മലയാളികളുടെ മാത്രമല്ല ബോളുഡിലേയും തമിഴിലേയും സിനാമാ ആരാധകരുടെ പ്രിയം താരം കൂടിയാണ് യൂത്ത് ഐക്കൻ പൃഥ്വിരാജ് സുകുമാരൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള പൃഥ്വി സംവിധായകനായും സൂപ്പർഹിറ്റുകളാണ് ഒരുക്കിയിട്ടുള്ളത്.
നടൻ, സംവിധായകൻ എന്നീ മേഖലകൾക്കപ്പുറം ഗായകൻ എന്ന നിലയിലും പ്രശസ്തനാണ് പൃഥ്വിരാജ്.
2009 ൽ പുറത്തിറങ്ങിയ പുതിയ മുഖത്തിലെ കാണെ കാണെ എന്ന ഗാനമാണ് പൃഥ്വിരാജ് ആദ്യമായി പാടിയത്. ഈ പാട്ട് സൂപ്പർഹിറ്റായി മാറിയിരുന്നു.
അടുത്തിടെ പ്രണവ് മോഹൻലാലിനെ നായകനായ ഹൃദയം സിനിമയിൽ പിഥ്വി പാടിയ താതക തെയ്താരെ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹൃദയം. വിനീതിന്റെയും പ്രണവിന്റെയും കരിയർ ബെസ്റ്റ് മൂവി ആയിരുന്നു ഹൃദയം.
ഇപ്പോഴിതാ ഈ സിനിമയിൽ പാട്ടു പാടിയതിനെയും ആദ്യമായി വിദ്യാസാഗർ പാട്ടുപാടാൻ വിളിച്ചതിനെയും കുറിച്ചു ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് പൃഥ്വിരാജ്.
ഹൃദയത്തിൽ ഞാൻ പാട്ട് പാടിയാൽ ഇനി അടുത്ത പടം വിനീത് എന്നെ വെച്ച് എടുക്കുമെന്ന ആഗ്രഹത്തിൽ ആണ് ഞാൻ പോയി പാടിയത്. എനിക്ക് തോന്നുന്നത് വിനീത് അടുത്ത പടം വേറെ ആരെയോ വെച്ചാണ് എടുക്കുന്നത്. ഇനി ഞാൻ പോവില്ല എന്ന് പൃഥ്വിരാജ് ചിരിച്ചുകൊണ്ട് അഭിമുഖത്തിൽ പറഞ്ഞു.
ആക്ച്വലി എന്നെ ആദ്യമായി പാട്ട് പാടാൻ വിളിക്കുന്നത് ലാലേട്ടന് വേണ്ടിയാണ്. റോക്ക് ആൻഡ് റോൾ എന്ന സിനിമയിൽ വിദ്യ സാഗർ സാറാണ് എന്നെ വിളിക്കുന്നത്. എനിക്കിപ്പോഴും ഓർമയുണ്ട് ചെന്നൈയിൽ പോയി അതിന്റെ ട്രാക്ക് എടുത്തു. പക്ഷെ പിന്നെ ഷൂട്ടിംഗ് കാരണം എനിക്ക് അത് ചെയ്യാൻ പറ്റിയില്ല.
രഞ്ജിയേട്ടനും വിദ്യ സാഗർ സാറും കൂടെയാണ് എന്നെ പാട്ടുപാടാൻ വിളിക്കുന്നതെന്നും പൃഥ്വിരാജ പറയുന്നു. ഡിജോ ജോസ് ആന്റണി ഡയറക്ട് ചെയ്ത ജനഗണമന എന്ന സിനിമയാണ് പൃഥ്വിരാജിന്റെ റിലീസാവിനിരിക്കുന്ന പുതിയ ചിത്രം. ട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.
സുരാജ് വെഞ്ഞാറന്മൂട്, മംമ്ത മോഹൻദാസ്, ഷമ്മി തിലകൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അതേ സമയം പ്രണവിന് ഒപ്പം കല്യാണി പ്രിയദർശനും ദർശനാ രാജേന്ദ്രനും എത്തിയ ഹൃദയം തകർപ്പൻ വിജയം ആയിരുന്നു നേടിയത്. ഹിഷാം അബ്ദുൾ വഹാബ് ആയിരുന്നു ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്.