ഒന്നിനും കൊള്ളാത്തത് ആണെന്ന് തോന്നിക്കാണും, എന്നെ വെച്ച് പൈസ ഉണ്ടാക്കുന്നവർ ഉണ്ടാക്കിക്കോട്ടെ: തുറന്നടിച്ച് ഗായത്രി സുരേഷ്

153

കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് നടി ഗായത്രി സുരേഷ്. 2014ൽ മിസ് കേരള ആയിരുന്ന ഗായത്രി സുരേഷ്. പിന്നീട് 2015 ൽ ജമ്നപ്യാരി എന്ന സിനിമയിലൂടെ ആ യിരുന്നു സിനിമയിലേക്ക് എത്തുന്നത്.

തുടർന്ന് ഒരേ മുഖം, കരിങ്കുന്നം സിക്സസ്, സഖാവ്, വർണ്യത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്സിക്കൻ അപാരത തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഗായത്രി അഭിനയിച്ചിട്ടുണ്ട്. എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി എറ്റവുമൊടുവിൽ പുറത്തിറങ്ങിയത്.

Advertisements

അതേ സമയം സംസാര ശൈലികൊണ്ടും ശബ്ദം കൊണ്ടുമെല്ലാം എന്നുമൊരു വ്യത്യസ്തത കാത്തു സൂക്ഷി ക്കുന്ന താരം പക്ഷേ വിവാദങ്ങളുടെ തോഴി കൂടിയാണ്. ട്രോളർമാരുടെ ഇരകൂടിയായ ഗായത്രി ചെയ്യുന്നതും പറയുന്നതും എല്ലാം വലിയ ട്രോളുകൾക്കും വിമർശനങ്ങൾക്കും ആണ് വഴിവെക്കുന്നത്.

Also Read
കല്യാണത്തിന് മുമ്പേ ഒരുമിച്ച് താമസം തുടങ്ങാൻ കെഎൽ രാഹുലും ആതിയ ഷെട്ടിയും, പുതിയ വീടെടുത്ത് പ്രണയ ജോഡികൾ

സിനിമ എന്നതിലുപരി സോഷ്യൽ മീഡിയയിലും സജീവമായ താരം വ്യത്യസ്ത വിഷയങ്ങളോടുള്ള തന്റെ പ്രതികരണം അറിയിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം ഗായത്രി പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. ടിവി കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

ട്രോളുകൾ കാരണമായിരിക്കാം തനിക്ക് അവസരങ്ങൾ കിട്ടാതിരുന്നത് എന്നും തന്നെ സിനിമയിലെടുത്താൽ അത് നെഗറ്റീവായിട്ട് സിനിമയെ ബാധിക്കുമെന്ന് കരുതി കാണുമെന്നും ഗായത്രി പറയുന്നു. അവസരങ്ങൾ കിട്ടാതായതിന് കാരണം ചിലപ്പോൾ ട്രോളുകളായിരിക്കാം. ആദ്യം ട്രോൾ കിട്ടി തുടങ്ങിയ വ്യക്തികളിൽ ഒരാളാണ് ഞാൻ.

അന്നൊക്കെ ട്രോളിനെ ഭയങ്കര നെഗറ്റീവായിട്ടാണ് ആളുകൾ കാണുന്നത്. ട്രോൾ കിട്ടുന്ന വ്യക്തി ഒന്നിനും കൊള്ളാത്തത് ആണെന്നും, അങ്ങനെയുള്ളവരെ സിനിമയിലേക്കെടുക്കരുത് അങ്ങനെയൊക്കെയായിരിക്കും ആളുകൾ ചിന്തിച്ചത്. ആ കുട്ടിയെ ആർക്കും ഇഷ്ടമല്ല, അപ്പോൾ നമ്മൾ സിനിമയിലെടുത്ത് കഴിഞ്ഞാൻ അത് സിനിമയെ വളരെ നെഗറ്റീവായിട്ട് എഫക്ട് ചെയ്യും.

ആളുകൾ സിനിമയ്ക്ക് കയറിയെന്ന് വരില്ല, അങ്ങനെയൊക്കെയാവും ചിന്തിച്ചത്. ആദ്യമൊക്കെ സിനിമ കിട്ടിയില്ലെങ്കിൽ ഞാനെന്ത് ചെയ്യും എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. ഇന്നിപ്പോൾ അങ്ങനെയൊരു ചിന്തയില്ല. സിനിമ കിട്ടിയില്ലെങ്കിൽ വേറെന്തെങ്കിലും ചെയ്യും, അത്രയുള്ളു. ഞാൻ ചെയ്യുന്ന സിനിമകൾ നന്നായി ചെയ്ത്, എവിടെയെങ്കിലും എത്തണമെന്നാണ് എന്റെ ആഗ്രഹം.

Also Read
സെറ്റിൽ വന്ന് കഴിഞ്ഞാൽ ഞാൻ മമ്മൂക്കയെ ഇങ്ങനെ നോക്കി കൊണ്ടിരിക്കും: വെളിപ്പെടുത്തലുമായി ശാരി

പക്ഷെ അതിന്റെ കൂടെ ഞാൻ വേറെ വഴികളെ കുറിച്ചും ചിന്തിക്കുന്നുണ്ട്. ജീവിക്കാൻ നല്ല വഴികളിലൂടെ പൈസ എങ്ങനെയുണ്ടാക്കാമെന്നാണ് ഞാൻ ആലോചിക്കുന്നത്. വലിയ സംവിധായകർ എന്തുകൊണ്ടാണ് അവരുടെ സിനിമകളിലേക്ക് വിളിക്കാത്തതെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വളരെ ബോൾഡ് ആയാണ് ഗായത്രി ഉത്തരം നൽകുന്നത്.

ആർക്കാണ് വലിയ സംവിധായകരുടെ സിനിമ ചെയ്യാൻ താൽപര്യമില്ലാത്തത്. അവർക്ക് ഞാൻ നല്ലൊരു നടിയാണെന്ന് തോന്നുന്നുണ്ടാവില്ല, അതായിരിക്കാം എന്നെ സിനിമകളിലേക്ക് വിളിക്കാത്തത്. പക്ഷെ ഞാൻ ഷാഫി സാറിന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. സിദ്ധാർത്ഥ് ശിവയുടെ കൂടെയൊക്കെ വർക്ക് ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.

ഇന്റർവ്യൂകൾക്ക് താൻ മനപൂർവം നിന്ന് കൊടുക്കുന്നതാണ്. തനിക്കറിയാം എല്ലാവരും തന്നെ കളിയാക്കാൻ ആണ് വരുന്നതെന്ന്. അവർക്ക് വ്യൂസ് കൂട്ടാനാണ് തന്നെ ഇന്റർവ്യൂന് വിളിക്കുന്നത്. അങ്ങനെ അവർ പൈസ ഉണ്ടാക്കട്ടെയെന്നും ഗായത്രി പറയുന്നു. തന്റെ വാല്യൂസ് കളഞ്ഞ് ഒന്നിന്നും താൻ തയ്യാറല്ലെന്നും ഒരുപാട് പേർ കോംപ്രമൈസിന് തയ്യാറാണോയെന്ന് ചോദിക്കാറുണ്ട്, അതിനൊന്നും ഞാൻ തയ്യാറല്ലെന്നും താരം വ്യക്തമാക്കുന്നു.

Also Read
കുറേ സിനിമകളുടെ തിരക്കഥകൾ കേട്ടിരുന്നു, അതൊന്നും നടന്നില്ല! അഭിനയത്തിൽ എന്നെ പ്രതീക്ഷിക്കാം ; മോഹൻലാലിന്റെ അനിയത്തിയായ എന്നെ ഇഷ്ടപ്പെടുന്നവരാണ് അധികവും : ദിവ്യ ഉണ്ണി

Advertisement