പണ്ട് എനിക്ക് നരേനോട് ഭയങ്കര പ്രേമമായിരുന്നു ; എന്നിട്ട് ഒരു ഡയറി മുഴുവൻ ഐ ലവ് യൂ… എന്ന് എഴുതിയിട്ടുണ്ട് , ഞാൻ അത് മൂപ്പർക്ക് അയച്ചുകൊടുത്തിരുന്നു : സുരഭി ലക്ഷ്മി

278

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സുരഭി ലക്ഷ്മി. മലയാളികളുടെ അഭിമാനം എന്നും വിശേഷിപ്പിയ്ക്കാം. തന്റെ അഭിനയ ചാതുര്യം കൊണ്ട് ദേശിയ പുരസ്‌കാരം വരെ താരം കേരളത്തിൽ എത്തിച്ചു.

കൈ നിറയെ അവസരങ്ങളാണ് ഇപ്പോൾ താരത്തിന്. ഇപ്പോൾ ഒരു അഭിമുഖത്തിൽ സുരഭി ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. തനിക്ക് പ്രണയം തോന്നിയിട്ടുള്ള സെലിബ്രിറ്റിയെ കുറിച്ച് അഭിമുഖത്തിൽ താരം പറയുകയുണ്ടായി.

Advertisements

ALSO READ

അടുത്ത് വരല്ലേ പകരും എന്ന് ഞാൻ ലാലേട്ടനോട് പറഞ്ഞതാ, പക്ഷേ അതൊന്നും കുഴപ്പമില്ലന്ന് അദ്ദേഹം പറഞ്ഞു, അവസാനം ചെങ്കണ്ണ് ലാലേട്ടനും വന്നു, അനുഭവം പറഞ്ഞ് ശാരി

‘പ്രണയം പറഞ്ഞിട്ടില്ല. പക്ഷെ കുത്തിയിരുന്ന് എഴുതിയിട്ടുണ്ടായിരുന്നു. ബൈ ദ പീപ്പിൾ എന്ന സിനിമ ഇറങ്ങിയ സമയത്ത്. നരേൻ പൊലീസ് ഓഫീസറായിരുന്നല്ലോ ആ സിനിമയിൽ. അന്ന് നരേനെ ഒന്നും അറിയില്ല, ഇത് ആരാ എന്നൊന്നും അറിയില്ലല്ലോ. അന്ന് ഞാൻ ഒരു ഡയറി മുഴുവൻ ഐ ലവ് യൂ, ഐ ലവ് യൂ എന്ന് എഴുതിയിട്ടുണ്ട്.

ഇപ്പൊ അടുത്ത് ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. അപ്പൊ നരേൻ ചേട്ടനെ കണ്ടപ്പോൾ ഞാൻ പറഞ്ഞു, നിങ്ങളോട് പണ്ട് എനിക്ക് ഭയങ്കര പ്രേമമായിരുന്നു, എന്നിട്ട് ഒരു ഡയറി മുഴുവൻ ഞാൻ ഇങ്ങനെ എഴുതിയിട്ടുണ്ട്, എന്ന് പറഞ്ഞു. എന്നിട്ട് ഞാൻ അത് മൂപ്പർക്ക് അയച്ചുകൊടുത്തു.

ALSO READ

അങ്ങനത്തെ ഒരു ഗോസിപ്പ് കേൾപ്പിക്കണം എന്നാണ് ആഗ്രഹം, അമ്മയോട് എപ്പോഴും ചൂടാകുന്നതിനും ഒരു കാരണം ഉണ്ട്: തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി

ഐ ലവ് യൂ നരേൻ എന്നായിരുന്നു അതിൽ. അന്ന് സുനിൽ എന്നെങ്ങാണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര്. അങ്ങനെ എഴുതാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ നരേൻ എന്നെഴുതിയത്. കാരണം എന്റെ വീടിന്റെ അടുത്ത് സുനിൽ എന്ന പേരിലുള്ള ഒരു ചേട്ടൻ ഉണ്ട്. ഡയറി കണ്ടുപിടിച്ചിട്ട് ഇനി അതൊരു പ്രശ്‌നമാവേണ്ട എന്ന് വിചാരിച്ചാണ് നരേൻ എന്ന് തന്നെ എഴുതിയത്. പണ്ടാണ് ഇത്. പ്ലസ് വണ്ണിനൊക്കെ പഠിക്കുമ്പോഴാണെന്നും സുരഭി ലക്ഷ്മി പറയുന്നുണ്ട്.

Advertisement