മീരാ ജാസ്മിൻ അഹങ്കാരിയാണ് അനുസരണ ഇല്ലാത്തവൾ ആണെന്നൊക്കെ ചിലർ പറയാറുണ്ട് പക്ഷേ, തുറന്നു പറഞ്ഞ് സത്യൻ അന്തിക്കാട്

888

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടിയായ മീരാ ജാസ്മിൻ. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത് താരം ദുബായിയിലേക്ക് ചേക്കേറിയിരുന്നു. അതേ സമയം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ മലയാളികളുടെ പ്രിയ താരം മീര ജാസ്മിൻ ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായാണ് മീരാ ജാസ്മിന്റെ തിരിച്ചുവരവ്. തിരിച്ചു വരവിനായി മീരാ ജാസ്മിൻ നടത്തിയ മേക്കോവർ ഏറെ ചർച്ചയായിരുന്നു. മെലിഞ്ഞ് ചെറുപ്പമായി മാറിയിരിക്കുകയാണ് മീര എന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ ഗ്ലാമറസായിട്ടുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

Advertisements

ജയറാം നായകനാകുന്ന ചിത്രമാണ് മകൾ. മീരയും സത്യൻ അന്തിക്കാടും ജയറാമുമൊക്കെ വർഷങ്ങൾക്ക് ശേഷം കൈകോർക്കുന്ന സിനിമയാണ് മകൾ. ഇപ്പോഴിതാ മീരയുടെ തിരിച്ചുവരവിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമയുടെ പ്രൊമോഷന് വേണ്ടി സംസാരിക്കുമ്പോൾ ആയിരുന്നു അദ്ദേഹം മനസ് തുറന്നത്.

Also Read
കാത്തിരിപ്പ് അവസാനിക്കുന്നു, ജയറാമിന് പൂച്ചയെ അയച്ച ആ കാമുകിയെ ഉടൻ അറിയാം; സമ്മർ ഇൻ ബത്‌ലഹേമിന് രണ്ടാം ഭാഗം വരുന്നു, ആവേശത്തിൽ ആരാധകർ

തന്നെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതകളുള്ള നടിയാണ് മീര ജാസ്മിൻ എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. അതേസമയം മീരയെക്കുറിച്ച് പലരും പലതും സംസാരിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മീര ജാസ്മിൻ അഹങ്കാരിയാണെന്നും അനുസരണയില്ലാത്ത നടിയാണെന്നുമൊക്കെ പറയാറുണ്ടെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

എന്നാൽ തനിക്ക് ഏറ്റവും നന്നായി സഹകരിക്കാൻ സാധിക്കുന്ന നടിയാണ് മീര ജാസ്മിൻ എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ:

നമ്മൾ അങ്ങോട്ട് എങ്ങിനെ പെരുമാറുന്നോ അതാണ് അവർ തിരിച്ചു തരുന്നത്. മീര ജാസ്മിൻ അങ്ങനെ ഒരാളാണ്. എനിക്ക് മീര ജാസ്മിൻ എന്റെ സിനിമയിലേക്ക് വരുന്നു എന്ന് പറയുമ്പോൾ എന്റെ കുടുംബത്തിലെ കുട്ടിയായിട്ടാണ് ഞാൻ കാണുന്നത്. ഞാൻ അത് പോലെയാണ് അവരെ സ്നേഹിക്കുന്നത്. അതെനിക്ക് മീര തിരിച്ചും തരുന്നു. മീരാ ജാസ്മിന് പേഴ്സണൽ പ്രശ്നങ്ങൾ പലതും ഉണ്ടാവാം.

പക്ഷെ അതിലേക്ക് ഞാൻ കയറാറില്ല. അഭിനേതാക്കൾ സെറ്റിൽ വരുമ്പോൾ അവർ ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച് മാത്രമേ നമ്മൾ ചിന്തിക്കേണ്ടതുള്ളൂ, അവരുടെ വ്യക്തപരമായ കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ല. മീര ജാസ്മിൻ ആയാലും ശോഭന ആയാലും ഉർവശി ആയാലും എന്നെ സംബന്ധിച്ച് അവർ ആർട്ടിസ്റ്റുകളാണ്. അത് കഴിഞ്ഞുള്ള കാര്യം എന്റെ വിഷയമല്ല.

മകൾ എന്ന സിനിമയിൽ മീര ജാസ്മിൻ വന്നാൽ നന്നായിരിക്കുമെന്ന് തോന്നി. എന്നാൽ മീരയെ കോണ്ടാക്ട് ചെയ്യാൻ ഒരു മാർഗ്ഗവും ഇല്ലായിരുന്നു. എവിടെയാണെന്ന് പോലും അറിയില്ലായിരുന്നു. അവസാനം ദുബായിയിൽ ആണെന്നും അവിടെ ബിസിനസ്സ് നടത്തുകയാണ് എന്നും അറിഞ്ഞു നമ്പറും കിട്ടി. അന്ന് ഞാൻ വാട്സ് ആപ്പിൽ ഒരു വോയിസ് മെസേജ് അയച്ചു എന്റെ പുതിയ ചിത്രത്തിൽ മീര അഭിനയിക്കുമെങ്കിൽ നന്നായിരുന്നു എന്ന്.

Also Read
കട്ടിലിൽ നിന്ന് വീണ് മണിക്കൂറുകളോളം തറയിൽ കിടന്നു, ജോൺ പോൾ സാർ മ രി ച്ച ത ല്ല നമ്മുടെ വ്യവസ്ഥിതി കൊ ന്ന താ ണെന്ന് നടൻ ജോളി ജോസഫ്, ഈ ഒരവസ്ഥ ഇനി ആർക്കും ഉണ്ടാകരുതെന്നും താരം

രാത്രി മീര വിളിച്ചു സിനിമ ഇപ്പോൾ എന്റെ മീഡിയ അല്ല, പക്ഷെ സത്യൻ അങ്കിൾ വിളിച്ചാൽ വരാതിരിക്കാൻ കഴിയില്ല എന്ന് പറയുകയായിരുന്നു. രസതന്ത്രത്തിൽ ആയിരുന്നു ആദ്യമായി മീര ജാസ്മിൻ തന്റെ സിനിമയിൽ അഭിനയിക്കുന്നത്. അതേസമയം വിനോദ യാത്ര എന്ന ചിത്രത്തിൽ ഞാൻ ഒരു പുതുമുഖ നടിയെയാണ് തീരുമാനിച്ചിരുന്നത്. നാലഞ്ച് ദിവസം അവരെ വച്ച് സിനിമ എടുക്കുകയും ചെയ്തു.

പക്ഷെ എനിക്ക് തൃപ്തി വന്നില്ല. ആ സമയത്ത് മീര തമിഴിലിലെല്ലാം സിനിമ ചെയ്യുന്നത് കാരണം ഭയങ്കര തിരക്കിലാണ്. എന്നിട്ടും ഞാൻ പറഞ്ഞപ്പോൾ മറ്റ് തിരക്കുകൾ എല്ലാം മാറ്റി വച്ച് മീര വന്നു. അത് നമ്മളോടുള്ള ഒരു സ്നേഹം ആണ്.
സത്യത്തിൽ എന്റെ സിനിമയുടെ സെറ്റ് മിസ്സ് ചെയ്യുന്നു എന്ന് തോന്നിയ സമയത്ത് ആയിരുന്നുവത്രെ ഞാൻ വിളിച്ചത് എന്നാണ് മീര പറഞ്ഞത്.

വരാം എന്ന് പറഞ്ഞപ്പോഴാണ് പതിനേഴ് വയസ്സുള്ള കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടത് എന്ന് പറഞ്ഞത്. അതൊന്നും കുഴപ്പമില്ല, സത്യൻ അങ്കിളിന്റെ സെറ്റല്ലേ എന്ന് മാത്രമാണ് മീര പറഞ്ഞത്. വളരെ സന്തോഷത്തോടെ വന്ന്, ഭംഗിയായി ചെയ്ത്, ഷൂട്ടിങ് തീർന്ന ഉടനെ തിരിച്ച് പോകുകയും ചെയ്തു മീരാ ജാസ്മിൻ. ഇപ്പോൾ മീര സ്ഥലത്ത് ഇല്ല. റിലീസ് ചെയ്യുമ്പോൾ വരും എന്നും സത്യൻ അന്തിക്കാട് പറയുന്നു.

Also Read
നോക്കുമ്പോൾ സാരിയുടെ കുത്തഴിഞ്ഞ് താഴെക്കിടക്കുന്നു, നിലത്തുവീണ കിടന്ന സാരിയുമെടുത്ത് റൂമിലേക്ക് ഒറ്റയോട്ടമായിരുന്നു: അനു സിത്താര പറയുന്നു

Advertisement