പിരിവുകാർക്ക് പോലും എന്നോട് പുച്ഛമായി, എല്ലാവരും എന്നോട് അങ്ങനെ പെരുമാറാൻ തുടങ്ങി: ഗിന്നസ് പക്രു പറയുന്നു

116

മലയാള സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താരമാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. അത്ഭുതദ്വീപിലൂടെയാണ് അജയ് കുമാർ ആദ്യമായി നായകനാകുന്നത്. രണ്ടടി ആറിഞ്ച് പൊക്കം മാത്രമുള്ള ഒരു വ്യക്തി ശാരീരിക പരിമിതികളെ വെല്ലുവിളിച്ചാണ് ഗിന്നസിന്റെ തലപ്പൊക്കത്തോളം വളർന്നത്.

ഒരു സിനിമയിൽ നായകവേഷം കൈയ്യാളിയ ഏറ്റവും നീളം കുറഞ്ഞ നടൻ, ഏറ്റവും നീളം കുറഞ്ഞ സംവിധായകൻ, കേരള, തമിഴ്‌നാട് സർക്കാരുകളുടെ സിനിമ പുരസ്‌കാരങ്ങൾ തുടങ്ങി ഉയരമുള്ള ബഹുമതികൾ ഏറെയുണ്ട് പക്രുവിന്.

Advertisements

കൊല്ലം ജില്ലയിലെ മുളവന എന്ന സ്ഥലത്താണ് പക്രു ജനിച്ചത്. അച്ഛൻ രാധാകൃഷ്ണ പിള്ള, അമ്മ അംബുജാക്ഷി യമ്മ. 2006 ലായിരുന്നു പക്രുവിന്റെ വിവാഹം. ഭാര്യ ഗായത്രി മോഹൻ. ഇരുവർക്കും ദീപ്ത കീർത്തി എന്നൊരു മകളുമുണ്ട്. മകളാണ് ഗിന്നസ് പക്രുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.

Also Read
ആശുപത്രിയിൽ വേദനയെടുത്ത് കരയുമ്പോഴും സെൽഫി എടുക്കാൻ ആളുകൾ വന്നിട്ടുണ്ട്, പ്രസവ വേദനയേക്കാളും വിഷമിച്ചത് ആ സമയത്ത്: നവ്യാ നായർ പറയുന്നു

പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു. ഭാര്യ ഗായത്രിയെ വിവാഹം ചെയ്യുമ്പോൾ രണ്ട് വർഷം പോലും തങ്ങളുടെ ദാമ്പത്യം നിലനിൽക്കില്ലെന്ന് ചിലർ പറഞ്ഞിരുന്നുവെന്ന് ഗിന്നസ് പക്രു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ അത്തരം ഊഹാപോഹങ്ങളെല്ലാം കാറ്റിൽ പറത്തി ഇരുവരും സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നു. ഫാൻസി ഡ്രസ് എന്ന സിനിമയാണ് പക്രുവിനെ ഏറ്റവും ഉയരം കുറഞ്ഞ നിർമ്മാതാവെന്ന ഗിന്നസ് നേട്ടത്തിന് അർഹനാക്കിയത്.

76 സെൻറിമീറ്റർ മാത്രം ഉയരമുള്ള ഇദ്ദേഹം ഏറ്റവും ഉയരം കുറഞ്ഞ നായക നടനായും സംവിധായകനായും ആണ് മുമ്പ് ഗിന്നസിൽ ഇടം നേടിയിട്ടുള്ളത്. അത്ഭുത ദ്വീപ്, കുട്ടിയും കോലും എന്നീ സിനിമകളിലൂടെ ആയിരുന്നു ഇത്. ഗിന്നസ് റെക്കോർഡ് നേടിയ ശേഷം ചിലർക്ക് തന്നെ കുറിച്ചുള്ള ചിന്താഗതികൾ പോലും മാറിപ്പോയി എന്നാണ് കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ഗിന്നസ് പക്രു പറയുന്നത്.

ചെറിയൊരു രസീത് കുറ്റിയും കൊണ്ട് ആര് വീട്ടിലേക്ക് വന്നാലും നമ്മൾ ചെറിയ തുക നൽകിയാൽപ്പോലും അവരുടെ മുഖത്തെ സന്തോഷം നമുക്ക് കാണാൻ സാധിക്കുമായിരുന്നു. എന്നാൽ ഗിന്നസ് റെക്കോർഡ് കിട്ടിയതോടെ അത്തരം ചിരികൾ അവരിൽ നിന്നും മാഞ്ഞു. ഗിന്നസിന് ശേഷം എനിക്ക് ഒരുപാട് ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചുവെന്നാണ് പലരും കരുതുന്നത്.

Also Read
അന്ന് സംസാരിച്ചപ്പോൾ ഇങ്ങനെ തലേലാവുമെന്ന് വിചാരിച്ചില്ല, ഉറക്കം എണീറ്റാൽ ഞാനാദ്യം നോക്കുന്നത് ആൾ അടുത്തുണ്ടോ എന്നാണ്

അതിനാൽ തന്നെ പിരിവിന് വരുമ്പോൾ അവരുടെ പ്രതീക്ഷക്കൊത്ത് പണം കൊടുത്തില്ലെങ്കിൽ അവരുടെ മുഖം മാറുന്ന സ്ഥിതിയാണ്. ഗിന്നസ് റെക്കോർഡ് ഒരു അഭിമാനമാണ് അംഗീകാരമാണ്. അല്ലാതെ വലിയ തുകയൊന്നും സമ്മാനമായി കിട്ടുന്ന പരിപാടിയല്ല. എല്ലാവരും എനിക്ക് ലക്ഷങ്ങൾ കിട്ടിയെന്നുള്ള ചിന്തയിൽ പെരുമാറാൻ തുടങ്ങിയപ്പോൾ ഞാൻ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി.

ഇപ്പോൾ കുറച്ച് പേർക്കെങ്കിലും കാര്യം മനസിലായിട്ടുണ്ട്. ഇയാൾ അധ്വാനിച്ചുണ്ടാക്കുന്ന വരുമാനത്തിൽ നിന്നാണ് ഒരു വിഹിതം സംഭാവനയായി നൽകുന്നതെന്ന്. ഗിന്നസ് പക്രു എന്ന പേരിട്ടത് മമ്മൂക്കയാണ്. മമ്മൂക്ക നിർമ്മലമായ ഹൃദയത്തിന് ഉടമയായിട്ടുള്ള നടനാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ എനിക്ക് ആദ്യം ഭയമായിരുന്നു.

പിന്നീട് അദ്ദേഹം തന്നെ നമ്മളോട് സ്‌നേഹത്തോടെ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഓക്കെയായി. പട്ടണത്തിൽ ഭൂതം സിനിമ ചെയ്ത ശേഷമാണ് അദ്ദേഹത്തോടുള്ള ആത്മബന്ധം വളർന്നത്. ഇടയ്‌ക്കൊക്കെ അപ്രതീക്ഷിതമായി അദ്ദേഹം വീട്ടിൽ വരികയും ചെയ്യാറുണ്ടെന്നും ഗിന്നസ് പക്രു പറയുന്നു.

Also Read
വെല്ലുവിളി നിറഞ്ഞതായിരുന്നു ആ സിനിമ, സഹായിച്ചത് കാർത്തിക, 36 വർഷങ്ങൾക്ക് ഇപ്പുറവും തുടരുന്നത് കാർത്തികയുമായുള്ള ബന്ധം മാത്രം: തുറന്നു പറഞ്ഞ് നടി ശാരി

Advertisement