മലയാളം മിനിസ്ക്രീൻ സീരിയൽ ആരാധകരായ കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടെയടക്കം ഹരമായി മാറിയ സീരിയലാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ശിവാഞ്ജലിമാരും അപ്പുവും ഹരിയുമൊക്കെ അടങ്ങുന്ന കുടുംബത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
ഇപ്പോഴിതാ സാന്ത്വനത്തിലെ അപ്പു യഥാർഥ ജീവിതത്തിലും വിവാഹിത ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടി രക്ഷയുടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് വിവാഹാക്കാര്യം പുറംലോകം അറിയുന്നത്.
ഏപ്രിൽ ഇരുപത്തിയഞ്ചിന് ആണ് കോഴിക്കോട് സ്വദേശിയായ അർക്കജുമായിട്ടുള്ള രക്ഷയുടെ വിവാഹം കഴിഞ്ഞത്. ബംഗ്ലൂരുവിൽ ഐടി പ്രൊഫഷനാണ് അർക്കജ്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ വിവാഹി തരായ താരങ്ങൾ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
ഏറ്റവും കൂടുതൽ ആരാധകരും ആഗ്രഹിച്ചത് പോലെ രക്ഷ ഇനിയും സാന്ത്വനത്തിൽ ഉണ്ടാവുമോ എന്നും അഭിനയിക്കുമോ എന്ന ചോദ്യത്തിനും നടി ഉത്തരം പറഞ്ഞിരിക്കുകയാണ്. കല്യാണം കഴിഞ്ഞു എന്നേയുള്ളു സീരിയലിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യും.
പുതിയൊരു ചുവടുവെപ്പിലേക്ക് കടക്കുകയാണ്. ഒരുപാട് സന്തോഷം തോന്നുന്നു. സാന്ത്വനം സെറ്റിലെ എല്ലാവരും വലിയ സപ്പോർട്ടാണ്. അതുകൊണ്ടാണ് ഞാൻ ഇത്രയും സന്തോഷത്തോടെ ഇരിക്കുന്നത്. ഭാവി പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല.
അടുത്ത ആഴ്ച തന്നെ സീരിയലിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യും. കല്യാണം കഴിഞ്ഞു എന്നേയുള്ളു. പക്ഷേ സാന്ത്വനത്തിൽ നിന്നും പിന്മാറുമോ എന്ന് ചോദിച്ച് ഒരുപാട് പേർ കമന്റിടുന്നത് കണ്ടിരുന്നു. എന്തായാലും ഞാൻ സ്വാന്തനത്തിൽ നിന്ന് മാറില്ലെന്ന് രക്ഷ പറയുകയാണ്. സാന്ത്വനം ടീം എല്ലാ സപ്പോർട്ടും തന്നത് കൊണ്ടാണ് ഞങ്ങൾ സന്തോഷത്തോടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.
പിന്നെ പ്രേക്ഷകരുടെ സപ്പോർട്ടും സ്നേഹവും കൊണ്ടാണ് ഇതുവരെ എത്തിയത്. അവർക്കെന്താണ് സന്തോഷം. അതാണ് നമ്മളും ചെയ്യുന്നത്. നമ്മുടെ അടുത്ത് ഓരോരുത്തരും കാണിക്കുന്ന സ്നേഹം പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടില്ല.
ഞങ്ങളെ ഇഷ്ടപ്പെട്ടതിനും സ്നേഹിക്കുന്നതിനുമൊക്കെ ഒരുപാട് നന്ദി. തുടർന്നും കാണണം. നിങ്ങളുടെ അപ്പുവായി തന്നെ അവിടെ കാണുമെന്നും നടി വ്യക്തമാക്കി. പ്രണയവിവാഹമാണോ എന്ന ചോദ്യത്തിന് മുൻപേ പരിചയമുള്ള ആളുകളാണെന്ന് ഞങ്ങളെന്ന് രക്ഷ സൂചിപ്പിച്ചു. കുറേ വർഷത്തെ ഫ്രണ്ട്ഷിപ്പ് ആയിരുന്നു.
കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിട്ട്. വീട്ടുകാരോട് കാര്യം പറഞ്ഞപ്പോൾ അവരും ഓക്കെ ആയി. ഹണിമൂണിന് പോകണം എന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ എന്ത് ചെയ്യാനാണ് സമയം ഒന്നുമില്ലെന്നാണ് രക്ഷയും ഭർത്താവ് അർക്കജും പറയുന്നത്.
ആദ്യത്തെ പ്രധാന്യമുള്ള കാര്യം ഷൂട്ടിങ്ങിന് പോവുന്നതിനാണ്. കാരണം അവർ അത്രയും സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും നടി സൂചിപ്പിച്ചു. അതേ സമയം രക്ഷയ്ക്കും ഭർത്താവിനും ആശംസകൾ അറിയിച്ച് കൊണ്ട് ആരാധകരും എത്തിയിരിക്കുകയാണ്.