മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും വീട് മലയാളികളെ സംബന്ധിച്ച് തങ്ങളുടെ തൊട്ടപ്പുറത്തെ വീടുപോലെ സുപരിചിതമാണ്. സാന്ത്വനം വീട്ടിലെ ഓരോരുത്തരും മലയാളികൾക്ക് തങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെ പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ കുറച്ച് നാളുകളായി സാന്ത്വനം വീട് കടന്നു പോകുന്നത് വൈകാരികമായ നിമിഷങ്ങളിലൂടെയാണ്. ആരാധകരെ ഏറെ നിരാശപ്പെടുത്തുന്ന രംഗങ്ങളാണ് സ്വാന്തനം വീട്ടിൽ അരങ്ങേറുന്നത്.
അപ്പുവിനും ഹരിയ്ക്കും തങ്ങളുടെ കുഞ്ഞിനെ നഷ്ടമായതിന് പിന്നാലെ ദേവിയും ബാലനും സാന്ത്വനത്തിൽ നിന്നും കുറച്ചുനാൾ മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ദേവിയാണ് ബാലനോട് ഇങ്ങനൊരു താൽപര്യം അറിയിച്ചത്. മനസില്ലാമനസോടെ ദേവിയുടെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു ബാലൻ. ഇതേതുടർന്ന് ദേവിയും ബാലനും തങ്ങളുടെ തീരുമാനം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.
ALSO READ
ഏട്ടനും ഏട്ടത്തിയും എന്നതിലുപരിയായി ബാലനേയും ദേവിയേയും അച്ഛനേയും അമ്മയേയും പോലും കാണുന്ന അനിയന്മാർക്കും അവരുടെ ജീവിത പങ്കാളിമാർക്കും ഈ തീരുമാനം ഏറെ വേദനയുണ്ടാക്കുന്നതായിരുന്നു. തന്റെ തീരുമാനത്തിന് പിന്നിലെ കാരണം ദേവി അമ്മയോട് വെളിപ്പെടുത്തിയിരുന്നു. എനിക്ക് എന്തോ ദോഷമുണ്ട്, ഞാനുള്ളിടത്ത് കുഞ്ഞുങ്ങൾ വാഴില്ലെന്നാണ് ദേവി അമ്മയോട് പറയുന്നത്. പിന്നാലെ ബാലനും എല്ലാവരോടുമായി തീരുമാനം അറിയിക്കുന്നുണ്ട്. ഞങ്ങൾക്ക് രണ്ടു പേർക്കും കുറച്ച് നാളത്തേക്ക് ഒരിടവേള വേണമെന്ന് തോന്നി. ഞങ്ങൾ ഈ വീട്ടിൽ നിന്നും കുറച്ച് നാളത്തേക്ക് മാറി നിൽക്കാം എന്നാണ് വിചാരിച്ചിരിക്കുന്നതെന്നാണ് ബാലൻ പറയുന്നത്. കഴിഞ്ഞ ദിവസം ദേവി അപ്പുവിനിരികിലെത്തുകയും സംസാരിക്കുകയും ചെയ്തു. ഇരുവരും മനസിലെ സങ്കടം മുഴുവൻ പുറത്തേക്ക് എടുത്തതോടെ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു സംസാരിച്ചതത്രയും.
ഒരു കുഞ്ഞിനെ താലോലിക്കാനോ കൊഞ്ചിക്കാനോ ഉള്ള യോഗം എനിക്കില്ലായിരിക്കും. എന്തിനാ നിന്റെ കുഞ്ഞിനെക്കൊണ്ട് എന്നെ അമ്മേ എന്ന് വിളിപ്പിക്കുമെന്ന് പറഞ്ഞത്? അത് വേണ്ടായിരുന്നു. എല്ലാവരുടേയും മനസിൽ ഇപ്പോൾ ആ ഒരു ചിന്തയാകും ഉണ്ടാവുക. നിന്റെ മനസിൽ പോലും നാളെ ആ ചിന്ത ഉണ്ടായേക്കാം എന്നാണ് ദേവിയ പറയുന്നത്. എന്നാൽ ഒരിക്കലുമില്ല ദേവേടത്തി, ഞങ്ങൾക്ക് ഇനിയൊരു കുഞ്ഞുണ്ടായാൽ പോലും ഞാൻ പറഞ്ഞ വാക്കിന് ഒരു മാറ്റവുമുണ്ടാകാൻ പോകുന്നില്ല. എന്റെ കുഞ്ഞ് ദേവേടത്തിയെ അമ്മയെന്ന് വിളിക്കരുതെന്ന് ആഗ്രഹിച്ചവരുടെ മുന്നിൽ എനിക്ക് കാണിച്ച് കൊടുക്കണം, ആ വിളി അവരെ കേൾപ്പിക്കണം എനിക്ക്. ഇപ്പോഴത്തെ എന്റെ സങ്കടം അത്ര പെട്ടെന്നൊന്നും മാറില്ലെന്ന് എനിക്ക് ബോധ്യമായെന്നും അപ്പു പറയുന്നു.
ഇനിയൊരു സത്യം പറയാം, ദേവേടത്തി പറയാറില്ലേ ആ കുഞ്ഞിന്റെ മുഖം മനസിൽ കാണാറുണ്ടായിരുന്നുവെന്ന്. അതുപോലെ ഞാനും സങ്കൽപ്പത്തിൽ എന്റെ കുഞ്ഞിന്റെ മുഖം കാണാറുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും ആ മുഖം എന്റെ മനസിൽ നിന്നും മായുന്നില്ലെന്നും അപ്പു പറയുന്നു. എത്രയും വേഗം നിനക്കൊരു ഉണ്ണി പിറക്കണം എന്ന പ്രാർത്ഥനയും ആഗ്രഹവുമാണ് എന്റെ മനസിൽ ഇപ്പോൾ. ആ ഒരു പ്രാർത്ഥന മാത്രമേയുള്ളൂ. നിന്റെ അപ്പച്ചിയും ജയന്തിയേടത്തിയും പറയുന്നത് പോലെ നിന്റെ കുഞ്ഞിന് എന്റെ ദോഷം ഉണ്ടാവരുതേയെന്ന് ഭഗവാനോട് നെഞ്ചുരുകി പറഞ്ഞിട്ടുണ്ട് ഞാൻ എന്ന് ദേവി പറയുന്നു. ദേവേടത്തി, എന്റെ മുമ്പിലിരുന്ന് ഇങ്ങനെ കരയല്ലേ, എനിക്കത് കണ്ടിരിക്കാൻ കഴിയുന്നില്ല. കരയല്ലേ എന്ന് പറഞ്ഞ് ദേവിയെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ് അപ്പു.
സോറി, പറഞ്ഞ് പറഞ്ഞ് വന്നപ്പോൾ ഉള്ളിൽ ഉള്ള സങ്കടം നിയന്ത്രിക്കാനായില്ല. നിന്നെ ആശ്വസിപ്പിക്കാൻ വന്നിട്ട് ഞാൻ നിന്നെ സങ്കടപ്പെടുത്തിയല്ലേ? മാപ്പ് എന്നായിരുന്നു ദേവിയുടെ പ്രതികരണം. ദേവേടത്തിയെന്തിനാണ് എന്നോട് മാപ്പ് പറയുന്നതെന്ന് വിതുമ്പിക്കൊണ്ട് അപ്പു ചോദിച്ചു. അറിഞ്ഞോ അറിയാതെയോ നിന്റെ സങ്കടങ്ങൾക്ക് എന്റെ ജാതകദോഷം കാരണമായിട്ടുണ്ടോ എന്നറിയില്ലല്ലോ, അതാണ് മാപ്പ് പറഞ്ഞതെന്നായിരുന്നു ദേവിയുടെ മറുപടി.
ALSO READ
ഇങ്ങനെയൊന്നും എന്നോട് പറയല്ലേ ദേവേടത്തി, എന്റെ അശ്രദ്ധയും കരുതലില്ലായ്മയും കൊണ്ട് സംഭവിച്ചതിന് പഴി കേൾക്കേണ്ടി വന്നത് ദേവേടത്തിയാണ്. അതിന് ഞാനാണ് മാപ്പ് ചോദിക്കേണ്ടത്. ഇനി അത്തരം ചിന്തയൊന്നും വേണ്ട. എല്ലാം മറക്കണം എന്ന് അപ്പു പറഞ്ഞു. കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നമായി കണ്ട് മറക്കണം. നിന്റെ നന്മയുള്ള മനസ് ഈശ്വരൻ കാണാതിരിക്കില്ലെന്നായിരുന്നു ദേവിയുടെ പ്രതികരണം.