മിനിസ്‌ക്രീൻ സെലിബ്രിറ്റി കപ്പിൾസ് ആണ് മൃദുല വിജയ് യും യുവ കൃഷ്ണയും. നടി ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ്. ഗർഭിണിയായ ശേഷം മൃദുല തുമ്പപ്പൂ എന്ന സീരിയലിൽ നിന്നും പിന്മാറുകയായിരുന്നു. അതേ സമയം യുവ കരിയറിൽ തിരക്കിലാണ്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് യുവ ശ്രദ്ധിക്കപ്പെട്ടത്.
മഞ്ഞിൽ വിരിഞ്ഞ പൂവിന് പുറമെ സൂര്യ ടിവിയിലെ സുന്ദരി എന്ന സീരിയലും ഇപ്പോൾ യുവ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ വിഷു സ്‌പെഷ്യലായി ഇരുവരും പങ്കുവെച്ച വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മൃദ്വ ദമ്പതികൾ.
വിഷുവിന് രാവിലെ അമ്പലങ്ങളിലൊക്കെ ദർശനം നടത്തിയ ശേഷം വളരെ പ്ലെസന്റ് ലുക്കിലാണ് ഇരുവരും വീഡിയോ അവതരിപ്പിക്കുന്നത്. അഞ്ചാം മാസമാണ് ഇപ്പോഴെന്നും ഇന്ന് മൃദുലയുടെ വീട്ടിലേക്ക് യുവയുടെ സഹോദരിയും അളിയനും കുടുംബവും എത്തുന്നുണ്ടെന്നും മൃദുല ഗർഭിണിയാണെന്ന് അറിയിക്കാൻ വരുന്ന ചടങ്ങായി നടത്തുകയാണ് ഇതെന്നും മൃദുലയും യുവയും പറയുന്നു.
ചടങ്ങൊക്കെ പേരിന് വേണ്ടി മാത്രം നടത്തുന്നതാണെന്നും മൃദുല ഗർഭിണി ആണെന്ന് ആദ്യം അറിഞ്ഞത് മൃദുലയുടെ വീട്ടുകാർ തന്നെയാണെന്നും യുവ പറയുന്നു. ഇപ്പോൾ ചടങ്ങായി മാത്രം നടത്തുന്നതാണ്, കുറെ മധുരപലഹാരങ്ങളുമായാണ് അവരെത്തുകയെന്നും ഇപ്പോൾ ഒരുപാട് മധുരപലഹാരം ദിവസേന കഴിക്കാറുണ്ടെന്നും മൃദുല പറയുന്നു.
രണ്ട് മാസം കഴിഞ്ഞ് ഏഴാം മാസത്തിൽ ഒരു ചടങ്ങ് നടക്കുന്നുണ്ട്. ആ ചടങ്ങ് ഗംഭീരമാക്കാമെന്നും അത് കളർഫുള്ളാകുമെന്നും യുവയും മൃദുലയും ഉറപ്പേകുന്നുണ്ട്. വിഷു സദ്യയും കഴിച്ച ശേഷമാണ് യുവയുടെ സഹോദരിയും കുടുംബവും മടങ്ങിയത്.
മകൾ ഗർഭിണിയാണ് എന്ന കാര്യത്തിൽ സന്തോഷമുണ്ടെന്നും ഇരട്ടി സന്തോഷമാണെന്നും മൃദുലയുടെ അമ്മയും പറയുന്നു. അടുത്തിടെയാണ് മൃദുലയുടെ സഹോദരിയും നടിയുമായ പാർവതി വിജയ് മകൾക്ക് ജന്മം നൽകിയത്. യാമിക എന്നാണ് കുഞ്ഞിന് പേരിട്ടത്. പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.