മമ്മൂക്ക എന്ന അതുല്യ നടന്റെ മികവ് ഉള്ളിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്നത്: മെഗാസ്റ്റാറിനെ കുറിച്ച് മീര ജാസ്മിൻ പറഞ്ഞത് കേട്ടോ

370

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ ജാസ്മിൻ. ലോഹിതദാസിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെ അഭിയരംഗതത്ത് എത്തിയ മീരാ ജാസ്മിൻ പിന്നീട് തെന്നിന്ത്യയിലെ തന്നെ സൂപ്പർ നടിയായി മാറിയിരുന്നു. എന്നാൽ വിവാഹത്തോടെ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിയിരിക്കുകയാരുന്നു മീരാ ജാസ്മിൻ.

അതേ സമയം മലയാള സിനിമയിലെ തിരിച്ചുവരവുകളുടെ ഈ സമയത്ത് നടി നവ്യ നായർക്ക് പിന്നാലെ മീര ജാസ്മിനും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ തിരിച്ചുവരവ്. ജയറാം ആയിരുന്നു ചിത്രത്തിലെ നായകൻ.

Advertisements

തിരിച്ചുവരവിൽ സോഷ്യൽ മീഡിയയിലും സജീവമായ മീരാ ജാസ്മിൻ നടത്തിയ മേക്കോവർ വലിയ ചർച്ചയായിരുന്നു. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളും ഫോട്ടോഷൂട്ടും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച ചിത്രമായ ഒരേ കടലിനെക്കുറിച്ചുള്ള മീരയുടെ സോഷ്യൽ മീഡിയ പോസ്റ്റും ചർച്ചയായി മാറുകയാണ്.

Also Read
നമിതയോട് പ്രണയമായിരുന്നു അവളോട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്, അവൾക്കും എന്നോട് ഇഷ്ടം ഉണ്ടെന്നായിരുന്നു എന്റെ തോന്നൽ പക്ഷേ: വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ

മമ്മൂട്ടിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത 2007 ൽ പുറത്തിറങ്ങിയ സിനിമയാണ് ഒരേ കടൽ. ഹീരക് ദീപ്തി എന്ന നോവലാണ് ഒരേ കടൽ എന്ന സിനിമയായി മാറിയത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാമപ്രസാദും കെആർ മീരയും ചേർന്ന് ആയിരുന്നു. ഈ ചിത്രത്തെക്കുറിച്ചുള്ള മീരയുടെ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

ചില കഥാപാത്രങ്ങളും പ്രകടനങ്ങളും നിങ്ങളുടെ അസ്തിത്വത്തിന്റെ ഉള്ളിലേക്ക് ആഴത്തിൽ കടന്നു ചെല്ലും. പിന്നെയത് മറ്റൊന്നിനും പകരം വെക്കാനാകാത്ത വണ്ണം അവിടം പിടിച്ചടക്കും. ശ്യാമ പ്രസാദ് സാറിന്റെ ഒരേ കടൽ എനിക്ക് അത്തരത്തിലൊരു വിലപ്പെട്ട യാത്രയാണ്. മമ്മൂക്ക എന്ന അതുല്യ നടന്റെ മികവ് കണ്ടനുഭവിക്കാനുള്ളൊരു അവസരം നൽകിയ സിനിമയാണത്.

അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണിത്. ഓൺ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ചില പ്രതിഭകൾക്കൊപ്പം അടുത്തിടപഴകാനും ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള അവസരം ഈ സിനിമ എനിക്ക് നൽകി. നന്ദി മമ്മൂക്ക, എന്റെ ദീപ്തിയുടെ നാഥൻ ആയതിന് നന്ദി. ഭാവിയിലെ എല്ലാ അർത്ഥവത്തായ കാര്യങ്ങൾക്കും ആശംസകൾ എന്നായിരുന്നു മീര കുറിച്ചത്.

അതേസമയം മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഇപ്പോൾ. സോണി ലൈവിലൂടെ ആയിരുന്നു സിനിമയുടെ ഒടിടി റിലീസ്. പാർവതി തിരുവോത്ത് നായികയായി എത്തുന്ന സിനിമയുടെ സംവിധാനം റത്തീന പിടിയാണ്.

Also Read
ച തി യും വ ഞ്ച ന യും വ ക്ര ബു ദ്ധിയും എല്ലാം ചേർന്നതായിരുന്നു അത്, സ്വന്തം നാടല്ലേ എന്ത് ചെയ്യാൻ പറ്റും; തനിക്ക് കിട്ടിയ എട്ടിന്റെ പണിയെകുറിച്ച് ബിനു അടിമാലി

ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് മുഴുനീള നെഗറ്റീവ് വേഷത്തിലാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മമ്മൂട്ടിയുടെ അതി ഗംഭീര അഭിനയം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. രത്തീനയുടം സംവിധാനത്തിനും കൈയ്യടി ലഭിക്കുന്നുണ്ട്.

Advertisement