തെന്നിന്ത്യൻ യുവനടി കൊച്ചിയിൽ ആ ക്ര മി ക്ക പ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന് എതിരായി ശക്തമായ നീക്കങ്ങളാണ് അന്വേഷണ സംഘം ഓരോ ദിവസവും നടത്തുന്നത്. സൈബർ വിദഗ്ധനും ഹാക്കറുമായ സായി ശങ്കറിനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസവും ചോദ്യം ചെയ്തിരുന്നു.
ഇയാൾ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന സൂചനകളാണ് പുറത്തെത്തുന്നത്. ദിലീപിന്റെ സഹോദരൻ അനൂപിനേയും സഹോദരീ ഭർത്താവ് സുരാജിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ ഇരിക്കുകയാണ്. ഇവരെയൊക്കെ ചോദ്യം ചെയ്യുമ്പോൾ എന്തെങ്കിലും പുറത്ത് വരുമോ എന്നുളള ഭയം പ്രതിക്കുണ്ടാകുമെന്ന് പറയുകയാണ് അഡ്വക്കേറ്റ് അജകുമാർ ഇപ്പോൾ.
ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അജകുമാറിന്റെ പ്രതികരണം. അഡ്വക്കേറ്റ് അജകുമാറിന്റെ വാക്കുകൾ ഇങ്ങനെ:
Also Read
അത്ഭുതദ്വീപിലെ നായിക മല്ലികാ കപൂറിനെ അന്ന് വിനയൻ ചതിക്കുക ആയിരുന്നു, വെളിപ്പെടുത്തൽ
സുരാജിനേയും അനൂപിനേയും വീണ്ടും ചോദ്യം ചെയ്യേണ്ടത് പുനരന്വേഷണത്തിൽ കണ്ടെത്തിയ തെളിവു കളുടെയും മൊഴികളുടേയും പുറത്ത് വന്ന ഓഡിയോകളുടേയും വിശ്വാസ്യതയും മറ്റും പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല അവരുടെ മൊഴികളും മറ്റു സാക്ഷികളുടെ മൊഴികളും തമ്മിൽ ക്രോസ് വെരിഫിക്കേഷൻ ആവശ്യമുണ്ട്.
പ്രധാനമായും ചോദ്യം ചെയ്യേണ്ട കാവ്യാ മാധവൻ എത്തിയിട്ടില്ല. അതുപോലെ അഡ്വക്കേറ്റുമാരെ ചോദ്യം ചെയ്യുന്ന തിൽ അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല. ഇങ്ങനെയുളള തടസ്സങ്ങളൊക്കെ ഉളള സമയത്ത് കിട്ടുന്ന സാക്ഷികളെ സമയം പാഴാക്കാതെ ചോദ്യം ചെയ്യുക എന്നുളളത് ഒരു നല്ല നീക്കം തന്നെയാണ്.
ചോദ്യം ചെയ്യലിൽ നിന്ന് കാവ്യ അടക്കമുളളവർ എത്ര ദിവസം ഉൾവലിയുമോ അത്രയും ദിവസം അന്വേഷണ ത്തിന് സമയം നീട്ടി കൊടുക്കാൻ കോടതികൾ ബാധ്യസ്ഥരാവും. കാവ്യാ മാധവനെ ചോദ്യം ചെയ്യുമ്പോൾ അവരിൽ നിന്ന് എന്തെങ്കിലും തുറന്ന് പറച്ചിൽ ഉണ്ടാകുമോ എന്ന് പ്രധാന പ്രതി സംശയിക്കുന്നുണ്ടാവും.
അതുകൊണ്ട് അവരെ മാക്‌സിമം പിടിച്ച് നിർത്തുക എന്നുളള പ്രതിയുടെ ഒരു തന്ത്രവും നമുക്ക് അതിൽ കാണാം. ഡിജിറ്റൽ, ഇലക്ട്രോണിക് തെളിവുകൾക്ക് വിശ്വാസ്യത വേണമെങ്കിൽ തെളിവ് നിയമ പ്രകാരമുളള മൂന്ന് വകുപ്പുകൾ തെളിയിക്കേണ്ടതുണ്ട്. മെമ്മറി കാർഡിൽ കൃത്രിമത്വം വരുത്തിയിട്ടില്ല എന്ന് തെളിയിച്ചാൽ മാത്രമേ അതിലെ വിവരങ്ങൾക്ക് നിലനിൽപ്പുളളൂ.
ഈ ഡിജിറ്റൽ തെളിവുകൾ ഔദ്യോഗികമല്ലാത്ത രീതിയിൽ ഉപയോഗിക്കപ്പെട്ടോ എന്നുളളത് വളരെ ഗൗരവമുളള കാര്യമാണ്. ഇത് പൾസർ സുനിയെ മാത്രം ബാധിക്കുന്ന കാര്യമല്ല. എല്ലാ പ്രതികളേയും ബാധിക്കുന്നതാണ്. പൾസർ സുനിക്കും ഈ കേസിലെ എട്ടാം പ്രതിക്കും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല.
ഇവർ ഗൂഢാലോചനയിലെ കക്ഷികളാണ്. അതുകൊണ്ട് തന്നെ ഒരാൾ നേരിട്ട് കുറ്റകൃത്യത്തിൽ ഏർപ്പെട്ടില്ലെങ്കിലും ഗൂഢാലോചനയിൽ പങ്കെടുത്താൽ എല്ലാ പ്രതികൾക്കും തുല്യ ശിക്ഷയാണ് കിട്ടുക. ഒരാൾ ചെയ്യുന്ന പ്രവർത്തി എല്ലാവർക്കും ബാധിക്കും. അങ്ങനെയാണ് ഗൂഢാലോചന പ്രൂവ് ചെയ്യാൻ കഴിയുക. കോടതികളെ കരിവാരി തേക്കാൻ ഇവിടെ ആരും മനപ്പൂർവ്വം ഇറങ്ങിയിട്ടില്ല.
Also Read
ബാബു ആന്റണിയുടെ ‘ചന്ത’ രണ്ടാം ഭാഗം വരുന്നു, വീണ്ടും സുൽത്താനാകാൻ ഒരുങ്ങി ആക്ഷൻ ഹീറോ
ഫോറൻസിക് റിപ്പോർട്ടിന്റെ വാർത്തകൾ വന്നിട്ടും ഇങ്ങനെ ഒരു റിപ്പോർട്ട് ഇല്ലെന്ന് പറഞ്ഞ് ഒരു കോടതിയുടെ പ്രസ് നോട്ടിഫിക്കേഷൻ കൊടുത്തിട്ടില്ല. കോടതിയിൽ ഇല്ലാത്ത ഒരു രേഖയെ കുറിച്ചാണ് വാർത്തകൾ വരുന്നത് എങ്കിൽ അതിനെ കുറിച്ച് പൊതുജനത്തെ ബോധിപ്പിക്കാനുളള ബാധ്യത ആ കോടതിക്ക് തന്നെയാണ്.
കോടതിയിൽ ഇരിക്കുമ്പോൾ മെമ്മറി കാർഡ് ആക്‌സസ് ചെയ്തിട്ടില്ലെന്നും ടാംപർ ചെയ്തിട്ടില്ലെന്നും കോടതി കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതാണ് ആഗ്രഹിക്കുന്നത്. ഈ കേസിൽ മെമ്മറി കാർഡ് മാത്രമാണ് കിട്ടിയിട്ടുളളത്. വീഡിയോ റെക്കോർഡ് ചെയ്ത ഉപകരണം കിട്ടിയിട്ടില്ല. ഒറിജിനൽ ഉപകരണം നശിച്ച് പോയി എന്ന് തെളിയിക്കേണ്ടതുണ്ട്.
പീ ഡ ന ത്തിന്റെ പ്രാഥമിക തെളിവായ മെമ്മറി കാർഡിൽ എന്തെങ്കിലും കൂട്ടിച്ചേർത്താലോ ഹാഷ് വാല്യൂ മാറത്തക്ക രീതിയിൽ എന്തെങ്കിലും പ്രവർത്തി ചെയ്താലോ അതിന്റെ വിശ്വാസ്യതയെ ബാധിക്കും. അതിന്റെ ഗുണം ലഭിക്കുക പ്രതിക്കായിരിക്കും. 18 2 2017ൽ അഭിഭാഷകനിൽ നിന്നും മെമ്മറി കാർഡ് റിക്കവർ ചെയ്ത് ഫോറൻസിക് ലാബിൽ പരിശോധന നടത്തിയപ്പോൾ എന്തായിരുന്നു ഉളളടക്കം എന്നതാണ് പ്രധാനം.
അതിന് ശേഷം എന്ത് മാറി എന്നതും ആരാണ് ഉത്തരവാദി എന്നും പ്രോസിക്യൂഷൻ തെളിയിക്കണം. ഈ കേസ് ഇവിടെ മാത്രം അവസാനിക്കേണ്ടതല്ല. സുപ്രീം കോടതി വരെ പോകേണ്ട കേസാണ്. ഉഭയ കക്ഷി സമ്മത പ്രകാരമാണ് എന്ന വാദം നേരത്തെ തന്നെ പോല കോണുകളിൽ നിന്നും ഉയർന്ന് വന്നിട്ടുളളതാണ്. അത് വളരെ പുച്ഛത്തോടെ തള്ളിക്കളയാം.