സൗഭാഗ്യ വെങ്കിടേഷിന്റെ അർജുൻ സോമശേഖറിന്റേയും മകളായ സുദർശനയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ജനനം മുതലുള്ള സുദർശനയുടെ വിശേഷങ്ങൾ സൗഭാഗ്യ പങ്കിട്ടിരുന്നു. യൂട്യൂബ് ചാനലിലൂടെയായാണ് സൗഭാഗ്യ വിശേഷങ്ങൾ പങ്കുവെക്കുന്നത്. കുടുംബത്തിലെ ആഘോഷങ്ങളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് ഇവരെത്താറുണ്ട്. അർജുനും ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റുകളുമായെത്താറുണ്ട്.
മകളോടൊപ്പം ഉറങ്ങുന്നതിന്റെ ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് അർജുൻ.
ഒരുദിവസം നീ എന്റെ മടിയെ മറികടക്കും, എന്നാൽ എന്റെ ഹൃദയത്തെ മറികടക്കുകയില്ല, എന്റെ കൊച്ചുസുധ എന്ന ക്യാപ്ഷനൊപ്പമായാണ് അർജുൻ ഫോട്ടോ പോസ്റ്റ് ചെയ്തത്.
ALSO READ
മകളേയും ചേർത്ത് പിടിച്ചുറങ്ങുന്ന അർജുന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത് അച്ഛന്റെ ഫോട്ടോ കോപ്പി തന്നെയാണല്ലോയെന്നായിരുന്നു കമന്റുകൾ. ഒറിജിനൽ ഫോട്ടോ കോപ്പിയാണ്. താടി ഒഴിച്ച് മുഖം രണ്ടും ഒരേപോലെയുണ്ട്. താടിയുണ്ടെന്നേയുള്ളൂ, അല്ലാതെ നോക്കുമ്പോൾ രണ്ടാളും ഒരേപോലെയെന്ന കമന്റിന് ചിരിക്കുന്ന സ്മൈലിയായിരുന്നു അർജുന്റെ മറുപടി. അച്ഛന്റെ മോൾ തന്നെയെന്നാണ് ചിത്രം കണ്ടവരെല്ലാം പറഞ്ഞത്.
ജനിക്കുന്നത് മകളായിരിക്കുമെന്ന് നേരത്തെ അർജുൻ പറഞ്ഞിരുന്നു. പെൺകുഞ്ഞിനെയാണ് ആഗ്രഹിക്കുന്നതെന്ന് സൗഭാഗ്യയും പറഞ്ഞിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെയായി മാലാഖക്കുഞ്ഞെത്തിയെന്നായിരുന്നു ഇരുവരും പറഞ്ഞത്. സിസേറിയനെക്കുറിച്ചും അതിന് ശേഷമുള്ള പ്രസവ ശുശ്രൂഷയെക്കുറിച്ചും പിത്താശയ ഗ്രന്ഥി നീക്കം ചെയ്യേണ്ടി വന്നതിനെക്കുറിച്ചുമെല്ലാം സൗഭാഗ്യ തുറന്ന് സംസാരിച്ചിരുന്നു.
ALSO READ
മകളെത്തിയതിന് ശേഷമുള്ള ആദ്യ വിഷു ആഘോഷിച്ചതിനെക്കുറിച്ചും വീഡിയോയും സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. വിഷുവിന് മുന്നോടിയായൊരു പാട്ട് റെക്കോർഡ് ചെയ്തതിനെക്കുറിച്ചും സൗഭാഗ്യ സംസാരിച്ചിരുന്നു. വിഷുക്കണി കാണിച്ചതിനെക്കുറിച്ചും പ്രിയപ്പെട്ടവരിൽ നിന്നും കൈനീട്ടം വാങ്ങിയതിനെക്കുറിച്ചുമൊക്കെയായിരുന്നു വിഷു വീഡിയോയിൽ സൗഭാഗ്യ പറഞ്ഞത്.