വല്ലപ്പോഴുമേ പപ്പ വീട്ടിൽ വരാറുള്ളു, ചിട്ടകൾ തെറ്റിക്കുന്നത് ഇഷ്ടമല്ലായിരുന്നു. പാർവതിയും ഷോൺ ജോർജും പ്രണയത്തിൽ ആണെന്നറിഞ്ഞപ്പോൾ പറഞ്ഞതിങ്ങനെ : ജഗതിയെ കുറിച്ച് മകൻ രാജ്

22910

ജഗതി ശ്രീകുമാറിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കാത്ത മലയാളികൾ ഉണ്ടാവില്ല. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ സിനിമയിലേക്ക് വരുമെന്ന പല അഭ്യൂഹങ്ങളും വന്നു.

ALSO READ
അണിഞ്ഞൊരുങ്ങി ഒരു ദേവിയെ പപ്പാലെ സൗപർണിക സുഭാഷ്; ചേച്ചിക്ക് ഒരു മാറ്റവുമില്ലല്ലോ എന്ന് ആരാധകർ

Advertisements

ഒടുവിൽ സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തിൽ ജഗതിയെ അഭിനയിപ്പിച്ചിരിക്കുകയാണ്. വീണ്ടും തിയ്യേറ്ററുകളിൽ ജഗതിയുടെ മുഖം തെളിഞ്ഞപ്പോൾ കൈയ്യടികളുടെ ആരവമാണ് ഉയർന്നത്. ജീവിതത്തിൽ ജഗതി ശ്രീകുമാർ എന്ന പിതാവിന്റെ ഇടപെടലുകളെ കുറിച്ചും നിലപാടിനെ കുറിച്ചുമൊക്കെ പറയുകയാണ് താരപുത്രൻ രാജ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

പാർവതിയും ഷോൺ ജോർജും പ്രണയത്തിലാണെന്ന് വീട്ടിൽ അറിഞ്ഞപ്പോൾ പപ്പ ഒന്നേ പറഞ്ഞുള്ളു. ‘മറ്റൊരു മതത്തിലേക്ക് വിവാഹം ചെയ്ത് പോയാൽ പിന്നീടുള്ള കാര്യങ്ങളൊക്കെ നിന്റെ ഉത്തരവാദിത്തമാണ്. പാർവതി മതം മാറണം. അത് നിർബന്ധമായി ചെയ്യണമെന്ന്’ പിസി ജോർജ് സാറിനെ വിളിച്ച് പറഞ്ഞത് പപ്പയാണ്. ‘എൻെ മകളെ തെമ്മാടിക്കുഴിയിൽ അടക്കാൻ ഞാൻ സമ്മതിക്കില്ലെന്നായിരുന്നു’ പപ്പയുടെ അന്നത്തെ നിലപാട്.

എല്ലാ ദൈവങ്ങളെയും ഒരുപോലെ വിശ്വാസമായിരുന്നു പപ്പയ്ക്ക്. അമ്മയ്ക്ക് ജാതകത്തിൽ വലിയ വിശ്വാസം വന്നത് അപകടശേഷമാണ്. പപ്പയ്ക്ക് വലിയൊരു അപകടം പറ്റുമെന്ന് ജാതകത്തിൽ എഴുതിയിട്ടുണ്ടായിരുന്നു പോലും.

ALSO READ
എന്റെ ചിരി കല്യാണം കഴിഞ്ഞതോടെ തീർന്നു അവളുടെ ചിരി കൂടി, രമ്യയും ആയുള്ള വിവാഹത്തെ കുറിച്ച് നിഖിൽ പറഞ്ഞത് കേട്ടോ

പപ്പയുടെ പഴയ കാലത്തെ കുറിച്ച് രാജ് പറയുന്നതിങ്ങനെ.. സിനിമാക്കാരനാകാൻ വേണ്ടി നാടുവിട്ട പപ്പ മെഡിക്കൽ റെപ്പായി ജോലി ചെയ്തിരുന്നു. അന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മദ്രാസിൽ ജീവിച്ചത്. ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് തിരിച്ച് വന്നപ്പോഴാണ് അമ്മയുമായിട്ടുള്ള കല്യാണം. ഈ കഥകളൊക്കെ അപ്പൂപ്പൻ പറഞ്ഞ് കേട്ടിട്ടുള്ളതാണ്.

ഞങ്ങളുടെ കാര്യത്തിൽ പപ്പയെക്കാളും മേൽനോട്ടം അപ്പൂപ്പനായിരുന്നു. ഷൂട്ടിങ്ങ് തിരക്കിനിടെ വല്ലപ്പോഴുമേ പപ്പ വീട്ടിൽ വരാറുള്ളു. ചിട്ടകൾ തെറ്റിക്കുന്നത് ഇഷ്ടമല്ല. ടെലഫോണിന്റെ അടുത്തുള്ള ഡയറിയിലെ പേന എടുത്തിട്ട് തിരികെ വയ്ക്കാത്തതിന്റെ പേരിലാണ് ഞാൻ വഴക്ക് കേട്ടിരുന്നതെന്ന് രാജ് ഓർത്ത് പറയുന്നുണ്ട്.

Advertisement