ഹിറ്റ് മേക്കർ കമൽ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കി 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഭാവന. നമ്മളിലെ പരിമളത്തിന്റ തകർപ്പൻ വിജയത്തിന് ശേഷം കൈനിറയെ അവസരങ്ങൾ ആണ് താരത്തെ തേടിയെത്തിയത്.
മലയാളത്തിന് പുറമേ കന്നഡയിലും തമിഴിലും തെലുങ്കിലും എല്ലാം താരത്തിന് ധാരാളം അവസരങ്ങൾ ആണ് ലഭിച്ചത്. അതേ സമയം വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നടി അത്ര സജീവമല്ല. എന്നാൽ ഇപ്പോൾ നാളുകൾക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി എത്തുകയാണ് നടി.
ഇപ്പോഴിതാ കമലിന്റെ തന്നെ മറ്റൊരു ഹിറ്റായ സ്വപ്നക്കൂട് എന്ന ചിത്രത്തിൽ താൻ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പറയുകയാണ് ഭാവന. ചിത്രത്തിലെ കറുപ്പിനഴക് എന്ന ഗാനം ചിത്രീകരിച്ചപ്പോൾ ഉണ്ടായ കഥയാണ് ഭാവന ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കവെ പറഞ്ഞത്.
Also Read
അത്തരം സീനുകകളിൽ ഇനി അഭിനയിക്കില്ല, കടുത്ത തീരുമാവുമായി നയൻ താര, വിശ്വസിക്കാൻ ആവാതെ ആരാധകർ
ഭാവനയുടെ വാക്കുകൾ ഇങ്ങനെ:
ഈ പാട്ടും അതിന്റെ ഷൂട്ടിംഗും ഭയങ്കര രസമാണ്. വിയന്ന, സ്വിറ്റ്‌സർലാൻഡ് എന്നിവിടങ്ങളിൽ ആയിരുന്നു ഷൂട്ടിംഗ്. പൃഥ്വിരാജ്, ചാക്കോച്ചൻ, ജയേട്ടൻ, മീരചേച്ചി എന്നിങ്ങനെ എല്ലാവരുമുണ്ട്. ആദ്യമായി താൻ പോയ വിദേശ രാജ്യം ദുബായ് ആണ്.
അതിന് ശേഷം പോവുന്നത് ഇവിടെയാണ്. അതുകൊണ്ട് തന്നെ ഭയങ്കര ആകാംഷയായിരുന്നു. താൻ വെറുതേ നടന്നാൽ പോലും വീഴുന്നൊരു സ്വഭാവം ഉണ്ട്. പക്ഷേ സിനിമയിൽ സൈക്കിൾ ഒക്കെ ഓടിക്കണം. ആ സീനിൽ ഒരു ഇറക്കത്തിലൂടെ സൈക്കിൾ ഓടിച്ച് വരുന്നുണ്ട്.
ശേഷം അത് കട്ട് ചെയ്തിരിക്കുന്ന ഭാഗത്ത് താൻ നേരെ പോയി തലക്കുത്തി വീഴുന്നതാണ്. വീഴുമോ എന്ന ഭയം ഉണ്ടായിരുന്നു. ഇല്ല വീഴില്ല എന്നൊക്കെ താൻ തന്നെ പറയുന്നുണ്ട്. പക്ഷേ കണ്ട് നിൽക്കുന്നവർക്ക് താൻ ഇപ്പോൾ വീഴുമെന്ന് തന്നെ തോന്നി.
അങ്ങനെ പ്രൊഡ്യൂസർ തന്റെ സൈക്കിളിൽ ഒറ്റ പിടുത്തമങ്ങ് പിടിച്ചു. വീഴാതിരിക്കാനാണ് അദ്ദേഹം പിടിച്ചത്. എന്നാൽ അങ്ങനെ തിരിഞ്ഞ് തലക്കുത്തി മറിഞ്ഞ് താൻ വീണു. ജീൻസും ടോപ്പുമൊക്കെ കീറി. പിന്നാലെ താൻ നടുറോഡിൽ ഇരുന്ന് കരയുകയാണ്. ഇപ്പോഴാണെങ്കിൽ സാരമില്ല, സാരമില്ല എന്നൊക്കെ പറഞ്ഞ് താൻ അഡ്ജസ്റ്റ് ചെയ്യും.
അന്ന് പതിനാറ് വയസേയുള്ളു. കിടന്ന് കരയുകയാണ്. മേക്കപ്പൊക്കെ പരന്ന് ഒഴുകി. കമൽ സാറും ബാക്കി എല്ലാവരും വന്ന് കരയല്ലേന്ന് പറയുകയും മാറി നിന്ന് ചിരിക്കുകയും ചെയ്യുന്നുണ്ട്. ഏകദേശം രണ്ട് മണിക്കൂറോളം തങ്ങൾക്ക് ഷൂട്ട് ചെയ്യാൻ പറ്റിയില്ലെന്നും ഭാവന പറയുന്നു.\