തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താര സുന്ദരി ആണ് പൂനം കൗർ. തെലുങ്ക് സിനിമ യിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ പൂനം നെഞ്ചിരിക്കും വരെ എന്ന തമിഴ് ചിത്രത്തിൽ നരേന്റെ നായികയായി എത്തിയിരുന്നു. ബാങ്ക്ൾസ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്
സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. അതോടൊപ്പം തന്നെ താരം ഏതു വിഷയത്തിലും മുഖം നോക്കാതെ പ്രതികരിക്കുന്ന ഒരാൾ കൂടിയാണ്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി താരത്തിന് രണ്ട് കുട്ടികളായി എന്ന ഗോസിപ് ചുൂടു പിടിക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണ് കാരണമായി മാറിയിരിക്കുന്നത് .
വിവാഹിതയാകാതെ താരത്തിന് കുട്ടികളായി എന്ന തരത്തിലും വാർത്തകളുണ്ടായി. ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി.സഹിക്കാൻ കഴിയാത്ത അപവാദങ്ങൾ സംഭവിച്ചു കഴിഞ്ഞു. എന്റെ ഉറ്റ സുഹൃത്തുക്കളുടെ മക്കളായിരുന്നു അത്.
എനിക്ക് വ്യക്തത നൽകാൻ അവസരം തന്ന സോഷ്യൽ മീഡിയയിൽ നന്ദി. ഇനി ഞാൻ ഒന്ന് ശ്വാസം വിട്ടോട്ടെ എന്നായിരുന്നു പൂനം കൗറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഒരാഴ്ച മുൻപ് ആണ് രണ്ട് പെൺകുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് നിൽക്കുന്ന ഫോട്ടോ പൂനം കൗർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
മൈ ഹാപ്പിനസ്സ് എന്നായിരുന്നു ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. വളരെ പെട്ടന്ന് ആ ഫോട്ടോയും ക്യാപ്ഷനും വൈറലായി. പൂനം കൗറിന് കുട്ടികളായി. പ്രസവിച്ചതണോ ദത്ത് എടുത്തതാണോ എന്ന തരത്തിലുള്ള ഗോസിപ്പുകളാണ് ചില ടോളിവുഡ് കോളിവുഡ് പാപ്പരാസികൾക്ക് ഇടിയിലെ ചൂടുള്ള വാർത്ത.
നേരത്തെ പ്രമുഖ സംവിധായകന് എതിരെ പൂനം കൗർ നടത്തിയ ആരോപണം വിവാദമായിരുന്നു. സംവിധായകന്റെ പേരെടുത്ത് പറയാതെയായിരുന്നു ആരോപണം. തന്റെ വഴികാട്ടിയായിരുന്ന സംവിധായകനെ ഗുരുജി എന്നായിരുന്നു പൂനം വിശേഷിപ്പിച്ചത്.
എന്നാൽ ഇപ്പോൾ അദ്ദേഹം എന്റെ അവസരങ്ങൾ എല്ലാം നഷ്ടപ്പെടുത്തിക്കൊണ്ടിരിയ്ക്കുകയാണ്. ലോക്കൽ നായികമാരെ അദ്ദേഹം പ്രശംസിക്കില്ല. സാവിത്രിയെ പോലുള്ള നടിമാരെ കുറിച്ച് വേദിയിൽ വാ തോരാതെ സംസാരിക്കും എന്നൊക്കെയായിരുന്നു പൂനം കൗറിന്റെ തുറന്ന് പറച്ചിൽ.
ചലച്ചിത്ര നടിയും പ്രമുഖ മോഡലുമാണ് പൂനം കൗർ. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 213ൽ ബാങ്കിൾസ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു.