നാടരംഗത്ത് നിന്നും മിനിസ്ക്രീനിലൂടെ സിനിമയിലെത്തി മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ നേടിയെടുത്ത മലയാളത്തിന്റെ പ്രിയ നടിയാണ് സുരഭി ലക്ഷ്മി. എം80 മൂസ എന്ന കോമഡി പ്രോഗ്രാമിലൂടെ ആണ് സുരഭി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
ഇപ്പോൾ ഇതാ താൻ കേൾക്കാൻ ഇഷ്ടമുള്ള ഗോസിപ്പിനെ കുറിച്ചും അധികം ആർക്കും അറിയാത്ത തന്റെ സ്വഭാവത്തെ കുറിച്ചും തുറന്ന് പറയുകയാണ് സുരഭി ലക്ഷ്മി. ഒരു പ്രമുഥ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സുരഭി ലക്ഷ്മിയുടെ തുറന്നു പറച്ചിൽ.
കേൾക്കാൻ ഏറ്റവും ആഗ്രമുള്ള ഗോസിപ്പ് എന്താണ് എന്ന ചോദ്യത്തിന് എന്റെ കയ്യിൽ ധാരാളം പൈസയുണ്ട് ഞാൻ ഭയങ്കര കോടീശ്വരിയാണ് എന്നൊക്കെ കേൾക്കാനാണ് എനിക്ക് ആഗ്രഹം എന്നായിരുന്നു സുരഭി ലക്ഷ്മിയുടെ മറുപടി. തന്നെക്കുറിച്ച ആർക്കും അറിയാത്ത ഒരു കാര്യം എന്താണെന്ന ചോദ്യത്തിനും താരം മറുപടി നൽകി.
കോമഡി റോളുകളൊക്കെ ചെയ്യുന്നത് കൊണ്ട് ഞാൻ ജീവിതത്തിലും അങ്ങനെയാണെന്നാണ് ആളുകൾ വിചാരിക്കുന്നതെന്നും എന്നാൽ താൻ വീട്ടിൽ ഭയങ്കര സീരിയസ് ആയിട്ടുള്ള ആളാണെന്നും സുരഭി പറഞ്ഞു.
ആർക്കും അറിയാത്ത കാര്യം എന്ന് പറഞ്ഞാൽ ഞാൻ വീട്ടിൽ ഭയങ്കര സീരിയസ് ആണ്.
പുറമെ കോമഡി വേഷങ്ങളും ഒക്കെ ചെയ്യുന്നത് കൊണ്ട് ഞാൻ എപ്പോഴും തമാശ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാളാണെന്ന് ആളുകൾ വിചാരിക്കും. പക്ഷെ, വീട്ടിൽ പോകുമ്ബോൾ ഞാൻ ഭയങ്കര സീരിയസായിട്ടുള്ള ഒരാളാണ്. ശരിക്കും പറഞ്ഞാൽ അമ്മക്കൊക്കെ എന്നോട് എന്തെങ്കിലും വന്ന് പറയാൻ തന്നെ പേടിയാണ്.
എന്റെ ദൈവമേ കാരണം എല്ലാ പ്രഷറും കാരണം ഞാൻ പൊട്ടിത്തെറിക്കുന്ന സ്ഥലം അവിടെയാണ്. നിങ്ങക്കൊന്ന് മനസിലാക്കി കൂടെ എന്നാണ് ഞാൻ പലപ്പോഴും ചോദിക്കുക. പിന്നെ ഞാൻ വിചാരിക്കും, അമ്മക്ക് എന്നെ മനസിലാകും എന്ന്.
പിന്നെ ഞാൻ തന്നെ തിരിച്ച് അവിടെ പോയി എല്ലാം കോംപ്രമൈസ് ചെയ്ത് എടുക്കാറാണ്. അവരെന്ത് പിഴച്ചു, എന്ന് ഞാൻ വിചാരിക്കും. നമ്മൾ എന്ത് പറഞ്ഞാലും നമ്മളെ വിട്ട് പോകാത്ത ഒരാൾ എന്നതു കൊണ്ടാണ് അമ്മയോട് എപ്പോഴും ചൂടാകുന്നതെന്നും സുരഭി ലക്ഷ്മി പറയുന്നു.
Also Read
രണ്ടാമതും മണവാട്ടിയായി ഡിംപിൾ റോസ് ; മേക്ക് ഓവർ സൂപ്പർ ആണെന്ന് ആരാധകർ