അന്നൊക്കെ ഞാൻ ഭയങ്കരമായി പാനിക്ക് ആവുമായിരുന്നു, ഇപ്പോൾ ഞാൻ വേറൊരു രീതിയിലാണ് അതിനെയൊക്കെ കാണുന്നത്: മീരാ ജാസ്മിൻ പറയുന്നു

165

ദിലീപിനെ നായകനാക്കി ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട തെന്നിന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ നടിയായി മാറിയ താരമാണ് മീരാ ജാസ്മിൻ.
നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിരുന്ന മീരാ ജാസ്മിൻ വിവാഹത്തോടെ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു.

ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം തിരികെ എത്തുകയാണ് നടി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രംത്തിലൂടെയാണ് താരം തിരികെ എത്തുന്നത്. ജയറാമാണ് ഈ സിനിമയിൽ നായകൻ ആയി എത്തുന്നത്. അതേ സമയം മീര ജാസ്മിൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. താൻ സിനിമയിൽ നിന്നും വിട്ടു നിന്ന സമയത്തെ കുറിച്ചും ഇപ്പോഴത്തെ തിരിച്ചുവരവിനെ കുറിച്ചുമാണ് മീരാ ജാസ്മിൻ പറയുന്നത്.

Advertisements

മീരാ ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ:

വളരെ നേരത്തെ തന്നെ കരിയർ തുടങ്ങിയ ആൾ ആയിരുന്നു ഞാൻ, ഒരു വലിയ യാത്രയായിരുന്നു അത്. പല അനുഭവങ്ങളും ഉണ്ടായി. ഓരോ ഫേസ് വരുമ്പോഴേക്കും നമുക്ക് ചില റിയലൈസേഷൻ ഒക്കെ വരും. ലൈഫിൽ എനിക്ക് മനസിലാക്കാൻ പറ്റിയത് പീസ് ഓഫ് മൈന്റും സന്തോഷവുമാണ് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നതാണ്.

Also Read
ഹിഷാം ഇനി തെലുങ്കിലേക്ക്, ഹൃദയത്തിലെ പാട്ടുകൾ സംവിധായകന്റെ ഹൃദയം കീഴടക്കി, എആർ റഹ്‌മാനേയും അനിരുദ്ധിനേയും ഒഴിവാക്കി, വിജയ് ദേവരകൊണ്ട ചിത്രത്തിൽ സംഗീതം ഒരുക്കാൻ ഹിഷാം

തുടർച്ചയായി സിനിമകൾ ചെയ്യുന്ന സമയത്ത് എനിക്ക് വേണ്ടിയൊരു സമയം മാറ്റിവെക്കാൻ ഇല്ലായിരുന്നു. നമ്മളെ റിഫ്‌ളക്ട് ചെയ്യാനോ ഒന്നും സാധിച്ചിരുന്നില്ല. അത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ പിന്നെ വീണ്ടും അടുത്ത സിനിമ.

കുറച്ചു കഴിയുമ്പോഴേക്ക് നമുക്ക് ശരിക്കും വട്ടായിപ്പോകും. പേഴ്‌സണലി അത് എനിക്ക് നല്ലതല്ലായിരുന്നു. പിന്നെ കല്യാണം കഴിഞ്ഞ് സിനിമയിൽ നിന്നും പോയപ്പോൾ ഞാൻ തീരുമാനിച്ചു ഇതിനെ നല്ല രീതിയിൽ ഉപയോഗിക്കണമമെന്ന്. അതിന് ശേഷം ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ പറ്റി.

ലൈഫിനെ വേറൊരു രീതിയിലാണ് ഞാൻ ഇപ്പോൾ കാണുന്നത്. വളരെ നല്ല രീതിയിലാണ് അത്. കുക്കിങ് പഠിച്ചു. ബിസിനസ് ചെയ്യാൻ തുടങ്ങി. അതൊന്നും എനിക്ക് അറിയില്ലായിരുന്നു. പണ്ടെനിക്ക് ആളുകളുടെ സപ്പോർട്ടില്ലാതെ വീടിന് പുറത്ത് പോലും പോകാൻ പറ്റില്ലായിരുന്നു.

നാലഞ്ച് പേർ എനിക്ക് ചുറ്റും ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു. ഞാൻ ഭയങ്കരമായി പാനിക്ക് ആവു മായിരുന്നു. ആ ഒരു കംഫർട്ട് സോണിൽ നിന്ന് വിട്ട് വന്നപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല.

Also Read
കല്യാണി കിരണിന്റേത് ആവില്ലേയെന്നോർത്ത് ഉറക്കം പോയ ആരാധകർക്കിനി സുഖമായി ഉറങ്ങാം ; പ്രണയം പൂത്തുലഞ്ഞ് സീരിയലുകൾ

അത് ചലഞ്ചിങ്ങായിരുന്നു. അതിന് ശേഷം തന്നെത്താന്നെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ബേസിക്കായുള്ള കാര്യ ങ്ങൾ ചെയ്തു തുടങ്ങി. അതായത് സൂപ്പർമാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങിക്കുക, തുണി വാങ്ങിക്കുക. ഇതൊന്നും ഞാൻ മുൻപ് ചെയ്തിട്ടില്ല.

ഇങ്ങനെയാണ് ലൈഫ് നമ്മൾ പഠിക്കുന്നത്. ഇതൊന്നും അറിയാതെ നമ്മൾ ഒരു കൊക്കൂണിൽ വേറൊരു ലോക ത്ത് ഇരിക്കുകയാണ് ഒരു ബബിളിൽ ഇരിക്കുന്ന പോലെയായിരുന്നു ശരിക്കും എന്നും മീരാ ജാസ്മിൻ പറയുന്നു.

Advertisement