മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് റോൺസൺ. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത വിഗ്രഹം എന്ന പരമ്പരയിലൂടെയാണ് തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് ഭാര്യയിലൂടൊണ്. സീരിയൽ അവസാനിച്ചിട്ടും ഇന്നും നടനെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് ഭാര്യയിലെ നന്ദൻ എന്ന കഥാപാത്രത്തിലൂടയൊണ്. ഈ സീരിയലിന് ശേഷം ജനപ്രിയ പരമ്പരകളുടെ ഭാഗമാവാൻ റോൺസണ്ണിന് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ താരം.
ബിഗ് ബോസ് മലയാളം സീസൺ 4 ലെ ശക്തനായ മത്സരാർത്ഥി കൂടിയാണ് ഇപ്പോൾ റോൺസൺ. പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു. ഷോ ആരംഭിക്കുന്നതിന് മുൻപ് തന്നെ സാധ്യത ലിസ്റ്റിൽ നടന്റെ പേര് പ്രചരിച്ചിരുന്നു. മികച്ച പ്രകടനമാണ് താരം ഹൗസിൽ കാഴ്ച വയ്ക്കുന്നത്. തുടക്കത്തിൽ അൽപം പിന്നോട്ട് ആയിരുന്നെങ്കിലും ഇപ്പോൾ ഗെയിമിലയേ്ക്ക് പൂർണ്ണമായി ഇറങ്ങിയിട്ടുണ്ട്. തന്റെ നിലപാടുകൾ ബിഗ് ബോസ് ഹൗസിൽ റോൺസൺ തുറന്ന് പറയാറുണ്ട്.
ALSO READ
സിനിമ കുടുംബത്തിൽ ജനിച്ച് വളർന്ന റോൺസണിന്റെ ജീവിത പങ്കാളിയും സിനിമയിൽ നിന്നാണ്. ഒരു കാലത്ത് ബാലതാരമായി മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന ഡോക്ടർ നീരജയാണ് നടന്റെ നല്ലപാതി. പഠനത്തിനായി അഭിനയം വിട്ട നീരജ ഇപ്പോൾ തന്റെ കരിയറുമായി മുന്നോട്ട് പോവുകയാണ്. റോൺസണിന്റേത് സിനിമ കുടുംബമാണെങ്കിൽ നീരജയുടെ അച്ഛനും അമ്മയും സഹോദരനുമെല്ലാം ഡോക്ഴേസാണ്. രണ്ട് വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ടവരാണ് റോൺസണും നീരജയും. വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ച ബന്ധമായിരുന്നു ഇവരുടേത് ഇപ്പോഴിത വിവാഹത്തെ കുറിച്ച് പറയുകയാണ് റോൺസൺ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്
റോൺസണിന്റെ വാക്കുകളിലേയ്ക്ക്,
വീട്ടുകാർ ആലോചിച്ച് തീരുമാനിച്ച പക്കാ അറേഞ്ച്ഡ് മാര്യേജാണ് ഞങ്ങളുടേത്. ഞങ്ങളുടെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്, താൽപര്യമുണ്ടെങ്കിൽ സംസാരിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ നേരിൽ കണ്ടു. ഇഷ്ടമായെങ്കിൽ വീട്ടിൽ വന്നു ചോദിക്കാൻ നീരജ പറഞ്ഞു. അവർ യെസ് പറയുമോ നോ പറയുമോ എന്നൊന്നും കക്ഷിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാസ്റ്റ് പ്രശ്നമാകുമോ എന്ന പേടിയുണ്ടായിരുന്നു’ എന്ന് റോൺസൺ പറയുന്നുണ്ട്.
‘നീരജയുടെ വീട്ടിൽ ഓക്കെയായിരുന്നു. പിന്നീട് എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവർക്കും സമ്മതമായിരുന്നു എന്ന് നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു. ഒരു ദിവസം നീരജുടെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു. രണ്ടു കുടുംബങ്ങളും ചേർന്ന് വിവാഹം തീരുമാനിക്കുകയായിരുന്നു’; റോൺസൺ പറഞ്ഞു. നീരജയുടെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തതെന്നും’; റോൺസൺ വിവാഹ വിശേഷം പങ്കുവെച്ച് കൊണ്ട് പറയുന്നുണ്ട്.
ALSO READ
എന്റെ ദയയെ ദൗർബല്യമായി കാണരുത്, ദയയ്ക്കും കാലാവധിയുണ്ട് ; ശ്രദ്ധ നേടി സാമന്തയുടെ വാക്കുകൾ
ഭാര്യ അഭിനയത്തിലേയ്ക്ക് തിരികെ വരില്ലെന്നും റോൺസൺ അഭിമുഖത്തിലൂടെ വ്യക്തമാക്കി. ‘ഫുൾ പോസിറ്റീവ് എൻജി തരുന്ന ആളാണ് നീരജ. അതാണ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്. എന്റെ സീരിയൽസും ഷോസും ഒക്കെ കാണാറുണ്ട്. ഞാൻ ആക്ഷൻ ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടം. നല്ല പിന്തുണയാണ് നൽകുന്നതെന്നും ‘ഭാര്യയെ കുറിച്ച് റോൺസൺ വാചാലനായി. ബിഗ് ബോസിന്റെ വിഷു എപ്പിസോഡിൽ റോൺസണിന് ആശംസയുമായി നീരജ എത്തിയിരുന്നു. റോൺസൺ ഭാര്യയുടെ വാക്കുകൾ കേട്ടിരുന്നത് നിറകണ്ണുകളോടെയായിരുന്നു.