മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം അഭിനയിക്കാനാണ് ഇഷ്ടം, ബിഗ്ബോസ് നാലിലേക്ക് വിളിച്ചിട്ടും പോയില്ല: ഗായത്രി സുരേഷ്

92

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നപ്യാരി എന്ന ചിത്രത്തിലെ നായികയായി മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഗായത്രി സുരേഷ്. ജമ്നപ്യാരിക്ക് പിന്നാലെ ഒരുപിടി സിനിമകളിൽ കൂടി താരം അഭിനയിച്ചിരുന്നു.

അതേ സമയം ട്രോളൻമാരുടെ ട്രോളുകൾക്ക് എന്നും ഇരയാക്കപ്പെടുന്ന നടി കൂടിയാണ് ഗായത്രി സുരേഷ്. അടുത്തിടെ തന്നെ മലയാളത്തിന്റെ താരപുത്രൻ പ്രണവ് മോഹൻലാലുമായി ബന്ധപ്പെട്ടും അല്ലാതെയും താരത്തിന്റെ അഭിമുഖങ്ങളിലൂടെയുള്ള പരാമർശങ്ങൾ വിവാദങ്ങളും ട്രോളുകളുമായി മാറിയരുന്നു.

Advertisements

ഇപ്പോഴിതാ തനിക്ക് എതിരായ ട്രോളുകളെക്കുറിച്ചും മറ്റും തുറന്ന് പറയുകയാണ് ഗായത്രി സുരേഷ്.
ജമ്നപ്യാരിക്ക് ശേഷം ടൊവിനോ തോമസ് നായകനായ ചിത്രം ഒരു മെക്സിക്കൻ അപാരതയിലും താരം നായിക വേഷം കൈകാര്യം ചെയ്തിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് താരത്തിനെ തേടി മികച്ച വേഷങ്ങളൊന്നും എത്തിയില്ല.

Also Read
ശബരിമല ദർശനം നടത്തി നടൻ ദിലീപ്, അയ്യന് മുന്നിൽ നെഞ്ചുരുകി പാർത്ഥിച്ച് താരം

ഇതിനു ട്രോളുകൾ കാരണമായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരുപക്ഷേ ഉണ്ടായിരിക്കാം എന്നാണ് ഗായത്രി മറുപടി നൽകുന്നത്. എന്നെ സിനിമയിലേക്ക് വിളിച്ചാൽ അത് ചിത്രത്തിനെ നെഗറ്റീവായി ബാധിച്ചേക്കാം എന്നൊരു തോന്നൽ അവർക്കും ഉണ്ടായിട്ടുണ്ടാവാം എന്നും ഗായത്രി പറയുന്നു.

അതേ സമയം തന്നെ ബിഗ് ബോസ് മലയാളം സീസൺ 4ലേക്ക് ക്ഷണിച്ചിരുന്നു എന്നും. സിനിമയുടെ തിരക്കുകളിൽ ആയിപ്പോയത് കാരണം പോകാൻ സാധിച്ചില്ലെന്നും ഒരു 2, 3 വർഷങ്ങൾക്കു ശേഷം ഉറപ്പായും പോകണം എന്നുണ്ടെന്നും ഗായത്രി പറയുന്നു.

ഇപ്പോൾ ചില സിനിമകൾ റിലീസ് കാത്തിരിക്കുന്നുണ്ട്. ഈ സമയത്ത് വിട്ടു നിൽക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് ഓഫർ നിരസിക്കേണ്ടി വന്നത്. പുതുമുഖ സംവിധായകന്മാർ ആണ് ഇപ്പോൾ തന്നെ സമീപിക്കുന്നത്. വലിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളൊന്നും തനിക്ക് കിട്ടുന്നില്ലന്നേയുള്ളൂ. എന്നാൽ സിനിമയുടെ ഭാഗമായിതന്നെയാണ് ഇപ്പോഴും നിൽക്കുന്നതെന്നും താരം പറയുന്നു.

ചെറിയ സിനിമകൾ ചെയ്യാതിരിക്കണം എന്നൊന്നും വിചാരിക്കാറില്ല. ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലതല്ലേ ലഭിക്കുന്ന കഥാപാത്രങ്ങൾ ചെയ്യുന്നത്. സിനിമയിൽ ഇനി തനിക്ക് അഭിനയിക്കാൻ ഏറ്റവും ഇഷ്ടം മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമാണെന്നും ഗായത്രി സുരേഷ് പറയുന്നു.

Also Read
പെട്ടെന്ന് അയാൾ ദിലീപേട്ടനെ തല്ലി, ദിലീപേട്ടൻ തിരിച്ചും തല്ലി, ഞാൻ ശരിക്കും പൊട്ടിക്കരഞ്ഞു പോയി: വെളിപ്പെടുത്തലുമായി നവ്യാ നായർ

Advertisement