എനിക്ക് ഉണ്ടാകുന്ന കുഞ്ഞിനെ ഞാൻ 6 മാസം അമ്മയ്ക്ക് കൊടുക്കും, കാരണവും വെളിപ്പെടുത്തി എലീന പടിക്കൽ

320

വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ സീരിയൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അവതാരകയും നടിയുമാണ് എലീന പടിക്കൽ. ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥി ആയി എത്തിയ തോടെയാണ് പ്രക്ഷകർക്ക് എലീന കൂടുതൽ സുപരിചിതയായി മാറിയത്.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് എലീന. അടുത്തിടെ ആയിരുന്നു എലീനയുടെ വിവാഹം. കാമുകനായ കോഴിക്കോട് സ്വദേശി രോഹിത്തിനെ ആണ് എലീന വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയതത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതയായത്.

Advertisements

ബിഗ് ബോസിൽ നിന്നും വന്നതിന് പിന്നാലെയായിരുന്നു എലീനയുടെ വിവാഹം. ഇപ്പോൾ സെലിബ്രിറ്റി കിച്ചൺ മാജിക്ക് എന്ന പരിപാടിയുടെ അവതാരകയാണ് എലീന. ഇപ്പോഴിതാ മകളെക്കുറിച്ചുള്ള എലീനയുടെ അമ്മ ബിന്ദുവിന്റെ വാക്കുകൾ ആണ് വൈറലാകുന്നത്. മകൾ അവതാരകയായി എത്തുന്ന ഷോയിൽ അതിഥിയായി അമ്മ എത്തുകയായിരുന്നു.

Also Read
ലാലേട്ടൻ അവളോട് സംസാരിക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ലായിരുന്നു, ഇടയ്ക്കൊക്കെ ശോഭനയെ കാണാറുണ്ട്: തുറന്നു പറഞ്ഞ് ശാരി

രസകരമായ ഒരുപാട് കാര്യങ്ങൾ അമ്മ മകളെക്കുറിച്ച് പരിപാടിയിൽ പറയുന്നുണ്ട്. ആൺകുട്ടിയാണേലും പെൺകുട്ടിയാണേലും പാട്ടുപാടണം എന്നായിരുന്നു ഞാൻ ആഗ്രഹിച്ചത് എന്നായിരുന്നു അമ്മ പറഞ്ഞത്. ഒരു ജന്മം മുഴുവൻ പറഞ്ഞാലും മതിയാവില്ല മകളെക്കുറിച്ചെന്നും അമ്മ പറയുന്നു. തനിക്ക് ദൈവം തന്ന സമ്മാനമാണ് എന്റെ മോൾ എന്നും എലീനയുടെ അമ്മ പറയുന്നു.

വേറൊന്നും എനിക്കില്ല. ഇതുവരെ ഞാൻ ഭാഗ്യവതിയാണെന്നും അവർ പറയുന്നു. കൊച്ചിലേ എന്നെ നന്നായി തല്ലുമായിരുന്നുവെന്ന് എലീന പറയുന്നുണ്ട്. കാലിന് താഴെയായാണ് അടിക്കാറുള്ളത്. അന്ന് ഷോർട്ട് സ്‌കേർട്ടും ഫ്രോക്കുമൊക്കെയാണ് ഇടാറുള്ളത്. കാല് കാണുമ്പോൾ ചെയ്ത തെറ്റ് ഓർക്കണം എന്നായിരുന്നുവെന്നും എലീന പറയുന്നു.

അത് ശരിവച്ചു കൊണ്ട് നന്നായി അടിച്ചിട്ടുണ്ടെന്ന് ആയിരുന്നു അമ്മ പറഞ്ഞത്. ഹോം വർക്ക് ചെയ്യാതെ ഇരുന്ന തിനൊക്കെയാണ് അടിക്കാറുള്ളത് എന്നും അമ്മ പറയുന്നു. എജ്യുക്കേഷൻ വേണമെന്നാണ് ഞാൻ എപ്പോഴും പറ യാറുള്ളത്. സമ്പാദ്യമൊക്കെ നമുക്ക് ഉണ്ടാക്കിയെടുക്കാം.

കല്യാണത്തിന് ഞാനൊന്നേ പറഞ്ഞുള്ളൂ. വിദ്യാഭ്യാസം വേണം എന്നും വ്യക്തമാക്കുന്നു. കൾച്ചർ നമുക്ക് ഉണ്ടാ ക്കി യെടുക്കാൻ ആവില്ല എന്നാണ് അമ്മയുടെ അഭിപ്രായം. അതേസമയം, മോഡലിംഗ് ചെയ്തിരുന്നു എങ്കിലും എന്റെ വീട്ടിൽ അത് പ്രശ്‌നമായിരുന്നു. അതാണ് അത് നിർത്തിയതെന്നായിരുന്നു ബിന്ദു പറഞ്ഞത്.

പിന്നാലെ തനിക്കൊരു കുഞ്ഞുണ്ടാവുകയാണെങ്കിൽ ആറുമാസം കുഞ്ഞിനെ അമ്മയ്ക്ക് കൊടുക്കുമെന്നാണ് എലീന പറയുന്നത്. അമ്മയുടേയും അപ്പയുടേയും പാരന്റിംഗ് മികച്ചതാണെന്നാണ് എലീന പറയുന്നത്. എനിക്കൊരു കുഞ്ഞുണ്ടായാൽ ഞാൻ 6 മാസം അമ്മയ്ക്ക് കൊടുക്കും. അപ്പയുടേയും അമ്മയുടേയും പേരന്റിംഗ് മികച്ചതാണ്.

അവരൊരുപാട് സ്വപ്നങ്ങൾ മകളെക്കുറിച്ച് കണ്ടിട്ടുണ്ടെങ്കിലും അതൊരിക്കലും എന്നോട് പറയുകയോ എന്നെ ആ വഴിയിലേക്ക് വിടുകയോ ചെയ്തിട്ടില്ല. എനിക്ക് ഓപ്ഷനൊക്കെ തിരഞ്ഞെടുക്കാൻ അവസരം ഉണ്ടായിരുന്നു. ഒരുപാ ട് ലാളിച്ചല്ല എന്നെ വളർത്തിയത്. ഞാനെന്തെങ്കിലും പറഞ്ഞാൽ സ്‌പോട്ടിൽ മേടിച്ച് തരില്ല, പിന്നീട് മേടിച്ച് തരികയാണ് പതിവെന്നും എലീന പറയുന്നു.

Also Read
മുടി പറ്റെ വെട്ടണമെന്ന് സംവിധായകൻ, പറ്റില്ലെന്ന് മമ്മൂട്ടി, മെഗാസ്റ്റാറിന്റെ വാശിയിൽ സിനിമ മുടങ്ങുമെന്ന് വിഷമിച്ച് അണിയറക്കാർ, പിന്നെ സംഭവിച്ചത് ഇങ്ങനെ

സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായ വിവാഹമായിരുന്നു എലീനയുടേത്. രോഹിത് ആദ്യം സുഹൃത്താ യിരുന്നു. പിന്നീടാണ് പ്രണയം പറഞ്ഞത്. തുടക്കത്തിൽ പ്രണയാഭ്യർത്ഥനയ്ക്ക് മറുപടി കൊടുത്തിരുന്നില്ല. എനി ക്ക് പറ്റിയ ആൾ തന്നെയാണ് ഇത് തന്നെയെന്ന് മനസിലായതോടെയാണ് സമ്മതം പറഞ്ഞത്.

തുടക്കത്തിൽ വീട്ടിൽ നിന്നും എതിർപ്പുകളായിരുന്നു. പിന്നീടാണ് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത് എന്നാ യിരുന്നു വിവാഹത്തെക്കുറിച്ച് എലീന പറഞ്ഞത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു എലീനയുടേയും രോഹിത്തി ന്റേയും വിവാഹം നടന്നത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

Advertisement