വളരെ പെട്ടെന്ന് തന്നെ മലയാളികളടക്കമുള്ള തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആൻഡ്രിയ ജെർമിയ. അന്നയും റസൂലും, ലോഹം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടേയും മനസിൽ ഇടം നേടിയ ആൻഡ്രിയ ശക്തമായ കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചിരിക്കുന്നത്.
ഗായികയായി കരിയർ ആരംഭിച്ച താരമാണ് ആൻഡ്രിയ. പിന്നീട് പച്ചക്കിളി മുത്തുച്ചരം എന്ന സിനിമയിലൂടെ അരങ്ങേറുകയായിരുന്നു. തുടർന്ന് ആയിരത്തിൽ ഒരുവൻ, മങ്കാത്ത, അന്നയും റസൂലും, വിശ്വരൂപം, അരൺമനൈ, ഉത്തമ വില്ലൻ, തരാമണി, തുപ്പരിവാളൻ, വട ചെന്നൈ തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടുകയായിരുന്നു. വട്ടം, കാ, പിസാസു 2, തുടങ്ങിയ സിനിമകളാണ് അണിയറയിലുള്ളത്.
സിനിമകളുടെ എണ്ണത്തേക്കാൾ നിലവാരത്തിന് പ്രാധാന്യം നൽകുന്ന താരമാണ് ആൻഡ്രിയ. ഗായികയായി കയ്യടി നേടിയ ശേഷമാണ് ആൻഡ്രിയ അഭിനയത്തിലേക്ക് എത്തുന്നത്. നല്ല സിനിമകൾ ചെയ്യണമെന്ന ആഗ്രഹം ഉള്ളതിനാലാണ് ഒരുപാട് സിനിമകൾ ചെയ്യാതെ കുറിച്ച് സിനിമകൾ മാത്രം ചെയ്യാൻ സാധിക്കുന്നതെന്നാണ് ആൻഡ്രിയ പറയുന്നത്.
ആയിരത്തിൽ ഒരുവൻ പോലെ നല്ല സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. നല്ല സിനിമകൾ നോക്കി ചെയ്തത് കൊണ്ടാണ് വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ചത്. കാരണം നല്ല സിനിമകൾ എണ്ണത്തിൽ കുറവാണ്. ഒരു സ്ത്രീക്ക് അത്രയും നല്ല സ്‌ക്രിപ്റ്റുകൾ ലഭിക്കാറില്ല എന്നാണ് ആൻഡ്രിയ പറയുന്നത്.
വർഷത്തിൽ അഞ്ച് സിനിമയേലും ചെയ്യണമെന്ന് വിചാരിച്ചാൽ ധാരാളം സിനിമ ലഭിക്കും. എന്നാൽ നല്ല സിനിമകൾ ചെയ്യണമെന്ന് വിചാരിച്ചാൽ വളരെ കുറവേ ലഭിക്കൂവെന്നാണ് ആൻഡ്രിയ പറയുന്നത്. അതേസമയം നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനിമകളിൽ അഭിനയിപ്പിക്കും എന്നും അങ്ങനെയും സംഭവിക്കാറുണ്ട് എന്നാണ് ആൻഡ്രിയ പറയുന്നു.
താൻ അതെല്ലാം നേരിട്ടാണ് ഇവിടെ വരെയെത്തിയത്. ഞാൻ മാത്രമല്ല, എന്നെ പോലെ നിരവധി പെൺ കുട്ടികളുണ്ട് ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്നതായിട്ടെന്നാണ് ആൻഡ്രിയ പറയുന്നത്. അതേസമയം കാലത്തിന്റെ മാറ്റത്തെക്കുറിച്ചും ആൻഡ്രിയ സംസാരിക്കുന്നുണ്ട്. ഇപ്പോഴത്തെ കുട്ടികൾക്ക് നിരവധി ചോയ്‌സുകളുണ്ട്.
ഇൻഡസ്ട്രിയിൽ എത്തുമ്പോൾ തന്നെ നല്ല സ്‌ക്രിപ്റ്റുകൾ അവർക്ക് ലഭിക്കുന്നുണ്ട്. 23 വയസുള്ള പെൺകുട്ടികൾക്ക് തുടക്കത്തിൽ തന്നെ നായികാ കേന്ദ്രീകൃതമായ ചിത്രങ്ങൾ ലഭിക്കുന്നുണ്ട് എന്ന് പറഞ്ഞ ആൻഡ്രിയ ഇപ്പോഴത്തെ നിലയിലെത്തിച്ചേർന്നതിൽ വളരെ സന്തോഷമുണ്ട് എന്നും പറയുന്നു.
ഇന്ന് പുതിയ കാര്യമായി കേൾക്കുന്ന നായികാ കേന്ദ്രീകൃതമായ സിനിമകൾ കുറച്ച് കാലം കൂടി കഴിഞ്ഞാൽ സാധാരണമാകുമെന്നാണ് താൻ വിചാരിക്കുന്നത് എന്നും ആൻഡ്രിയ വ്യക്തമാക്കുന്നു.