മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളത്തിലെ ഓരോ സീസണുകളിലും മത്സരാർഥികൾ ശ്രദ്ധിക്കപ്പെടുന്നത് അവരുടെ ചില തുറന്ന് പറച്ചിലുകളിലൂടെയാണ്. ചെറിയ പ്രായത്തിൽ വിവാഹിതയായി, പിന്നീട് വിവാഹമോചനവും തേടിയ ആളാണ് ബിഗ് ബോസ് മത്സരാർഥിയായ ജാസ്മിൻ എം മൂസ.
തന്റെ ഭർത്താവിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പറ്റി മുൻപൊരിക്കൽ ജാസ്മിൻ മൂസ തന്നെ വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. എന്നാലിപ്പോൾ ജാസ്മിന്റെ മറ്റൊരു വീഡിയയോയാണ് വൈറലാവുന്നത്. ബിഗ്ബോ സിൽ പോവുന്നതിന് മുൻപ് തന്റെ ജീവിതാനുഭവങ്ങളെ പറ്റി സംസാരിക്കുകയാണ് ജാസ്മിൻ.
ആദ്യ രാത്രി തന്നെ ഭർത്താവ് തന്നെ ഉ പ ദ്ര വി ച്ച തി നെ പറ്റിയും പിന്നീട് വീട് വിട്ട് ഇറങ്ങിയതിനെ കുറിച്ചുമൊക്കെയാണ് വീഡിയോയിൽ ജാസ്മിൻ പറയുന്നത്. കുറേ കാലം മുന്നേയുള്ള വീഡിയോ വീണ്ടും വൈറലാവുകയാണ്.
വിവാഹം കഴിഞ്ഞ് ഫസ്റ്റ് നൈറ്റിൽ അദ്ദേഹം റൂമിലേക്ക് വന്ന് ആദ്യം ചെയ്തത് എന്റെ മുഖത്തിനിട്ട് അടിക്കുകയായിരുന്നു. അന്ന് രാത്രി എന്റെ കൈയ്യും രണ്ട് കാലും കെട്ടിയിട്ടു. എന്നിട്ട് എന്നെ റേ പ്പ് ചെയ്തു. എനിക്കൊന്ന് പൊട്ടിക്കരയാൻ പോലും സാധിച്ചില്ല.
കാരണം ആ നിമിഷത്തൽ തന്നെ ഞാന് മരിച്ച് പോയി. എന്റെ വീട്ടിലേക്ക് പോവുന്ന സമയത്ത് കൈയ്യിൽ ഒക്കെ നീല നിറത്തിൽ കല്ലിച്ച് കിടക്കുകയായിരുന്നു. അത് മറച്ച് പിടിക്കാൻ വേണ്ടി ഞാൻ ഫുൾസ്ലീവ് ഉള്ള ബ്ലൗസ് ഒക്കെ ഇട്ടിട്ട് പോവും.
അങ്ങനെ ഞാൻ വീട് വിട്ടിറങ്ങുമെന്ന് മനസിലാക്കിയപ്പോൾ എന്റെ വീട്ടുകാർ പാസ്പോർട്ടും എന്റെ രേഖകളും കത്തിച്ച് കളഞ്ഞു. എനിക്കൊന്നും ചെയ്യാൻ പറ്റാത്തത് കൊണ്ട് ഞാൻ കൊച്ചിയിലേക്ക് പോന്നു. അതുവരെ ഞാൻ സ്വന്തം ഇഷ്ടത്തിന് കോഴിക്കോടിന് പുറത്തേക്കൊന്നും യാത്ര പോയിട്ടില്ല.
ഫിറ്റ്നെസ് ആവാൻ വേണ്ടി ശ്രമിച്ചു. ബാംഗ്ലൂർ പോയി അതിന്റെ സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തു. അതിന് ശേഷം ഞാൻ മൂഡ് ചെയിഞ്ച് ചെയ്തു. ഞാനിപ്പോൾ ഒരു ഫിറ്റ്നെസ് ട്രെയിനറാണെന്നും’ ജാസ്മിൻ പറയുന്നു. കേരളത്തിലെ സ്ത്രീകൾക്കെല്ലാം മാതൃക നൽകി കൊണ്ടാണ് ജാസ്മിൻ ബിഗ് ബോസിലേക്ക് എത്തുന്നത്.
വിവാഹിതരായി, കുടുംബത്തിന്റെ പ്രാരാബ്ദ്ധങ്ങളിൽ പലതും മറന്ന് പോവുന്നവർക്ക് ജാസ്മിന്റെ ജീവിതം വലിയൊരു സന്ദേശമാണ്. ശക്തയായ മത്സരാർഥിയാണെങ്കിലും ജാസ്മിന്റെ ശത്രു അവരുടെ നാക്കാണ്. മോഹൻലാലും ബിഗ് ബോസും പല തവണ ആവർത്തിച്ച് പറഞ്ഞിട്ടും തെ റി വിളിയിലും മറ്റ് മോശം വാക്കുകിൽ നിന്നും അതുപോവില്ല.