കോൺഗ്രസ് നേതാവും നടനുമായ ധർമജൻ ബോൾഗാട്ടിയ്ക്കെതിരെ വ ഞ്ച നാ ക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തിരിക്കുന്നത്. മുവാറ്റുപുഴ സ്വദേശിയായ അസീസാണ് പരാതി നൽകിയത്.
ധർമജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം നൽകി തന്റെ കയ്യിൽ നിന്നും ഗഡുക്കളായി പണം 43 ലക്ഷം വാങ്ങിയെന്നും എന്നാൽ സ്ഥാപനത്തിന്റെ പ്രവർത്തനമൊന്നും നടക്കുന്നില്ലെന്നും തന്നെ കബളിപ്പിക്കുകയാണെന്നും അസീസ് പരാതിയിൽ പറയുന്നു.
2019 നവംബർ 16 നാണ് ഫ്രാഞ്ചൈസി ആരംഭിച്ചത്. 2020 മാർച്ച് മാസത്തോടെ അവിടെ മത്സ്യവിതരണം നിർത്തി. ഇതേ തുടർന്ന് തന്റെ പണം നഷ്ടപ്പെട്ടുവെന്നും പരാതിക്കാൻ പറയുന്നു. പരാതിയെ തുടർന്ന് എറണാകുളം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ധർമജന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നടന്റെ വിശദീകരണം കൂടി കേട്ട ശേഷം തുടർ നടപടികൾ സ്വീകരിക്കും.
അതേ സമയം താൻ ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ പേരിൽ 43 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ പ്രതികരിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടി. തട്ടിപ്പ് കേസിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് നിർഭാഗ്യകരമാണെന്നും ഇതിലൂടെ തന്നെ സമൂഹത്തിന് മുന്നിൽ മോശക്കാരനായി ചിത്രീകരിക്കാനാണ് ശ്രമമെന്നും ധർമ്മജൻ പറയുന്നു.
അഞ്ചു പൈസ പോലും ആർക്കും കൊടുക്കാനില്ല. ആരോടും കടമില്ല.
എന്റെ കൂട്ടുകാർ പണം കൊടുക്കാനുണ്ടെങ്കിൽ അവർ കൊടുക്കുക തന്നെ വേണം. പക്ഷെ പണം കൊടുക്കാനുണ്ടെന്ന് തെളിയിക്കപ്പെടണം. കൊടുത്തതിനും വാങ്ങിയതിനും രേഖയുണ്ടാകും എന്നായിരുന്നു ധർമ്മജന്റെ പ്രതികരണം. അഞ്ച് രൂപയെങ്കിലും വാങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ പലിശയടക്കം കൊടുക്കാൻ തയ്യാറാണ്. ആരെങ്കിലും എന്തെങ്കിലും പൈസ വാങ്ങിയെന്നതിന്റെ തെളിവുമായി വരട്ടെ.
അത് കൊടുക്കാൻ ബാധ്യസ്ഥനാണെന്നും ധർമ്മജൻ പറഞ്ഞു. ധർമ്മൂസ് ഫിഷ് ഹബ്ബുമായി വ്യവഹാര പരമായി ബന്ധമില്ലെന്നും ധർമ്മജൻ വിശദീകരിച്ചു. ധർമ്മൂസ് ഹബ്ബിന്റെ ബ്രാൻഡ് അംബാസിഡർ മാത്രമാണ് താനെന്നാണ് നടന്റെ വിശദീകരണം. ആസിഫ് അലിയാർ എന്നയാളാണ് പരാതിക്കാരൻ. ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ കോതമംഗലത്തെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് തന്റെ കൈയ്യിൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നത്.
പലപ്പോഴായി ധർമ്മജനുൾപ്പെടെയുള്ള പ്രതികൾ 43 ലക്ഷം രൂപ വാങ്ങിയെന്നും പരാതിക്കാരൻ പറയുന്നു. 2019 നവംബർ 16 നാണ് ഫ്രാഞ്ചൈസി തുടങ്ങിയത്. മാർച്ച് മാസത്തോടെ മത്സ്യ വിതരണം നിർത്തി. പിന്നീട് പണം തിരികെ തന്നില്ല. തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.