ഇടയ്ക്കിടെ ഡോക്ടറുടെ അടുത്ത് പോയി ഫ്രണ്ടായി കാണൂ എന്ന് ഓർമിപ്പിക്കുന്നത് എന്തിനാ?? ; ഇതുപോലെ ഒരാളോട് പറഞ്ഞ ഒരു പെൺകുട്ടി ഇന്ന് അങ്ങേരുടെ രണ്ട് പിള്ളേരുടെ അമ്മയാണ് : ദിൽഷയോട് അശ്വതി

201

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഇഷ്ട പരിപാടിയായ ബിഗ് ബോസ് സീസൺ ഫോർ മലയാളത്തിലും പ്രണയജോഡികൾ ഉണ്ടാവാൻ ഉള്ള സൂചനകൾ ഒക്കെ കിട്ടിത്തുടങ്ങി. ഷോയിൽ വന്ന് കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ റോബിൻ ആണ് തന്റെ ഉള്ളിലെ പ്രണയം ഒരു കഥയിലൂടെ ദിൽഷയെ അറിയിച്ചത്. എന്നാൽ തന്നെ ഒരു നല്ലൊരു ഫ്രണ്ട് ആയിട്ട് മാത്രമേ കാണാവു എന്ന് ദിൽഷ റോബിനോട് പറഞ്ഞിരുന്നു.

ഇതിനുശേഷം തന്റെ പ്രണയത്തെ കുറിച്ച് ദിൽഷയോട് റോബിൻ സംസാരിച്ചിട്ടില്ല.
എന്നാൽ ഇടയ്ക്കിടെ ദിൽഷ പോയി തന്നെ നല്ലൊരു ഫ്രണ്ട് ആയിട്ട് കാണണം എന്ന് ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ആവശ്യം ഉണ്ടോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. ഇപ്പോൾ നടി അശ്വതിയും പങ്കുവെച്ച കുറിപ്പിൽ ഇതാണ് പറയുന്നത്.

Advertisements

ALSO READ

സ്വന്തം കഴിവിൽ തിളങ്ങി ജയസൂര്യയുടെ മകൾ വേദ, ആശംസകളുമായി ആരാധകർ, മകളുടെ കഴിവിൽ അഭിമാനമെന്ന് ജയസൂര്യ

ദിൽഷ… ഇന്നത്തെ എപ്പിസോഡിൽ ലാലേട്ടനോട് ജാസ്മിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണെന്നു തോന്നി.. ചില സമയത്ത് എനിക്കും തോന്നാറുണ്ട് ഇപ്പോളും ആ പാവയിൽ നിൽക്കുകയാണ് ജാസ്മിൻ എന്ന് പറയാനുള്ളത് ഒക്കെ തുറന്നു പറയുന്നുണ്ട്, നല്ലൊരു കോണ്ടെസ്റ്റാന്റ് തന്നെയാണ് എല്ലാം സമ്മതിച്ചു.

പക്ഷേ എന്റെ കുട്ടിയെ….ഇടയ്ക്കിടെ ഡോക്ടറുടെ അടുത്ത് പോയി ഫ്രണ്ടായി കാണൂ എന്ന് ഓർമിപ്പിക്കുന്നത് എന്തിനാ?? ഇതേപോലൊരു പെൺകുട്ടി ഒരു പന്ത്രണ്ടു വർഷം മുൻപ് ഓർകുട്ടിൽ ഫ്രണ്ട് ആയ പയ്യനോട് എന്നെ ഫ്രണ്ട് ആയിട്ട് കണ്ടാ മതി കണ്ടാ മതീന്ന് പറഞ്ഞു പറഞ്ഞു ഇന്ന് അങ്ങേരുടെ രണ്ട് പിള്ളേരുടെ അമ്മയായി ഇരിക്കുവാ.

ALSO READ

ഒരു ലോറി വന്ന് ഇടിച്ചതാണ്, ചേട്ടനായിരുന്നു കാർ ഓടിച്ചത്, മ ര ണ ത്തിൽ നിന്നും തിരിച്ചു കയറിയതാണ്, ഒരു ഭാര്യ നോക്കുന്നത് പോലെ എന്നെ നോക്കിയത് സുദർശൻ ആണ്: ഐഡിയ സിംഗർ താരം റോഷൻ

അപ്പൊളേ ഇതിങ്ങനെ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കാൻ നിക്കണ്ട ??..പട്ടണപ്രവേശത്തിൽ CID Das പറയുന്നപോലെ ഈ ചാട്ടം എങ്ങോട്ടേക്ക് ആണെന്ന് ഞങ്ങൾക്ക് മനസിലാകുന്നുണ്ട് കേട്ടോ. എന്നും അശ്വതി പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്.

 

Advertisement