മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം സാന്ത്വനം സീരിയലിലെ അപർണ എന്ന അപ്പു നടി രക്ഷ രാജിന്റെ വീവാഹമാണ്. ഏപ്രിൽ 25 ന് ഇന്ന് താരത്തിന്റെ വിവാഹമാണ്. വിവാഹം ആണെന്ന് അറിയിച്ചു കൊണ്ടുള്ള സേവ് ദ് ഡേറ്റ് ചിത്രങ്ങൾ കഴിഞ്ഞ ദിവസം രക്ഷ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിത രക്ഷയുടെ വിവാഹത്തിന് മുൻപുള്ള ഹൽദി ആഘോഷങ്ങളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മഞ്ഞ നിറത്തിലെ ലെഹങ്കയാണ് ഹൽദി ആഘോഷത്തിന് രക്ഷ ധരിച്ചിരുന്നത്. മഞ്ഞയും ചുവപ്പും ഇടകലർന്ന നെക്ലേസും നെറ്റിച്ചുട്ടിയും ധരിച്ചുള്ള രക്ഷയുട മേക്കപ്പ് വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മേക്കപ്പ് ആർട്ടിസ്റ്റാണ് രക്ഷയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇരുകൈകളിലും കൈമുട്ട് വരെ മെഹന്ദിയും ചെയ്തിട്ടുണ്ട് രക്ഷ. എന്തായാലും വീഡിയോ പുറത്തെത്തിയതോടെ പ്രിയ താരത്തിന് ആശംസകളുമായി ആരാധകരുമെത്തി.
ALSO READ
രക്ഷ കഴിഞ്ഞ ദിവസം പങ്കുവച്ച സേവ് ദ് ഡേറ്റ് ചിത്രങ്ങളും വീഡിയോയും അതിവേഗമാണ് ആരാധകർക്കിടയിൽ വൈറലായി മാറിയത്. ബീച്ചിന്റെ പശ്ചാത്തലത്തിലാണ് പ്രണയാർദ്രമായ സേവ് ദ് ഡേറ്റ് വീഡിയോ ചെയ്തിരിക്കുന്നത്. പെപ്പർ പ്ലെയ്ൻ വെഡ്ഡിങ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സേവ് ദ് ഡേറ്റ് ചിത്രങ്ങളോടൊപ്പം ഹൃദ്യമായ ഒരു കുറിപ്പും രക്ഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഞാൻ നിന്നെ പ്രണയിച്ചിട്ടില്ല, നിന്നോടൊപ്പം പ്രണയത്തിലേക്ക് നടക്കുകയായിരുന്നു. ഞാൻ വിശ്വാസത്തിലും വിധിയിലും വിശ്വസിക്കുന്നു, എങ്കിലും ഞങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യങ്ങൾ ചെയ്യാൻ മാത്രമേ വിധിക്കപ്പെട്ടിട്ടുള്ളൂവെന്നും വിശ്വസിക്കുന്നു. നൂറ് ജന്മത്തിലായാലും നൂറ് ലോകങ്ങളിലായാലും നിന്നെ ഞാൻ കണ്ടെത്തും, നിന്നെ തെരഞ്ഞെടുക്കും എന്നാണ് രക്ഷ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയായ അർക്കജാണ് രക്ഷയുടെ വരൻ. ബാംഗ്ലൂരിൽ ഐടി മേഘലയിലാണ് അർക്കജ് ജോലി ചെയ്യുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. രസകരമായ കമന്റുകളാണ് രക്ഷയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമടിയിൽ നിറയുന്നത്. ഞങ്ങളുടെ ഹരി ഏട്ടനെ തേച്ചോ എന്നാണ് പലരും കുറിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞാലും നിങ്ങൾ സീരിയലിൽ അപർണ ആയി തുടരണം, അപ്പു കിളി സാന്ത്വനം വിട്ടു പോകല്ലേ എന്നൊക്കെയാണ് കമന്റുകൾ
അഭിനയത്തിനു പുറമേ മോഡലിങ്ങിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. റീൽസുകളും വീഡിയോയുമൊക്കെയായി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് രക്ഷ. നിരവധി ആരാധകരാണ് രക്ഷയുടെ റീൽസുകൾക്ക് ലൈക്കും കമന്റുമായെത്തുന്നത്. സാന്ത്വനം ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോകളും രക്ഷ പങ്കുവയ്ക്കാറുണ്ട്. സാന്ത്വനത്തിന് പുറമേ നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സീരിയലിലും രക്ഷ നായികയായെത്തിയിരുന്നു.
ALSO READ
സിനിമ മേഖലയിൽ നിന്നാണ് രക്ഷ സീരിയലിലേക്കെത്തുന്നത്. കമർകാറ്റ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു രക്ഷ അഭിനയത്തിന് തുടക്കം കുറിക്കുന്ന്. അതിന് ശേഷം ഏതാനും ചില ചിത്രങ്ങളിലും രക്ഷ എത്തിയിരുന്നു. പിന്നീട് മിനിസ്‌ക്രീൻ പരമ്പരകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നവാഗതനായ മനോജ് വാസുദേവ് ഒരുക്കുന്ന ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിലൂടെ താരം സിനിമ രംഗത്തേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ് ഇപ്പോൾ.