മമ്മൂട്ടി എന്ന മഹാനടൻ കാലം ചെയ്തു എന്ന് കരുതും ഞാൻ, അത്ര ബോറാണ് മമ്മൂട്ടിയുടെ അഭിനയം: മമ്മൂട്ടിക്ക് എതിരെ അഡ്വ. സംഗീത ലക്ഷ്മണ

72278

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ പുഴു കഴിഞ്ഞ ദിവസമാണ് സോണി ലിവിലൂടെ ഒടിടി റിലീസ് ആയി പുറത്തിറങ്ങിയത്. മമ്മൂട്ടിക്ക് ഒപ്പം പാർവ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിനും മമ്മൂട്ടിയുടെ പ്രകടനത്തിനും മികച്ച പ്രതികരകണങ്ങളാണ് ലഭിക്കുന്നത്.

അതേസമയം ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം വലിയ ബോറാണ് എന്ന് പറയുകയാണ് അഡ്വ. സംഗീത ലക്ഷ്മണ. മമ്മൂട്ടിയുടെ അറുബോറൻ ചേഷ്ടകളും പാർവ്വതിയുടെ മോശപ്പെട്ട അഭിനയവും സഹിക്കാനുള്ള അതിഭയങ്കരമായ ക്ഷമയുണ്ടെങ്കിൽ ഇപ്പറഞ്ഞ സിനിമ കാണേണ്ടത് തന്നെ എന്നാണ് സംഗീത ലക്ഷ്മണയുടെ പരിഹാസം. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സംഗീത ലക്ഷമണയുടെ വിമർശനം.

Advertisements

സംഗീത ലക്ഷ്മണയുടെ കുറിപ്പ് വായിക്കാം:

പുഴു എന്ന സിനിമ കണ്ടു. മമ്മൂട്ടി എന്ന മഹാനടൻ കാലം ചെയ്തു എന്ന് കരുതും ഞാൻ. അത്ര ബോറാണ് മമ്മൂട്ടിയുടെ അഭിനയം ഈ സിനിമയിൽ. ഇത്രയും പ്രായം ചെന്ന ഒരു കാർന്നോർക്ക് എങ്ങനെയാണ് അത്രയും ചെറിയ പ്രായത്തിലുള്ള മകൻ എന്നതിന് കഥയിൽ ചോദ്യവുമില്ല ഉത്തരവുമില്ല. എത്രയോ എത്രയോ എത്രയോ സിനിമകളിൽ മമ്മൂട്ടിയുടെ അഭിനയസിദ്ധി ഇമവെട്ടാതെ നോക്കിയിരു ന്നിട്ടുണ്ട് ഞാൻ.

Also Read
തിരക്കിനിടയിൽ പെട്ടതോടെ പലരും ദേഹത്ത് കയറി പിടിച്ചു, ചില സാമൂഹ്യ വിരുദ്ധൻമാർ പിച്ചാനും തോണ്ടാനുമൊക്കെ വന്നു: സുഹൃത്തിന്റെ തോളിലിരുന്ന് പൂരം കണ്ട കൃഷ്ണപ്രിയ പറയുന്നു

എന്നിട്ടാണിപ്പോൾ ഇത്രമേൽ ഞാൻ ആ മഹാനടനെ വെറുത്തു പോയത്. സിദ്ധിക്ക്, ജോജു, ഇന്ദ്രജിത്ത് അങ്ങനെ ആരെങ്കിലുമായിരുന്നില്ലേ ആ കഥാപാത്രത്തിന് കൂടുതൽ ഇണങ്ങുക, അവരാരെങ്കിലും ആയിരുന്നുവെങ്കിൽ ആ സിനിമയ്ക്ക് ഒരു freshness ഉണ്ടാവുമായിരുന്നു എന്നുമൊക്കെ ചിന്തിച്ചു കൊണ്ടാണ് മമ്മൂട്ടിയെ ഞാൻ കണ്ടു തീർത്തത്, ഈ സിനിമയിൽ മമ്മൂട്ടിയെ ഞാൻ സഹിച്ചു തീർത്തത്.

നടി പാർവ്വതി തിരുവോത്തിന്റെ ഒരു സിനിമ പോലും ഞാൻ കാണാതിരുന്നിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ചിലതൊക്കെ പല തവണ കണ്ടിട്ടുമുണ്ട്. I love watching the actress in her perform on screen. പുഴു സിനിമയുടെ പ്രമോഷണൽ അഭിമുഖപരിപാടിയിൽ പാർവ്വതി ഇരുന്ന്, എന്തോ ഭയങ്കര കഥാപാത്രമാണ് ഈ സിനിമയിൽ താൻ ചെയ്തു വെച്ചത് എന്ന് വലിയ വായിൽ പറയുന്നത് കേട്ടിരുന്നു. I’m disappointed.

മമ്മൂട്ടിയുടെ അറുബോറൻ ചേഷ്ടകളും പാർവ്വതിയുടെ മോശപ്പെട്ട അഭിനയവും സഹിക്കാനുള്ള അതിഭയങ്കരമായ ക്ഷമയുണ്ടെങ്കിൽ ഇപ്പറഞ്ഞ സിനിമ കാണേണ്ടത് തന്നെ. The storyline is superb. മമ്മൂട്ടിയുടെയും പാർവ്വതിയുടെയും artificiality നിറഞ്ഞ പ്രകടനങ്ങൾ ഇനിയൊരിക്കൽ കൂടി സഹിക്കാൻ വയ്യ. അത് കൊണ്ടു മാത്രം പുഴു വീണ്ടും കാണണം എന്നെനിക്ക് തോന്നുന്നുമില്ല.

Also Read
ഗ്ലാമറസ്സാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിക്കില്ല: തുറന്നു പറഞ്ഞ് കീർത്തി സുരേഷ്

Mammootty, please stay at home. Please. Or you may attend funerals, marriages etc. അത് മതി. അഭിനയിച്ച് വെറുപ്പിക്കരുത്. പ്ലീസ്.
മമ്മൂട്ടിയെക്കാൾ എത്രയോ മികച്ച അഭിനയം കാഴ്ചവെച്ചത് ആ മകൻ കഥാപാത്രം ചെയ്ത ചെറിയ കുട്ടിയാവും. ഹരി, കുട്ടപ്പൻ, അമീർ എന്നീ കഥാപാത്രങ്ങളും അവയ്ക്ക് തുടിക്കുന്ന ജീവൻ നൽകിയ അഭിനേതാക്കളുടെ പ്രകടനവും. Those are the only ‘take home’ valuables in the film. And they are precious, eternal. A movie not to be missed, A movie definitely worth watching.

Advertisement