മലയാളികൾക്ക് ഏറെ സുപരിചിതമായ താരകുടുംബങ്ങളിലൊന്നാണ് ബഷീർ ബഷിയുടേത്. ബിഗ് ബോസിൽ മത്സരിച്ചതോടെയാണ് ബഷീറിനെക്കുറിച്ച് പ്രേക്ഷകർ കൂടുതലായി മനസിലാക്കിയത്.
വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ബഷീർ ഷോയിൽ തുറന്നുപറഞ്ഞിരുന്നു. രണ്ട് വിവാഹം ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം ബഷീർ സംസാരിച്ചിരുന്നു. ബഷീറിന്റെ ഭാര്യമാരായ സുഹാന ബഷീറും മഷൂറ ബഷീറുമെല്ലാം യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങൾ പങ്കിടാറുണ്ട്.
ALSO READ
കുടുംബസമേതമായി പുതിയ വീട്ടിലേക്ക് മാറിയിരിക്കുകയാണ് ഇവർ. കഴിഞ്ഞ ദിവസം നടന്ന ഗൃഹപ്രവേശനത്തിന്റെ വീഡിയോയും യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. പുതിയ വീട്ടിലേക്ക് അധികം വൈകാതെ തന്നെ മാറുമെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരേ കോമ്പിനേഷനിലുള്ള ചുരിദാറണിഞ്ഞായിരുന്നു സുഹാനയും മഷൂറയും എത്തിയത്. ചടങ്ങിന് മുന്നോടിയായി മെഹന്ദി ഇട്ടതിനെക്കുറിച്ചും മഷൂറ പറഞ്ഞിരുന്നു.
പാല് കാച്ചുന്നതും തിളച്ച് തൂവുന്നതിന്റെയുമെല്ലാം വീഡിയോ മഷൂറ പകർത്തിയിരുന്നു. സുനുവിന്റെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. സുഹൃത്തുക്കളെയെല്ലാം കണ്ടപ്പോൾ സുനുവിന് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു. വീടൊക്കെ ചുറ്റിക്കാണിച്ച് കൊടുക്കുകയായിരുന്നു സുനു. സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയുമെല്ലാം മഷൂറ പരിചയപ്പെടുത്തുന്നുണ്ടായിരുന്നു.
പരിപാടി മൊത്തത്തിൽ കളറായി, വീട് അടിപൊളിയാണ്, എപ്പോഴും ഈ സന്തോഷം നിലനിർത്താവാനട്ടെ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകർക്ക് പരിചിതരായവരും ബഷീറിനേയും കുടുംബത്തേയും കാണാനെത്തിയിരുന്നു. പുതിയ വീട് പരിചയപ്പെടുത്തിയുള്ള വ്ളോഗും പലരും ചെയ്തിരുന്നു. തന്റെ ക്ഷണം സ്വീകരിച്ച് ചടങ്ങിനെത്തിയതിന് നന്ദി എന്നായിരുന്നു ബഷീർ ഇവരോട് പറഞ്ഞത്.
ALSO READ