ഒറ്റപ്പെടലും അപകീർത്തിയുമാണ് എന്റെ മുൻ പ്രണയം എനിക്ക് സമ്മാനിച്ചത്; വെളിപ്പെടുത്തലുമായി വിവേക് ഒബ്‌റോയ്

176

വർഷങ്ങളായി ബോളിവുഡ് സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് വിവേക് ഒബ്‌റോയ്. മലയാളി കൾക്കും ഏറെ സുപരിചിതനാണ് താരം. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ് വിവേക് ഒബ്‌റോയ് മലയാള സിനിമാ ആരാധകരുടെ പ്രിയങ്കരനായി മാറിയത്.

ലൂസിഫർ എന്ന ചിത്രത്തിൽ ബോബി എന്ന വില്ലൻ കഥാപാത്രമായിരുന്നു അദ്ദേഹം ചെയ്തത്. പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു മലയാള സിനിമ. വിവേകിന്റെ സിനിമാ ജീവിതവും അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ള പ്രണയങ്ങളും സിനിമാ പ്രേമികൾക്ക് സുപരിചിതമാണ്.

Advertisements

ഒരു കാലത്ത് ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായിയും വിവേക് ഒബ്‌റോയിയും കടുത്ത പ്രണയത്തിൽ ആയിരുന്നു. സൽമാൻ ഖാനുമായുള്ള പ്രണയത്തകർച്ചയ്ക്ക് ശേഷമായിരുന്നു ഐശ്വര്യ റായി വിവേക് ഒബ്റോയിയുമായി പ്രണയത്തിലായത്. എന്നാൽ ഏറെ കൊട്ടിഘോഷിച്ച ശേഷം ആ പ്രണയവും തകർന്നടിഞ്ഞു.

Also Read
ഒന്നിനും കൊള്ളാത്തത് ആണെന്ന് തോന്നിക്കാണും, എന്നെ വെച്ച് പൈസ ഉണ്ടാക്കുന്നവർ ഉണ്ടാക്കിക്കോട്ടെ: തുറന്നടിച്ച് ഗായത്രി സുരേഷ്

പ്രണയങ്ങളും പ്രണയത്തകർച്ചകളും പുതുമയല്ലാത്ത ഐശ്വര്യ കുറേക്കാലത്തിന് ശേഷം അഭിഷേക് ബച്ചനെ വിവാഹം കഴിക്കുകയും പഴയതെല്ലാം മറക്കുകയും ചെയ്തു. തന്റെ ജീവിതവും സിനിമ ജീവിതവും തകർത്തത് ഐശ്വര്യയാണെന്ന് വിവേക് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

2003 മാർച്ചിൽ ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരിൽ സൽമാൻ ഖാൻ തന്നെ ഭീഷണിപ്പെടുത്തിയ കാര്യവും വിവേക് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലുണ്ടായ പ്രണയങ്ങളെ കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് വിവേക് ഒബ്‌റോയ്. എന്റെ പ്രണയാനുഭവം എനിക്ക് വളരെ നിരാശ തന്ന ഒന്നായിരുന്നു.

മറ്റുള്ളവർക്ക് എന്റെ മേൽ വിദ്വേഷവും അമർഷവും ഉണ്ടാകാൻ കാരണമായതും എനിക്കുണ്ടായ പ്രണയങ്ങൾ ആണ്. പെൺകുട്ടികളുമായി ഡേറ്റ് ചെയ്യുന്തോറും എനിക്ക് ഏകാന്തത മാത്രമാണ് തോന്നിയിട്ടുള്ളത്. പ്രണയങ്ങളെല്ലാം പരാജയപ്പെട്ട വിവേക് 2010ൽ ആണ് കർണാടക മന്ത്രി ജീവരാജ് അൽവയുടെ മകളായ പ്രിയങ്ക അൽവയെ വിവാഹം ചെയ്തത്. ഇരുവർക്കും ഇപ്പോൾ രണ്ട് മക്കളുണ്ട്.

Also Read
സെറ്റിൽ വന്ന് കഴിഞ്ഞാൽ ഞാൻ മമ്മൂക്കയെ ഇങ്ങനെ നോക്കി കൊണ്ടിരിക്കും: വെളിപ്പെടുത്തലുമായി ശാരി

2002 ഏപ്രിലിൽ റാം ഗോപാൽ വർമ്മയുടെ കമ്പനി എന്ന ബോളിവുഡ് ചിത്രത്തിൽ മോഹൻലാലിന് ഒപ്പമ ഭിനയിച്ച് കൊണ്ടായിരുന്നു വിവേകിന്റെ ബോളിവുഡിൽ അരങ്ങേറ്റം. ഈ മാസം ആദ്യം അദ്ദേഹം സിനിമയിൽ തന്റെ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കി. തുടക്കകാലത്ത് തനിക്ക് ഒരു നടനാകാനുള്ള രൂപമില്ലെന്ന് ഒരു നിർമ്മാതാവ് തന്നോട് പറഞ്ഞതായും വിവേക് വെളിപ്പെടുത്തിയിരുന്നു.

Advertisement