അതിനോടൊന്നും എനിക്ക് താൽപര്യം ഇല്ലായിരുന്നു, എനിക്കൊരു ഉമ്മ തരാമോയെന്ന് പ്രൊഡ്യൂസർ ചോദിച്ചിട്ടുണ്ട് : അനുഭവങ്ങൾ വെളിപ്പെടുത്തി തീർത്ഥ അനിൽകുമാർ

3492

മോഡലിംഗിലും യൂട്യൂബ് ചാനലിലൂടെയുമൊക്കെയായി സജീവമാണ് തീർത്ഥ അനിൽകുമാർ. നിരവധി സിനിമകളിൽ ജൂനിയർ ആർടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട് തീർത്ഥ. അഞ്ചാം പാതിരയിൽ റോൾ എന്ന് പറയാനാവില്ലെങ്കിലും തീർത്ഥയുമുണ്ട്.

തീർത്ഥയെ കണ്ടല്ലോയെന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഫ്ളവേഴ്സ് ഒരുകോടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു തീർത്ഥ തന്റെ ജീവിതകഥ പറഞ്ഞത്. പ്രതിശ്രുത വരനും തീർത്ഥയ്ക്കൊപ്പമെത്തിയിരുന്നു. തീർത്ഥയുടെ വിശേഷങ്ങൾ ഇങ്ങനെ,

Advertisements

ഒരു ഷോർട്ട്ഫിലിമിനിടയിൽ വെച്ചാണ് പുള്ളിയെ പരിചയപ്പെട്ടത്. ഞാനാണ് ഇഷ്ടം പറഞ്ഞത്. കണ്ടപ്പോൾത്തന്നെ എനിക്കിഷ്ടമായി. പ്രേമത്തോടൊന്നും എനിക്ക് താൽപര്യമില്ലെന്നായിരുന്നു പുള്ളിയുടെ മറുപടി. ആദ്യമായാണ് ഞാനൊരാളെ പ്രൊപ്പോസ് ചെയ്തത്.

ALSO READ

കെട്ടിപ്പിടിച്ച് ചുണ്ടത്ത് ഉമ്മ കൊടുക്കാൻ പോയതാണ്, ഒറ്റയൊരു അടി കൊടുത്തു അപർണ്ണ ജാസ്മിന്റെ കരണക്കുറ്റി നോക്കി ; വിദേശികൾക്ക് ഇതൊന്നും അത്ര വലിയ പ്രശ്‌നമല്ല, പക്ഷെ അപർണ മലയാള സംസ്‌കാരത്തെ മുറുകെ പിടിച്ച സ്ത്രീ :ബിഗ്‌ബോസ് മത്സരാർത്ഥികളെ കുറിച്ച് മനോജ് കുമാർ

അത് വെറുതെയായല്ലോ എന്നായിരുന്നു കരുതിയത്. അതിനിടയിലാണ് തിരിച്ച് ഇങ്ങോട്ടും ഇഷ്ടമാണെന്ന് പറഞ്ഞത്. ആൾ ഫോട്ടോഗ്രാഫറായതിനാൽ എനിക്ക് ചിത്രങ്ങളൊക്കെ എടുത്ത് തരാറുണ്ട്. 3 വർഷം മുൻപായിരുന്നു പ്രണയം തുടങ്ങിയത്. ചാടിക്കയറി പ്രണയം പറയാതിരുന്നതാണ് ഞാനെന്നായിരുന്നു അതുൽ പറഞ്ഞത്.

തടി കൂടുതലാണെന്നായിരുന്നു പലരും പറഞ്ഞത്. ജയറാമും വിനയ് ഫോർട്ടുമെല്ലാം തീർത്ഥയ്ക്ക് അതിനും മാത്രം തടിയില്ലെന്നും നന്നായി ചെയ്യൂയെന്നും പറഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ട്. മോഹൻലാലിനെ കാണാനും അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കാനും കഴിഞ്ഞത് ജീവിതത്തിലെ വലിയൊരനുഗ്രഹമായാണ് കാണുന്നത്. തടിയെക്കുറിച്ചാണ് കാണുന്നവരെല്ലാം ചോദിക്കാറുള്ളത്. ഒരു ഷൂട്ടിന് പോയപ്പോൾ ചബ്ബിയാണ് ആ കുട്ടിയെന്നും തടി കുറച്ച് കഴിഞ്ഞ് ഷൂട്ട് നടത്താമെന്നുമൊക്കെ പറഞ്ഞിരുന്നു. അത് വല്ലാതെ ഫീലായ സംഭവമാണ്. മോഡലിംഗിലും സീരിയൽ അഭിനയിക്കാൻ പോയപ്പോഴും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും തീർത്ഥ തുറന്നുപറഞ്ഞിരുന്നു.

അച്ഛൻ ചെറുപ്രായത്തിൽ മരിച്ചതാണ്. അച്ഛനെ കണ്ട ഓർമ്മയില്ല. ഒരു വെള്ളത്തുണിയാണ് അച്ഛനെ ഓർക്കുമ്പോൾ മനസിലേക്ക് വരുന്നത്. പേരൻസ് മീറ്റിംഗിൽ എല്ലാവരും അച്ഛനും അമ്മയ്ക്കുമൊപ്പം വരുമ്പോൾ അമ്മയ്ക്കും അച്ഛനൊപ്പം വന്നൂടേയെന്നൊക്കെ ചോദിച്ചിട്ടുണ്ട്. മരണം എന്താണെന്നൊന്നും അറിയില്ലല്ലോ. അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. യാതൊരുവിധ കുറവുകളും അറിയിക്കാതെയാണ് അമ്മ എന്നെ വളർത്തിയത്. അച്ഛന്റെ വീട്ടുകാരും എല്ലാകാര്യത്തിനും കൂടെയുണ്ടായിരുന്നു.

സീനിയർ താരങ്ങളൊക്കെയുണ്ടായിരുന്നൊരു സീരിയലിൽ അഭിനയിയ്ക്കാൻ പോയതിനെ കുറിച്ചും തീർത്ഥ പറയുന്നുണ്ട്. ഓഡീഷനൊക്കെ കഴിഞ്ഞാണ് എന്നെ തിരഞ്ഞെടുത്തത്. സീരിയലിൽ അഭിനയിക്കാൻ പോവുകയാണെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. പെണ്ണുകാണുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. നിർമ്മാതാവാണ് ചെറുക്കനായി വേഷമിട്ടത്.

ALSO READ

പണികിട്ടി ഇനി പച്ച മാങ്ങ വേണം ; ശ്രദ്ധ നേടി അമൃത പ്രശാന്തിന്റെ പുതിയ വീഡിയോ : ആശംസകളുമായി ആരാധകർ

അതുകഴിഞ്ഞ് പിന്നീട് വിളിച്ചപ്പോഴാണ് ഒരു സോംഗ് ഷൂട്ടുണ്ടെന്ന് പറഞ്ഞത്. അങ്ങനെയാണ് വീണ്ടും പോയത്. ആ ഹോട്ടൽ കണ്ടപ്പോഴേ അത്ര തൃപ്തിയായിരുന്നില്ല. രാത്രി പുള്ളി വന്ന് റൂമിൽ തട്ടിയിരുന്നു. പിറ്റേന്ന് കണ്ടപ്പോൾ എനിക്കൊരു ഉമ്മ തരാമോയെന്ന് ചോദിച്ചു. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ നിന്റെ നായകനല്ലേയെന്നായിരുന്നു ചോദ്യം. വല്ലാത്തൊരു അനുഭവമായിപ്പോയി അതെന്നും തീർത്ഥ പറയുന്നുണ്ട്.

Advertisement