എന്തിന്റെ സൂക്കേടാണെന്ന് ഞാൻ ചോദിച്ചു, രഞ്ജിയേട്ടന് വിഷമമായി, പിന്നെ ഞാൻ അതങ്ങ് സമ്മതിച്ചു കൊടുത്തു: നവ്യാ നായർ

12948

സിബിമലയിൽ സംവിധാനം ചെയ്ത ഇഷ്ടമെന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ നായികയാണ് നവ്യാ നായർ. സ്‌കൂൾ കലോൽസവ വേദിയിലെ സജീവ സാന്നിദ്യമായിരുന്നു നവ്യാ നായർ. മലയാള മനോരമ ആഴ്ചപതിപ്പിന്റെ കവർചിത്രം കണ്ടാണ് സിബി മലയിൽ ഇഷ്ടത്തിലേക്ക് തന്നെ ക്ഷണിച്ചതെന്ന് പറയുകയാണ് നവ്യാ നായർ ഇപ്പോൾ.

ഫ്ളവേഴ്സ് ചാനലിലെ ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ആയിരുന്നു നവ്യാ നായർ സിനിമാ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ചത്. തന്റെ രണ്ടാമത്തെ ചിത്രമായ നന്ദനം സിനിമയ്ക്കിടെ രഞ്ജിത്തിൽ നിന്നും വഴക്ക് കിട്ടിയതിനെക്കുറിച്ചും നവ്യാ നായർ പറഞ്ഞിരുന്നു.

Advertisements

Also Read
അന്ന് സംസാരിച്ചപ്പോൾ ഇങ്ങനെ തലേലാവുമെന്ന് വിചാരിച്ചില്ല, ഉറക്കം എണീറ്റാൽ ഞാനാദ്യം നോക്കുന്നത് ആൾ അടുത്തുണ്ടോ എന്നാണ്

16ാമത്തെ വയസിലായിരുന്നു സിനിമയിലേക്കെത്തിയത്. തുടക്കത്തിൽ സംവിധായകരിൽ നിന്നും നല്ല വഴക്കുകളൊക്കെ ലഭിച്ചിരുന്നു. രഞ്ജിയേട്ടനിൽ നിന്നും നല്ല ചീത്ത കിട്ടിയിട്ടുണ്ടെന്ന് താരം പറഞ്ഞിരുന്നു. ചെറിയൊരു തെറ്റിദ്ധാരണ കാരണം അദ്ദേഹം വിഷമിച്ച സാഹചര്യവുമുണ്ടായിരുന്നു.

കലാരഞ്ജിനി ചേച്ചിക്കൊപ്പമുള്ള രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നോട് ക്യാമറയുടെ റൈറ്റിലേക്ക് നടക്കാനായിരുന്നു പറഞ്ഞത്. ചേച്ചി ചേച്ചിയുടെ റൈറ്റിലേക്കായിരുന്നു പോയത്. ഞാൻ വേറെ ഡയറക്ഷനിലും, ഒരാൾ പോവുമ്പോൾ ആ കൂടെ പോയിക്കൂേ എന്നായിരുന്നു രഞ്ജിത്തേട്ടൻ ചോദിച്ചത്.

അതും പറഞ്ഞ് ചീ ത്ത പറഞ്ഞിരുന്നു. എല്ലാവരും കേൾക്കെ ചീത്ത പറഞ്ഞതോടെ ഞാൻ വല്ലാതായി. കല ചേച്ചി തെറ്റിച്ചതിന് എന്നെ എന്തിനാണ് ചീത്ത പറഞ്ഞത്. അദ്ദേഹത്തിന് എന്തിന്റെ സൂക്കേട് ആണെന്ന് ആയിരുന്നു ഞാൻ ചോദിച്ചോണ്ട് ഇരുന്നത്. റൂമിലെത്തിയതിന് ശേഷവും ഞാൻ അതേക്കുറിച്ച് തന്നെ പറയുന്നുണ്ടായിരുന്നു. അസുഖമെന്ന രീതീയിലല്ല ഞാൻ സൂക്കേട് എന്ന് പറഞ്ഞത്.

Also Read
എനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു, ആന്റണി പെരുമ്പാവൂരിന്റെ നിർബന്ധം സഹിക്കാതെ എഴുതിയതാണ്: പരാജയപ്പെട്ട ആ മോഹൻലാൽ സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് എസ്എൻ സ്വാമി

തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു ഈ പ്രയോഗം രഞ്ജിയേട്ടൻ മനസിലാക്കിയത്. അതോടെ അദ്ദേഹം ലൊക്കേഷനിൽ നിന്നും പോവുകയും ചെയ്തു. തലവേദനയായിട്ട് പോയതാണെന്ന് ആയിരുന്നു പറഞ്ഞത്.
ഞാൻ പറഞ്ഞെന്നറിഞ്ഞ കാര്യം കേട്ട് വിഷമത്തോടെയായിരുന്നു രഞ്ജിയേട്ടൻ പോയത്. ഇതേക്കുറിച്ച് അച്ഛൻ ചോദിച്ചിരുന്നു.

അച്ഛന് എന്തിന്റെ സൂക്കേടാണെന്ന് ഞാൻ ചോദിക്കാറില്ലേ, അതേ പോലെ പറഞ്ഞതാണ്. അല്ലാതെ മറ്റൊന്നും മനസിൽ വെച്ചിട്ടല്ല. എന്തായാലും അദ്ദേഹത്തെ വിളിച്ച് സംസാരിക്കാനും ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് തൊട്ടപ്പുറത്തെ റൂമിലുള്ള രഞ്ജിയേട്ടനെ വിളിച്ച് സംസാരിക്കുന്നത്.

നവ്യ എന്നെക്കുറിച്ച് സൂക്കേട് എന്ന തരത്തിൽ സംസാരിച്ചിരുന്നോ എന്നായിരുന്നു രഞ്ജിയേട്ടന്റെ ചോദ്യം. ഞാൻ പറഞ്ഞിരുന്നു അച്ഛനോടൊക്കെ പറയുന്നത് പോലെ പറഞ്ഞതാണ്. ഇപ്പോഴാണ് എനിക്ക് ആശ്വാസമായത്. പറഞ്ഞില്ലെന്ന് പറഞ്ഞിരുന്നുവെങ്കിൽ നീ എന്റെ മുന്നിൽ കള്ളിയായേനെ എന്നായിരുന്നു രഞ്ജിയേട്ടൻ പറഞ്ഞതെന്നും ആയിരുന്നു നവ്യാ നായർ പറഞ്ഞത്.

Also Read
പർദ്ദയും ലവ് ജിഹാദും; വിവാദങ്ങൾക്ക് മറുപടിയുമായി നടി ലെന, കാത്തിരുന്നു കാണാമെന്നും നടി

Advertisement