കഴിഞ്ഞ ദിവസമാണ് മോഡലും നടിയുമായ ഷഹനെ കോഴിക്കോട് പറമ്പിൽ ബസാറിലെ വീ ട്ടിൽ മ രി ച്ച നി ലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് ക സ്റ്റ ഡി യി ൽ എടുത്തിരുന്നു. ഒന്നര വർഷം മുൻപ് ആയിരുന്നു ഇവരുടെ വിവാഹം.
കഴിഞ്ഞ നാല് മാസമായി ഇവർ പറമ്പിൽ ബസാറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇപ്പോഴിതാ ഷഹന അവസാനമായി അഭിനയിച്ചത് തനിക്കൊപ്പമാണ് എന്നും ഈ വേർപാട് തന്നെ ഏറെ ഞെട്ടിച്ചെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിയ്ക്കുകയാണ് നടൻ മുന്ന. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മുന്ന കുറിപ്പുമായി എത്തിയത്.
ഷഹന്ക്ക് ഒപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം കുറിച്ചത് നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. ഞങ്ങൾ ഒരുമിച്ച് എടുത്ത ആദ്യ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. സിനിമാ ലോകത്തിന് വാഗ്ദാനമായിരുന്ന നടിയാണ്. ദാരുണമായ അന്ത്യമാണ്.
പ്രിയപ്പെട്ട ഷഹനയോടൊപ്പം അഭിനയച്ചപ്പോൾ ഉണ്ടായത് നല്ല ഓർമകളാണ്. നിന്നെ ഒരുപാട് മിസ് ചെയ്യും. വളരെ സങ്കടകരമാണ്. കുടുംബത്തിന് എന്റെ പ്രാർഥനകൾ എന്നായിരുന്നു മുന്ന കുറിച്ചത്. എന്നാൽ ഞാൻ ഒരിക്കലും കരുതിയില്ല ഇത് ഞങ്ങൾ ഒരുമിച്ചുള്ള അവസാന ചിത്രങ്ങൾ ആയിരിക്കുമെന്ന്. ഷൂട്ടിന്റെ അവസാന ദിവസം എടുത്തതാണെന്നും പറഞ്ഞ് മറ്റ് കുറച്ച് ചിത്രങ്ങളും മുന്ന പങ്കുവെച്ചിട്ടുണ്ട്.
സത്യം ഉടൻ പുറത്തുവരണമെന്നും നിങ്ങൾ ഞങ്ങളെ എല്ലാവരെയും വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല എന്നും മുന്ന കുറിക്കുന്നു. പിന്നീട് നടന്ന സംഭവങ്ങളിൽ ദുരൂഹത ഉണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അവൾ വളരെ ചെറുപ്പമാണ്, ബോൾഡാണ്. അപ്രതീക്ഷിതമായി ഷഹനയുടെ വേർപാടിന്റെ വാർത്ത അറിഞ്ഞപ്പോൾ തനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നും മുന്ന പറയുന്നു. പ്രാർഥനകൾ മാത്രം കൂടെയുണ്ടെന്നും മുന്ന വേദനയോടെ കുറിച്ചിരിക്കുന്നു.
ഷഹന ഒരു തമിഴ് സിനിമയിൽ നായികയായി അഭിനയിച്ചിരുന്നുവെന്ന് ഷഹനയുടെ ഉമ്മ വ്യക്തമാക്കി യിരുന്നു. പ്രതിഫലത്തിന്റെ ചെക്ക് കൈയ്യിൽ കിട്ടിയ ശേഷം ഷഹന വിളിച്ചു സംസാരിച്ചതിനു പിന്നാലെ ഷഹനയെ ബന്ധപ്പെടാൻ ശ്രമിച്ച കുടുംബത്തിന് ഷഹനയോട് സംസാരിക്കാൻ സാധിച്ചിരുന്നില്ല. അതിനു പിന്നാലെയാണ് ഇന്ന് പുലർച്ചെ ഷഹന മ രി ച്ചതായി റിപ്പോർട്ട് പുറത്ത് വന്നത്.
അതേ സമയം ഒരു സിനിമയുടെ പ്രതിഫലത്തെ ചൊല്ലി ഷഹനയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസമാണ് ചെക്ക് കിട്ടിയതെന്ന് ഷഹന വിളിച്ച് പറഞ്ഞിരുന്നതായും ഉമ്മയും സഹോദരനും വ്യക്തമാക്കിയിരുന്നു.