സല്ലാപത്തിൽ നായകൻ ആയി ആദ്യം തെരഞ്ഞെടുത്തത് എന്നെ ആയിരുന്നു, പക്ഷേ പിന്നീട് സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി വിനീത്

4003

നൃത്ത രംഗത്ത് നിന്നും സിനിമയിലെത്തി ഒരു പിടി ക്ലാസ്സ് ചിത്രങ്ങളിലെ നായകനായി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന താരമായി മാറിയ നടനാണ് വിനീത്. ബാലതാരമായി സിനിമയിലെത്തിയ വിനീത് നൃത്തത്തിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.

ഇപ്പോൾ അഭിനയത്തിനേക്കാൾ ഏറെയായി വിനീത് സജീവമായിട്ടുള്ളത് ഡബ്ബിങിലാണ്. താരരാജാവ് മോഹൻലാലിന്റെ ലൂസിഫറടക്കം നിരവധി സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായി വിനീത് തിളങ്ങിയിരുന്നു. അതേ സമയം ഒരു കാലത്ത് യൂത്തിനടയിൽ വലിയ ഓളം സൃഷ്ടിച്ച സിനിമകളായിരുന്നു സല്ലാപം, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ് തുടങ്ങിയവ.

Advertisements

മലയാളത്തിന് എക്കാലത്തേയും പ്രിയപ്പെട്ട താര ജോഡകളായ ദിലീപിനേയും മഞ്ജു വാര്യരേയും കുഞ്ചാക്കോ ബോബനേയും ശാലിനിയേയും ലഭിച്ചതും സല്ലാപം, അനിയത്തിപ്രാവ് എന്നീ സിനിമകളിലൂടെയാണ്. ഇപ്പോഴിതാ ഈ സിനിമകളിലേക്ക് ആദ്യം തെരഞ്ഞെടുത്തിരുന്നത് തന്നെയാണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വിനീത്.

Also Read
ഊള ബാബുവിനെ പോലെ ആവരുത്, തുറന്നടിച്ച് റിമാ കല്ലിങ്കൽ, പിന്തുണയുമായി ആരാധകർ

പഴയ സിനിമാ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ച് വിവരിച്ചത്. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ ടൈറ്റ് ഷെഡ്യൂളിൽ അഭിനയിക്കുകയായിരുന്നുവെന്നും അതിനാലാണ് ആ അവസരങ്ങൾ നഷ്ടപ്പെട്ടതെന്നും കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനീത് വെളിപ്പെടുത്തി.

മണിച്ചിത്രത്താഴിലെ രാമനാഥനായി കന്നട നടൻ എത്തിയപ്പോൾ മലയാളികളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും എന്തുകൊണ്ട് മനോഹരമായി ക്ലാസിക്ക് നൃത്തം അവതരിപ്പിക്കുന്ന വിനീതിനെ ആ വേഷത്തിലേക്ക് പരിഗണിച്ചില്ലായെന്ന്. എന്നാൽ തന്നെ ആരും തഴഞ്ഞതല്ലെന്നും അവസരം ലഭിച്ചപ്പോൾ മറ്റ് ഷൂട്ടിങ് തിരക്കുകളിൽ ആയിരുന്നതിനാൽ പങ്കാളിയാകാൻ കഴിയാതെ പോയതാണെന്നുമാണ് വിനീത് പറയുന്നത്.

അന്ന് തമിഴിലടക്കം സിനിമകൾ ചെയ്യുന്ന കാലമാണ്. ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് പാച്ചിക്ക മണിച്ചിത്രത്താഴിന്റെ വൺലൈൻ എന്നോട് പറഞ്ഞത്. എട്ട് ദിവസം അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നു. മോഹൻലാലും സുരേഷ് ഗോപിയും ആണ് കേന്ദ്ര കഥാപാത്രങ്ങളെന്നും അവരുടെ സമയത്തിന് അനുസരിച്ച് എട്ട് ദിവസം തരണമെന്നുമാണ് ആവശ്യപ്പെട്ടത്. ഞാൻ അന്ന് പരിണയത്തിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ഒരുപാട് മുതിർന്ന നടന്മാരും പരിണയത്തിന്റെ ഭാഗമായിരുന്നു. അവരുടെ ഷെഡ്യൂൾ നമ്മൾ തെറ്റിച്ചാൽ ഷൂട്ടിങ് പ്രശ്‌നമാകും. എന്നിട്ടും പാച്ചിക്ക ആവശ്യപ്പെട്ടപ്പോൾ ഹരിഹരൻ സാറിനോട് ഞാൻ എട്ട് ദിവസം ചോദിച്ചിരുന്നു.പക്ഷെ ദിവസമുണ്ടായിരുന്നില്ല. അതുകൊണ്ട് വേണ്ടെന്ന് വെച്ചതാണ് ആ കഥാപാത്രം. സല്ലാപം ആലോചിക്കുന്ന സമയത്ത് അധികം യുവ നടന്മാരൊന്നും മലയാളത്തിൽ ഇല്ല.

അന്വേഷിച്ചിട്ട് പ്രതീക്ഷിക്കുന്ന പോലെ ഒരാളെ കിട്ടിയില്ലെങ്കിൽ അവസാനത്തെ ഓപ്ഷനായി എന്നേയും അതേ വിഭാഗത്തിലുള്ള കുറച്ച് പേരിലേക്കും ആ കഥാപാത്രങ്ങൾ എത്തും. സല്ലാപത്തിലേക്ക് ആദ്യം എന്നെ വിളിച്ചിരുന്നു. അന്ന് ഞാൻ കാതൽദേശം, ശക്തി തുടങ്ങിയ സിനിമകൾ ചെയ്യുകയാണ്. ഒരു ദിവസം പോലും മാറി നിൽക്കാൻ പറ്റുമായിരുന്നില്ല.

Also Read
തന്റെ അച്ഛനെ അപമാനിച്ചവനെ കണ്ടം വഴി ഓടിച്ച് ഗോകുൽ സുരേഷ്, കൊലമാസ്സെന്ന് ആരാധകർ, അച്ഛന്റെ മകൻ തന്നെയെന്ന് നാദിർഷ അടക്കമുള്ള സിനിമാലോകം

ഈ അവസ്ഥ സല്ലാപത്തിന്റെ അണിയറ പ്രവർത്തകരോട് പറഞ്ഞു. അങ്ങനെയാണ് ആ വേഷം ചെയ്യാൻ പറ്റാതെ പോയത്. ചിലപ്പോൾ ഞാൻ അഭിനയിച്ചിരുന്നെങ്കിൽ സല്ലാപത്തിന് ഇത്രത്തോളം ഓളം സൃഷ്ടിക്കാൻ സാധിക്കു മായിരുന്നില്ല.

അന്ന് ദിലീപും മഞ്ജുവും ഒരു പുതിയ കോമ്പോയായിരുന്നു. പുതിയൊരു ജോഡി ഒന്നിക്കുന്നു എന്നതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ടാവും. അനിയത്തിപ്രാവിലേക്ക് സെലക്ട് ചെയ്യുന്ന ഘട്ടത്തിലല്ല ഫോൺകോൾ വന്നത്. ഞാൻ ഫ്രീയാണോ ആരും ശരിയായില്ലെങ്കിൽ വിളിച്ചാൽ വരുമോയെന്ന തരത്തിലായിരുന്നു പാച്ചിക്കയുടെ ഓഫീസിൽ നിന്ന് കോൾ വന്നത്.’

ആ കോൾ വന്നപ്പോഴാണ് ബേബി ശാലിനി നായികയായി രണ്ടാം വരവിനൊരുങ്ങുന്നുവെന്ന് ഞാൻ അറിഞ്ഞത്. ശേഷമാണ് പാച്ചിക്ക കുഞ്ചാക്കോ ബോബനെ കണ്ടെത്തിയത്. ഒരു പുതിയ ജോഡി വന്നത് കൊണ്ട് തന്നെയാണ് അനിയത്തിപ്രാവ് കൂടുതൽ പുതുമയുള്ളതായി മാറിയതും.

അതേ സമയം മണിച്ചിത്രത്താഴിന്റെ മലയാളത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയില്ലെങ്കിലും സിനിമയുടെ ഹിന്ദി, തമിഴ് റീമേ ക്കുകളിൽ രാമനാഥനായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ‘മേരെ ഡോലുന’ ഗാനത്തിന് നൃത്തം ഒരുക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു എന്നും വിനീത് വ്യക്തമാക്കുന്നു.

Also Read
അടുപ്പത്തിൽ ഇരിക്കുമ്പോൾ ലൈം ഗീ ക സു ഖം അനുഭവിച്ച ശേഷം എങ്ങനെയാണ് പിന്നീട് ബ ലാ ൽ സം ഗ ആരോപണം ഉന്നയിക്കാൻ കഴിയുന്നത്: വിജയ് ബാബു പീ ഡ ന കേസിൽ ജോമോൾ ജോസഫ് ചോദിക്കുന്നു

Advertisement