മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ കൊച്ചിയിൽ വെച്ച് ആ ക്ര മി ച്ച കേസിലെ പ്രതികളിൽ ഒരാളായ ജനപ്രിയ നായകൻ നടൻ ദിലീപിന് അനുകൂലമായി ചാനൽ ചർച്ചകളിൽ വാദിക്കുന്നവരിൽ മുൻപന്തിയിൽ ഉള്ള ആളാണ് രാഹുൽ ഇശ്വർ. രാഹുലിനെ കൂടാതെ നിർമ്മാതാവും മേനകയുടെ ഭർത്താവും കീർത്തി സുരേഷിന്റെ അച്ഛനുമായ സുരേഷ് കുമാർ, നടനും സംവിധായകനുമായ മഹേഷ്, സജി നന്ത്യാട്ട് തുടങ്ങി ഒരു വൻ നിരതന്നെ ഉണ്ട് ദിലീപിന് അനുകൂലിക്കുന്നവരായി രംഗത്ത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ രാഹുൽ ഈശ്വറിന് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റും നടിയും ബിഗ്‌ബോസ് മുൻ മൽസരാർത്ഥിയുമായ ഭാഗ്യലക്ഷ്മി. രാഹുൽ ഈശ്വറിന് മലയാള സിനിമ രംഗത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ലെന്നും കുറേ വർഷങ്ങൾക്ക് മുൻപ് കാവ്യാ മാധവനെ കുറിച്ച് കുറ്റം പറഞ്ഞ രാഹുൽ ഇപ്പോൾ അവരെ പിന്തുണച്ച് സംസാരിക്കുക ആണെന്നും ഒരു ചാനൽ ചർച്ചയിൽ ഭാഗ്യലക്ഷ്മി പറയുന്നു.
അന്വേഷണ സംഘം കോടതിയിൽ കൊടുത്തത് തെളിവുകൾ അല്ലെന്നും പോലീസിന്റെ അവകാശവാദങ്ങൾ മാത്രമാണെന്നുമാണ് രാഹുൽ ഈശ്വർ ചർച്ചയിൽ പറഞ്ഞത്. അതിജീവിതയ്ക്ക് നീതി ലഭിക്കണമെങ്കിൽ ദിലീപ് കേസിൽ കുടുങ്ങണമോ വേണ്ടയോ എന്നതിലാണ് തർക്കം. പൾസർ സുനിക്കെതിരെ നടിയുടെ മൊഴിയുണ്ട്.
Also Read
രണ്ടാമതും മണവാട്ടിയായി ഡിംപിൾ റോസ് ; മേക്ക് ഓവർ സൂപ്പർ ആണെന്ന് ആരാധകർ
ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. അല്ലെന്നാണ് ദിലീപിനെ അനുകൂലിക്കുന്നവർ പറയുന്നത് എന്ന് രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി ഇതിനാണ് ഭാഗ്യലക്ഷ്മി മറുപടി നൽകിയത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ: രാഹുൽ ഈശ്വർ ചാനലുകളിൽ ഇരുന്ന് ഘോരഘോരം സംസാരിക്കുന്നത് കാണുമ്പോൾ വളരെ അത്ഭുതം തോന്നുന്നു.
പക്ഷേ താനത് ചാനൽ വഴി പറയാൻ ഉദ്ദേശിക്കുന്നില്ല. പണ്ട് ഈ സംഭവങ്ങളൊക്കെ നടക്കുന്നതിന് കുറേ വർഷങ്ങൾക്ക് മുൻപ് രാഹുൽ ഈശ്വറും ഭാര്യയും തനിക്കൊപ്പം ഇരുന്ന് സംസാരിച്ച കുറേ കാര്യങ്ങൾ മനസ്സിലുണ്ട്. അതേക്കുറിച്ച് പറഞ്ഞ് ഇഷ്യൂ ആക്കാൻ ഉദ്ദേശിക്കുന്നില്ല. ഇവിടുത്തെ കേസ് ഈ കുറ്റ കൃത്യത്തിൽ ദിലീപിന് പങ്കുണ്ടോ, കൊട്ടേഷൻ കൊടുത്തത് ഇദ്ദേഹമാണോ എന്നതാണ്.
ഈ കുറ്റ കൃത്യത്തിൽ ദിലീപിന് പങ്കില്ലെങ്കിൽ എന്തിനാണ് 21 പേരുടെ മൊഴി മാറ്റിയത്. എന്തിനാണ് മൊബൈലുകൾ ബോംബെ വരെ അയച്ചത്. കോടതിയോട് പറയുകയാണ് ഫോൺ ബോംബെയിലേക്ക് താൻ അന്വേഷണത്തിന് അയച്ചിരിക്കുകയാണ് എന്ന് ഇതൊരു സാധാരണക്കാരന് സാധിക്കുമോ.
രാഹുൽ ഈശ്വറിനൊക്കെ പറ്റുമായിരിക്കും. രാഹുൽ ഈശ്വർ എല്ലാ അറിവും തികഞ്ഞ വളരെ വലിയ വ്യക്തിയായിട്ടാണല്ലോ എല്ലാ വിഷയത്തിലും സംസാരിക്കുന്നത്. രാഹുൽ ഈശ്വർ സംസാരിക്കാത്ത വിഷയമേ ഇല്ല. രാഹുൽ ഈശ്വറിന് ഒരു ദിവസമെങ്കിലും ആ പെൺകുട്ടിയെ പോയിക്കണ്ട് സമാധാനത്തോടെ സംസാരിക്കാൻ സാധിച്ചിട്ടില്ല.
ആ ആളാണ് കൊട്ടേഷൻ കൊടുത്തു എന്നാരോപിക്കപ്പെടുന്ന ആൾക്ക് വേണ്ടി ഇങ്ങനെ സംസാരിക്കുന്നത്.
കുറേ വർഷങ്ങളായി ഞാൻ മലയാളം സിനിമയിൽ ജോലി ചെയ്യുന്നു. അവിടെ എന്താണ് നടക്കുന്നത് എന്നത് നിങ്ങൾക്കൊന്നും അറിയില്ല. പല സ്ത്രീകളും അനുഭവിച്ച് കൊണ്ടിരിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് അറിയില്ല.
എന്നിട്ട് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഇങ്ങനെ കിടന്ന് തിളച്ച് കൊണ്ടിരിക്കുകയാണ്. എന്ത് അറിയാമെന്നാണ് രാഹുൽ ഈശ്വർ വിചാരിക്കുന്നത്. കാവ്യാ മാധവനെ ആദ്യം വിവാഹം കഴിച്ച ആളുടെ ബന്ധുവാണ് നിങ്ങളുടെ ഭാര്യ എന്ന് പറഞ്ഞ് അന്ന് നിങ്ങൾ അവരെ കുറേ കുറ്റം പറഞ്ഞു. ഇന്ന് അവരെ പിന്തുണയ്ക്കുന്നു.
നിങ്ങൾ ഇടത്തേക്ക് കൂടിയാണ് പോകുന്നത് എങ്കിൽ ഞാൻ വലത്തേക്കാണ് എന്നതാണ് രാഹുൽ ഈശ്വറി ന്റെ രീതി. രാഹുൽ ഈശ്വർ ഈ കു റ്റ കൃ ത്യ ത്തി നൊ പ്പം, പ്ര തി ക്കൊ പ്പം ന്യായീകരിച്ച് കൊണ്ട് സഞ്ചരിക്കുകയാണ്. ഈ കേസിൽ വളരെ നാളുകളായി ഒരു നാടകീയത കാണുകയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.