ഷൂട്ട് കഴിഞ്ഞാൽ മോഹൻലാലും ജീത്തു ജോസഫും തങ്ങൾക്കൊപ്പം കളിക്കാൻ കൂടും ; ലാലേട്ടൻ എന്നത് ഒരു വികാരമാണ് എന്ന് പറയുന്ന പോലെ തന്നെയായിരുന്നു : സൂപ്പർതാരത്തോടൊപ്പം സ്‌ക്രീൻ ഷെയർ ചെയ്ത അനുഭവം പങ്കുവച്ച് ശിവദ

358

ദൃശ്യം എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ‘ട്വൽത് മാൻ’ എന്ന സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ഒരു കഥയാണ് ചിത്രത്തിൽ പറയുന്നത്. ഒരു മിസ്റ്ററി ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്.

മെയ് 20ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശിവദ, ഉണ്ണി മുകുന്ദൻ, അതിതി രവി, സൈജു കുറുപ്പ്, അനു സിത്താര, ലിയോണ ലിഷോയി, പ്രിയങ്ക നായർ, അനുശ്രീ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

Advertisements

ALSO READ

അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാൻ വലിയ പാടാണ് ; അസൂയ തോന്നിയിട്ടുള്ള നടി ആരാണെന്ന ചോദ്യത്തിന് നയൻതാരയെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് ഷീല

ഷൂട്ട് കഴിഞ്ഞാൽ മോഹൻലാലും ജീത്തു ജോസഫും തങ്ങൾക്കൊപ്പം കളിക്കാൻ കൂടാറുണ്ടെന്നും, കോളേജ് ലൈഫിലേക്ക് തിരിച്ചുപോയ ഫീലായിരുന്നു ട്വൽത് മാന്റെ ലൊക്കേഷനെന്നും പറയുകയാണ് ശിവദ. ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുയായിരുന്നു താരം.

‘എല്ലാവരെയും പോലെ ഞങ്ങൾക്കും ഒരുപാട് പ്രതീക്ഷയുള്ള ഒരു സിനിമയാണിത്. തിയ്യേറ്ററിൽ റിലീസായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഒരു സിനിമ കൂടിയാണിത്. ലാലേട്ടനുമായി വർക്ക് ചെയ്യുന്നത് രസകരമായിരുന്നു. കാരണം ലാലേട്ടൻ എന്നത് ഒരു വികാരമാണ് എന്ന് പറയാറുണ്ടല്ലോ. അതുപോലെ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ സ്‌ക്രീൻ ഷെയർ ചെയ്യാൻ പറ്റി.

ALSO READ

അതിഥിയ്ക്ക് ഒരേ നിർബന്ധം ലിപ് ലോക്ക് സീൻ വേണമെന്ന് സുരാജ് വെഞ്ഞാറമൂട് ; സുരാജേട്ടൻ അടുത്തേക്ക് വന്നപ്പോൾ തന്നെ ഞാൻ കട്ട് പറയാൻ പറഞ്ഞെന്ന് അഥിതി : പത്താംവളവിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് താരങ്ങൾ

കെ.ആർ. കൃഷ്ണകുമാറിന്റെതാണ് തിരക്കഥ. പശ്ചാത്തല സംഗീതം ഒരുക്കിയത് അനിൽ ജോൺസൺ, ഛായാഗ്രാഹണം സതീഷ് കുറുപ്പ്. തേസമയം, ശിവദ അഭിനയിക്കുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഈ സിനിമയുടെ സംവിധാനവും തിരക്കഥയും പ്രജേഷ് സെന്നാണ് നിർവ്വഹിയ്ക്കുന്നത്.

ബി. രാകേഷാണ് നിർമാണം. നിക്കി ഗൽറാണി, ജോണി ആന്റണി, സുധീർ കരമന, ദേവിക സഞ്ജയ് തുടങ്ങിയവരും ചിത്രത്തിലെ മറ്റി പ്രധാന അഭിനേതാക്കളാണ്.

Advertisement