ഹിഷാം ഇനി തെലുങ്കിലേക്ക്, ഹൃദയത്തിലെ പാട്ടുകൾ സംവിധായകന്റെ ഹൃദയം കീഴടക്കി, എആർ റഹ്‌മാനേയും അനിരുദ്ധിനേയും ഒഴിവാക്കി, വിജയ് ദേവരകൊണ്ട ചിത്രത്തിൽ സംഗീതം ഒരുക്കാൻ ഹിഷാം

159

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ താരം ആയിരുന്നു ഹിഷാം അബ്ദുൾ വഹാബ്. ഇപ്പോൾ ഗായകനായും സംഗീത സംവിധായകനായും തിളങ്ങുന്ന ഹിഷാം അടുത്തിടെ ഒരുക്കിയ സൂപ്പർപാട്ടുകൾ ആയിരുന്നു ഹൃദയം എന്ന ചിത്രത്തിലെ ഗാനങ്ങൾ.

ഈ ചിത്രത്തിലെ ഗാനങ്ങൾ കൊണ്ട് കോടിക്കണക്കിന് ഹൃദയങ്ങൾ കീഴടക്കിയ ഹിഷാം അബ്ദുൾ വഹാബ് ഇപ്പോൾ ഒരു തെലുങ്ക് സിനിമയ്ക്ക് സംഗീതം ചെയ്യാൻ ഒരുങ്ങുകയാണ്. തെന്നിന്ത്യൻ യുവ സൂപ്പർതാരമായ വിജയ് ദേവരക്കൊണ്ടയുടെ പന്ത്രണ്ടാമത് ചിത്രമായ ഖുശിയിലാണ് ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്നത്. സാമന്തയാണ് ഈ ചിത്രത്തിലെ നായിക.

Advertisements

നിന്നു കോരി, മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഹിഷാം തന്നെയാണ്. എആർ റഹ്‌മാൻ, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് എങ്കിലും അവസാനം അത് ഹിഷാം അബ്ദുൾ വഹാബിലേക്ക് എത്തുകയായിരുന്നു.

Also Read
കല്യാണി കിരണിന്റേത് ആവില്ലേയെന്നോർത്ത് ഉറക്കം പോയ ആരാധകർക്കിനി സുഖമായി ഉറങ്ങാം ; പ്രണയം പൂത്തുലഞ്ഞ് സീരിയലുകൾ

ഹൃദയത്തിലെ ഗാനങ്ങൾ തുടർച്ചയായി കേട്ടിരുന്ന ശിവ അങ്ങനെയാണ് ഹിഷാമിലേക്ക് എത്തിയത്. ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട് ഹൃദയത്തിന് ശേഷം വലിയൊരു ആൽബം ചെയ്യണമെന്ന തന്റെ ആഗ്രഹം ഖുശിയിലൂടെ പൂർത്തീകരിക്കുകയാണ് എന്നാണ് ഹിഷാം വെളിപ്പെടുത്തിയത്. പുഷ്പക്ക് ശേഷം മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.

കാശ്മീരാണ് പ്രധാന ലൊക്കേഷൻ. ഡിസംബറിൽ ചിത്രം തീയറ്ററുകളിലെത്തും. ഖുഷിയുടെ ചിത്രീകരണം ആരംഭിച്ചിട്ടണ്ട്. ലൈഗറാണ് ഇനി പുറത്ത് വരാനുള്ള വിജയ് ദേവരകൊണ്ട ചിത്രം. ഉടൻ തന്നെ പ്രദർശനത്തിനെത്തുമെന്നാണ് സൂചന. ബാക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Also Read
വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങി റിമി ടോമി, വരൻ സിനിമാ മേഖലയിൽ തന്നെയുള്ള ആൾ

Advertisement