മലയാളം സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരസുന്ദരിയാണ് നടി ലെന. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ താരമാണ് ലെന. ജയരാജിന്റെ സംവിധാനത്തിൽ 1998 ൽ പുറത്തിറങ്ങി സ്നേഹം എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിൽ എത്തിയത്.
പിന്നീട് നരിവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ നടിക്ക് കഴിഞ്ഞിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങളിലാണ് നടി അധികവും പ്രത്യക്ഷപ്പെട്ടത്. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും സജീവമായിരുന്നു ലെന.
ഓമത്തിങ്കൾപ്പക്ഷി, ചില്ല് വിളക്ക്, മാലയോഗം, കനൽകിരീടം, തുലഭാരം എന്നിങ്ങന ഒരുപിടി സൂപ്പർ ഹിറ്റ് സീരിയലുകളിൽ നടി അഭിനയിച്ചിട്ടുണ്ട്. 2014 വരെ സീരിയലിൽ സജീവമായിരുന്നു താരം. സിനിമയിൽ തിരക്ക് ഏറ്യതോടെ സീരിയലുകളിൽ വിട്ടു നിൽക്കുകയാണ് താരം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ലെനയുടെ മലയാള ചിത്രം.
അതേ സമയം ഏറെ ആരാധകരുള്ള ലെന സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ സിനിമ വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമൊക്കെ നടി പങ്കുവെയറക്കാറുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലും ലെനയ്ക്കുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതായണ് ഇവയ്ക്ക് ലഭിക്കുന്നത്.
ഇപ്പോഴിതാ ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ലവ് ജിഹാദ് എന്ന സിനിമയ്ക്ക് നേരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലെന. സിനിമയുടെ ടീസറിലെ പർദ്ദ പാർട്ടി പരാമർശങ്ങളും സിനിമയുടെ പേരും ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
സിനിമയ്ക്ക് ഇത്തരം ഒരു പേര് നൽകുമ്പോൾ തന്നെ വിമർശനം പ്രതീക്ഷിച്ചിരുന്നുവെന്നും, റിലീസിന് ശേഷം ഈ വിവാദത്തിന് സ്ഥാനം ഉണ്ടാകില്ലെന്നും നടി വ്യക്തമാക്കുന്നു. ഇത്തരമൊരു പേര് ഒരു സിനിമയ്ക്ക് ഇടുമ്പോൾ തന്നെ നമ്മൾ അത്തരം പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നുണ്ടല്ലോ.
സിനിമ കാണണം. ഈ പേര് അവിടെ ഇരിക്കട്ടെ, ഈ പേര് മനസ്സിൽ വെച്ചുകൊണ്ട് തന്നെ ഈ സിനിമ കണ്ടു കഴിഞ്ഞു എന്താണ് പറയാനുള്ളത് എന്ന് നോക്കാം. ഇപ്പോൾ വിമർശിക്കാൻ നിൽക്കണ്ട, സിനിമ കണ്ട ശേഷം തീരുമാനമെടുക്കാം എന്നും ലെന പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കെജിഎഫ് ചാപ്റ്റർ 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലെന. റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ചിത്രത്തിൽ, ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് രവീണ ടണ്ടൻ അവതരിപ്പിച്ച പ്രധാനമന്ത്രിയുടേത്.
മലയാളത്തിൽ ഈ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് ലെനയാണ്. കെജിഎഫ് പോലൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് താരം വ്യക്തമാക്കുന്നു.