ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സൂപ്പർ സീരിയലിനോളം മിനിസ്‌ക്രീൻ പ്രേക്ഷകർ സ്വീകരിച്ച മറ്റൊരു മലയാളം സീരിയൽ ഉണ്ടാകില്ല. സീരിയലുകൾ കുടുംബ പ്രേക്ഷകരുടേതാണ് എന്ന ചിന്താഗതി മാറ്റി യുവാക്കളും യുവതികളുമടക്കം എല്ലാവരും സാന്ത്വനം സീരിയൽ ഏറ്റെടുത്തിരുന്നു.
ചിലർക്ക് ചില ലൈഫ് ചെയ്ഞ്ചിങ്ങ് ആയിട്ടുള്ള സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഭാഗ്യം തുണച്ചപ്പോൾ അഭിനയിക്കാനുള്ള കഴിവുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് സീരിയൽ സിനിമാ താരം സജിൻ ടിപി. പ്ലസ്ടു സിനിമയിലൂടെയാണ് സജിൻ അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
സാന്ത്വനം സീരിയലിലെ ശിവനായി സജിൻ എത്തിയതോടെ കേരളക്കര മൊത്തം ശിവന്റേയും ഒപ്പം സജിന്റേയും ആരാധകരായി മാറുകയായിരുന്നു. സാന്ത്വനത്തിലെ ശിവാഞ്ജലി കോമ്പോയ്ക്ക് അത്രയേറെ ആരാധകരാണ് ഉള്ളത്. ശിവനായി സജിൻ അഭിനയിക്കുമ്പോൾ അഞ്ജലിയായി നടി ഡോ. ഗോപിക അനിലാണ് അഭിനയിക്കുന്നത്.
അതേ സമയം സിനിമാ സീരിയൽ നടി ഷഫ്നയാണ് സജിന്റെ ഭാര്യ. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ റീൽ ഭാര്യയെ കുറിച്ചും റിയൽ ഭാര്യയെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് സജിൻ. അഞ്ജലിയും ഷഫ്‌നയും തമ്മിൽ യാതൊരു ബന്ധവും ഇല്ല. നെഗറ്റീവ്‌സ് ആണെങ്കിലും പോസിറ്റീവ്‌സ് ആണെങ്കിലും രണ്ട് പേരും തീർത്തും വ്യത്യസ്തരാണ്.
അഞ്ജലിയെക്കാൾ വളരെ അധികം സ്‌ട്രോങ് ആണ് ഷഫ്‌ന. എല്ലാം ഒറ്റയ്ക്ക് ചെയ്യാനുള്ള ധൈര്യം ഷഫ്‌നയ്ക്ക് ഉണ്ട്. അഞ്ജലി എന്ന കഥാപാത്രത്തിന് ആ ധൈര്യം ഇല്ല. ഷഫ്‌ന അഞ്ജലി എന്ന കഥാപാത്രത്തെ പോലൊരു പെൺകുട്ടി ആയിരുന്നുവെങ്കിൽ ഒരിക്കലും പ്രണയിക്കില്ല.
അവൾ വേറൊരു മോഡ് ആണ്. ഞാനും ഷഫ്‌നയും ശരിയ്ക്കും നല്ല സുഹൃത്തുക്കളാണ്. എന്റെ സുഹൃത്തുക്കൾക്ക് ഒപ്പം പോകുന്നതിനെക്കാൾ കൂടുതൽ യാത്ര ചെയ്തത് ഷഫ്‌നയ്ക്ക് ഒപ്പമാണ്. വളരെ കംഫർട്ടാണ് ഞങ്ങൾ രണ്ട് പേരും.
എന്തും ഷഫ്‌ന സപ്പോർട്ട് ചെയ്യും. ഭർത്താവിന്റെ കാര്യങ്ങൾ എല്ലാം നോക്കുന്ന ഭാര്യയാണ് അഞ്ജലി. ആദ്യം കുറച്ച് കുറുമ്പും കലിപ്പും എല്ലാം ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ശിവനും അഞ്ജലിയും പ്രണയിച്ചു തുടങ്ങി. കല്യാണം കഴിഞ്ഞ് ഒന്നര വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഞങ്ങളുടെ ആദ്യരാത്രി കഴിഞ്ഞത്.
ഗോപികയും വളരെ സപ്പോർട്ട് ഉള്ള നടിയാണ്. എപ്പോഴും ഒരുമിച്ച് ഉണ്ടാകണം എന്നാണ് ഷഫ്‌നയുടെ ആഗ്രഹം. ഷൂട്ടിങ് തിരക്കുകൾ കാരണം ഞങ്ങൾ കാണുന്നത് തന്നെ കുറവായിരുന്നു. ഷഫ്‌ന മലയാളത്തിലും തെലുങ്കിലും ചെയ്യുന്ന സമയത്ത് മാസത്തിൽ ഒരിക്കലേ കാണാറുള്ളൂ. മലയാളം പ്രൊജക്ട് കഴിഞ്ഞതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു.
ഇപ്പോൾ മാസത്തിൽ ആദ്യത്തെ 15 ദിവസം ഞാൻ ഷൂട്ടിങ് തിരക്കിലായിരിയ്ക്കും, 15 മുതൽ 30 വരെയാണ് ഷഫ്‌നയും. അവളുടെ ഷെഡ്യൂൾ കഴിഞ്ഞാൽ എന്റെ അടുത്തേക്ക് വരും. അങ്ങനെ മാസത്തിൽ 15 ദിവസം ഒരുമിച്ച് ഉണ്ടാവും. ഷഫ്‌നയ്ക്ക് ഏറ്റവും ഇഷ്ടം ഞാൻ അടുത്തിരിയ്ക്കുന്നത് ആണ്.
അവൾ എപ്പോഴും വഴക്കിടുന്നത് ഞാൻ അടുത്ത് ഇല്ലാത്തതിനെ ചൊല്ലിയാണ്. അപ്പോൾ ഞാൻ നമ്മുടെ തൊഴിൽ ഇങ്ങനെയല്ലേ എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിയ്ക്കും. സർപ്രൈസ് എല്ലാം തരാൻ വലിയ ഇഷ്ടമാണ് ഷഫ്‌നയ്ക്ക്. പിന്നെ യാത്രയും. ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്രകൾ ചെയ്യാറുണ്ടെന്നും സജിൻ പറയുന്നു.