ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളാണ് കരീഷ്മ കപൂർ. താര കുടുംബത്തിൽ ജനിച്ചതു കൊണ്ട് വളരെ പെട്ടെന്ന് തന്നെ കരീഷ്മ സിനിമ ലോകത്തേക്കും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ ദിവസം കരീഷ്മ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരുന്നു.
തന്റെ കരിയറിനേക്കുറിച്ചും വ്യക്തി ജീവിതത്തേക്കുറിച്ചും ഇൻസ്റ്റഗ്രാമിലൂടെ താരം ആരാധകരുമായി മനസ് തുറന്നിരുന്നു. ഒരു ആരാധകന്റെ ചോദ്യവും അതിന് കരീഷ്മ നൽകിയ ഉത്തരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ALSO READ
തൊണ്ണൂറുകളിൽ സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു കരീഷ്മ നടൻ അജയ് ദേവ്ഗണുമായി പ്രണയത്തിലായത്. എന്നാൽ പിന്നീട് ഈ ബന്ധം വേർപിരിഞ്ഞു. നാളുകൾക്ക് ശേഷം നടൻ അഭിഷേക് ബച്ചനുമായി വിവാഹനിശ്ചയം വരെ കരീഷ്മയുടെ നടന്നിരുന്നു.
എന്നാൽ ഇതും മാസങ്ങൾക്കുള്ളിൽ തകർന്നതായി റിപ്പോർട്ടുകളെത്തി. ഇതിന് ശേഷം 2003 ൽ വ്യവസായി ആയ സഞ്ജയ് കപൂറുമായി വിവാഹം നടന്നു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് മക്കളാണുള്ളത്. 2016 വരെ ഈ ബന്ധം നീണ്ടു നിന്നു. പിന്നീട് ഇരുവരും വിവാഹമോചിതരായി.
അടുത്തിടെ നടന്ന ആലിയ-രൺബീർ വിവാഹത്തിൽ എല്ലാവരുടേയും കണ്ണുടക്കിയതും കരീഷ്മയിലായിരുന്നു. പ്രശ്‌സത സെലിബ്രിറ്റി ഡിസൈനറായ മനീഷ് മൽഹോത്രയുടെ ഓർഗൻസ സാരിയിലായിരുന്നു കരീഷ്മ തിളങ്ങിയത്. ആലിയയ്ക്കും രൺബീറിനും ഒപ്പമുള്ള ആഘോഷ ചിത്രങ്ങളും കരീഷ്മ പങ്കുവച്ചിരുന്നു.
വീണ്ടും വിവാഹിതയാകുമോ എന്നായിരുന്നു ഇൻസ്റ്റഗ്രാം ലൈവിലെത്തിയ ആരാധകന്റെ ചോദ്യം. ഡിപ്പൻസ് എന്നാണ് ഇതിന് താരം നൽകിയ മറുപടി. ഇതോടെ ആരാധകർക്കിടയിലും സംഭവം ചർച്ചയായി. ഇനി വിവാഹം ഉണ്ടാകുമോ? ഇല്ലയോ എന്ന കാര്യത്തിൽ താരം ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല എന്നാണ് മറുപടിയിലൂടെ വ്യക്തമായിരിക്കുന്നത്.
നിലവിൽ നാൽപ്പത്തിയേഴുകാരിയായ കരീഷ്മയുടെ പേര് ആരുടേയും പേരുമായി ഗോസിപ്പ് കോളങ്ങളിലോ മറ്റോ എത്തിയിട്ടില്ല. എന്തായാലും ഇനിയൊരു വിവാഹം കൂടി താരത്തിനുണ്ടായാലും ആരാധകരുടെ സ്‌നേഹവും ആശിർവാദവും ഉണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ALSO READ
നായികയായി സിനിമകൾ ചെയ്യാൻ കഴിയാതെ പോയത് ഒരുപാട് ആളുകൾ പാരകൾ വെച്ചതിനാലാണ് : സുമ ജയറാം
തന്റെ പതിനേഴാം വയസിലായിരുന്നു കരീഷ്മയുടെ ആദ്യ ചിത്രം പുറത്തുവന്നത്. 1995ന് ശേഷം ആയിരുന്നു കരീഷ്മയ്ക്ക് താരപദവി ലഭിച്ചു തുടങ്ങിയത്. ആ സമയത്ത് കരീഷ്മയുടേതായി പുറത്തുവന്ന ചിത്രങ്ങൾ വൻ വിജയമായിരുന്നു. രണ്ടായിരത്തിന്റെ പകുതിയോടെ താരത്തിന് അവസരങ്ങൾ കുറഞ്ഞു.
ഒപ്പം പരാജയങ്ങളുമുണ്ടായി. അതിന് ശേഷം ഏതാനും ചില ചിത്രങ്ങളിലേ കരീഷ്മ എത്തിയുള്ളൂ. പിന്നീട് വെബ് സീരിസുകളിലും ടിവി ഷോകളിലുമൊക്കെയായി താരം സജീവമാവുകയായിരുന്നു.