾ മാറ്റിയത് വീക്ക്‌ലി ടാസ്‌കിന്റെ ഭാഗമായി പറയുന്ന രീതിയിലാണ് റോൺസൺ പറഞ്ഞത്.

ALSO READ

മകളെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന് കരുതിയിരുന്നതല്ല, എല്ലാം ഒത്തുവന്നപ്പോൾ അഭിനയിച്ചു ; സിനിമാ സൗഹൃദങ്ങൾ കുറവാണ്, സംയുക്ത വർമയുമായി നല്ല സൗഹൃദം അന്നും ഇന്നുമുണ്ട് : വിശേഷങ്ങൾ പങ്കു വച്ച് കലാഭവൻ നവാസും നടി രഹ്നയും

വീക്ക്‌ലി ടാസ്‌കുകളിൽ മത്സരാർത്ഥികൾ വെല്ലുവിളികൾ അതിജീവിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചാൽ എല്ലാ സൌകര്യങ്ങളും തിരികെ ലഭിക്കുമെന്ന് ബിഗ്‌ബോസ് അറിയിച്ചു. ആദ്യ ടാസ്‌ക് വിജയകരമായി പൂർത്തിയാക്കി ബ്ലസ്ലീയും റോൺസണും വെള്ളം സ്വന്തമാക്കി. കഴിഞ്ഞ ലക്ഷ്വറി ബഡ്ജറ്റിൽ നേടിയെടുത്ത വസ്തുക്കൾ ഈടു വെച്ച ശേഷം വേണം ടാസ്‌കിൽ പങ്കെടുക്കാൻ. ടാസ്‌കിൽ ജയിച്ചാൽ ഈടുവെക്കുന്ന വസ്തുവും തിരികെ കിട്ടാനായി കളിക്കുന്ന ഭാഗവും തിരിച്ച് കിട്ടും. മറിച്ചായാൽ ഈടു വസ്തുവും ബിഗ്‌ബോസ് എടുക്കും.

ആദ്യ ടാസ്‌കിനു മുൻപ് ഈടു വെച്ച ചിക്കനും തിരികെ ലഭിച്ചു വെള്ളം ലഭിച്ചപ്പോൾ മത്സരാർത്ഥികളുടെ വക സന്തോഷപ്രകടനം കാണേണ്ടത് തന്നെയായിരുന്നു, കല്യാണ സൌഗന്ധികത്തിലെ പാട്ടും വൈശാലിയിലെ പാട്ടും പാടിയാണ് ലക്ഷ്മിപ്രിയ സന്തോഷ പ്രകടനം നടത്തിയത്

രണ്ടാം ടാസ്‌കിൽ ജാസ്മിനും അഖിലുമാണ് പങ്കെടുത്തത്, കിടപ്പുമുറി തിരിച്ച് പിടിക്കാനായായിരുന്നു ടാസ്‌ക്. ആദ്യ ഘട്ടത്തിൽ പരാജിതരായെങ്കിലും രണ്ടാമതൊരു ടാസ്‌ക് അവസരം കൂടി കൊടുക്കുകയായിരുന്നു ബിഗ്‌ബോസ്. എന്നാൽ ഈട് വസ്തു കൂട്ടി ചോദിക്കാനും ബിഗ്‌ബോസ് മറന്നില്ല. ഒടുവിൽ ടാസ്‌കിൽ അഖിലും ജാസ്മിനും വിജയിച്ച്, ബെഡ്‌റൂം തിരികെ വാങ്ങി, ഈടു വെച്ച വസ്തുക്കളും തിരിച്ച് കിട്ടിയതോടെ മത്സരാർത്ഥികൾ ഡബിൾ ഹാപ്പിയാവുകയായിരുന്നു.

 

Advertisement