ചെറുതും വലുതുമായ വേഷങ്ങളിലൂടെ വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ ഇടവേള ബാബു. 1982ൽ മലയാള സിനിമയിലേക്കെത്തിയ താരം ഇതിനോടകം 200 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഇടവേള ബാബു താര സംഘടന ആയ അമ്മയുടെ ജനറൽ സെക്രട്ടറി കുടിയാണ്.
1982ൽ ഇടവേള എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയതു കൊണ്ടാണ് ഇടവേളബാബു എന്ന പേര് ലഭിക്കുന്നത്. 2021ൽ പുറത്തിറങ്ങിയ വെള്ളം ആണ് ഇടവേള ബാബു ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ഡ്രൈവിങ് ലൈസൻസ്, മാമാങ്കം, കായംകുളം കൊച്ചുണ്ണി എന്നിവയാണ് താരം ഏറ്റവുമൊടുവിൽ പ്രത്യക്ഷപ്പെട്ട ചില ചിത്രങ്ങൾ.
കഴിഞ്ഞ വനിതാ ദിനത്തിൽ ഇടവേള ബാബു വിവാഹം കഴിക്കാതിരുന്നതിന് കാരണം വെളിപ്പെടുത്തി നടി മേനക മുന്നോട്ടു വന്നിരുന്നു. മേനകയുടെ ആ പ്രസ്താവനയാണ് ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. അമ്മ സംഘടനയിൽ എല്ലാവർക്കും വേണ്ടി തോളോടു തോൾ ചേർന്നു നിൽക്കുകയും കാര്യങ്ങളെല്ലാം നോക്കി നടത്തുകയും ചെയ്യുന്നത് ഇടവേള ബാബുവാണ്.
അമ്മ സംഘടനയിലെ സ്ത്രീകൾക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം കഴിക്കാത്തത് എന്നായിരുന്നു മേനക പറഞ്ഞത്. ഒരു വിവാഹം കഴിഞ്ഞാൽ ഇങ്ങനെയൊന്നും സ്വതന്ത്രനായി ചെയ്യാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ പറച്ചിൽ എന്ന് മേനക പറഞ്ഞു. ഇപ്പോഴിതാ പ്രായ ഇത്രയായിട്ടും താൻ വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇടവേള ബാബു.
വിവാഹം കഴിഞ്ഞാൽ നുണ പറയേണ്ടി വരും എന്നാണ് ഇടവേള ബാബു പറയുന്നത്. രാത്രി ഏറെ വൈകി എന്തെങ്കിലും മീറ്റിംഗ് ഉണ്ടായാൽ ഉടൻ തന്നെ ഭാര്യമാരുടെ അന്വേഷണം വരുന്നു. എവിടെയാണ് വീട്ടിൽ എപ്പോൾ എത്തും എന്നുള്ള ചോദ്യങ്ങൾ ആയിരിക്കും. എന്നാൽ വിവാഹിതൻ അല്ലാത്തതു കൊണ്ട് അത്തരത്തിലുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകേണ്ട ആവശ്യമില്ല.
നമുക്ക് ഇഷ്ടമുള്ളപ്പോൾ മാത്രം വീട്ടിലേക്ക് പോയാൽ മതി. എവിടേക്ക് വേണമെങ്കിലും സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാം. സിനിമയിലെ നായികമാരായ സ്ത്രീകളുടെ കൂടെ യാത്ര ചെയ്യുന്നത് ഒരു ജോലി ആയി കാണാറില്ല എന്നും അങ്ങനെ കണ്ടാൽ മടുത്തു പോകും എന്നും താരം വെളിപ്പെടുത്തി. ഇതെല്ലാം ആസ്വദിച്ച് ചെയ്യേണ്ട കാര്യങ്ങൾ ആയതുകൊണ്ട് ഒരുപാട് കാലം ഈ മേഖലയിൽ തന്നെ തുടരാൻ കഴിയും.
ഏട്ടന്റെ മകന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് താനാണ്. അതുകൊണ്ട് ഒരു കുടുംബം ഇല്ലെന്നു തോന്നിയിട്ടില്ലെന്നും താരം വെളിപ്പെടുത്തി. മലയാള സിനിമയിലെ നിറസാന്നിധ്യമായ ഇടവേള ബാബു താര സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്ന വളരെയധികം ഉത്തരവാദിത്വമുള്ള ജോലിയാണ് ചെയ്യുന്നത്.
അതേ സമയം അടുത്തിടെ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായ മേനക വനിതാ ദിനത്തിൽ മേനക കാര്യങ്ങളായിരുന്നു ഏറെ ചർച്ച ചെയ്യപ്പെട്ടത്. എല്ലാ പുരുഷന്മാരും സ്വർണം ആണ് സ്ത്രീകൾ നവരത്‌നങ്ങളും ആണ്. നവരത്‌നങ്ങൾ പതിച്ച സ്വർണം കാണാൻ തന്നെ നല്ല ഭംഗി ആണെന്ന് മേനക പറഞ്ഞു.
സ്ത്രീകൾ യാത്ര പോകുമ്പോൾ അതിൽ ഡ്രൈവറായി എങ്കിലും ഒരു പുരുഷൻ വേണം. അല്ലെങ്കിൽ ശരിയാവില്ല. നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത് എന്നായിരുന്നു മേനക പറഞ്ഞത്.