പെട്ടെന്ന് അയാൾ ദിലീപേട്ടനെ തല്ലി, ദിലീപേട്ടൻ തിരിച്ചും തല്ലി, ഞാൻ ശരിക്കും പൊട്ടിക്കരഞ്ഞു പോയി: വെളിപ്പെടുത്തലുമായി നവ്യാ നായർ

8512

കലോൽസവ വേദയിൽ നിന്നും സിനിമയിലേക്ക് എത്തി മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യാ നായർ. മലയാളത്തിലെ ഹിറ്റ്‌മേക്കർ സിബി മലയിൽ സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിൽകൂടി ജനപ്രിയനായകൻ ദിലീപിന്റെ നായികയായിട്ട് ആയിരുന്നു നവ്യ നായരുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

ഇഷ്ടത്തിന് പിന്നാലെ രഞ്ചിത്തിന്റെ നന്ദനത്തിൽ ബാലാമണി ആയി എത്തിയതോടെ നവ്യയുടെ കരിയർ തന്നെ മാറിമറിയുകയായിരുന്നു. ബാലാമണിയെ മലയാളികൽ ഏറ്റെടുത്തതോടെ പിന്നീട് നിരവധി തെന്നിന്ത്യൻ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി മാറി താരം.

Advertisements

വിവാഹ ശേഷം മലയാളത്തിൽ സിനിമയിൽ അത്ര സജീവമല്ലാതിരുന്നു നവ്യ 10 വർഷത്തെ ഇടവേളയ്ക്ക് ഒരുത്തീ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. അതേ സമയം തന്റെ ആദ്യ സിനിയായ ഇഷ്ടം ചിത്രത്തിന്റെ സെറ്റിൽ വെച്ചുണ്ടായ ഒരു സംഭവം നവ്യാ നായർ വെളിപ്പെടുത്തിയതാണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്.

Also Read
രണ്ട് മതത്തിലുള്ളവരായതിനാൽ വിവാഹം നടക്കുമോയെന്ന് ആശങ്കയായിരുന്നു ; അമ്പലത്തിലും പള്ളിയിലുമല്ല കോട്ടയത്തെ സുമംഗലി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം : പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഗായകൻ സുദീപ് കുമാറും ഭാര്യ സോഫിയയും

ഇടയ്ക്കിടെ മൂക്ക് ചൊറിയുന്ന സ്വഭാവം എനിക്കുണ്ട്. ഇഷ്ടം ഷൂട്ടിങ്ങിനിടെ ദിലീപേട്ടൻ എന്റെ അടുത്തുവന്ന് എന്തോ പൊടി, അത് തട്ടിക്കളയൂ എന്ന് പറഞ്ഞു. ഞാൻ മൂക്ക് ചൊറിയുന്നതിനിടെ എന്റെ യൂണിറ്റിലെ ഒരു ചേട്ടൻ എന്തോ ആവശ്യത്തിനായി വന്നു. ദിലീപേട്ടൻ എന്നോട് ഇയാളെ അറിയുമോ എന്ന് ചോദിച്ചു.

ഇല്ലെന്ന് പറഞ്ഞപ്പോൾ പരിചയപ്പെടുത്തി തന്നു. സംസാരിക്കാൻ കഴിയാത്ത ആളാണെന്നും യൂണിറ്റിലുള്ളത് ആണെന്നും പറഞ്ഞു. ഇത് പറഞ്ഞയുടനെ അയാൾ എന്നെ നോക്കി എന്തൊക്കെയോ ശബ്ദമുണ്ടാക്കി അവിടെ നിന്നും വേഗം പോയി. എനിക്ക് കാര്യമൊന്നും മനസ്സിലായില്ല.

ദിലീപേട്ടൻ പിന്നാലെ പോയി അയാളെ സാന്ത്വനിപ്പിക്കാൻ ശ്രമിക്കുന്നതും സോറി പറയുന്നതുമൊക്കെ ഞാൻ കേട്ടു. കുറേ നേരമായിട്ടും ബഹളം മാറുന്നില്ല. സെറ്റിലെ ആളുകളുടെ മുഴുവൻ ശ്രദ്ധയും പിന്നെ അതിലേക്കായി. കുറച്ച് കഴിയുമ്പോൾ അയാൾ ദിലീപേട്ടനെ തല്ലുന്നു. പിന്നെ ദിലീപേട്ടനും തിരികെ തല്ലുന്നു. ഞാൻ ആകെ അന്തംവിട്ടിരിക്കുകയാണ്.

സെറ്റിൽ ഇങ്ങനെയുള്ള വഴക്കുകൾ ഉണ്ടാകുമെന്ന് വിചാരിക്കുന്നതേ ഇല്ലല്ലോ. കുറച്ചു കഴിഞ്ഞപ്പോൾ ദിലീപേട്ടൻ എന്റെയടുത്തു വന്നു പറഞ്ഞു. ഇങ്ങനെയുള്ള ആളുകളുടെ മുന്നിൽവെച്ച് മൂക്ക് ചൊറിയുന്നത് അവരെ കളിയാക്കുന്നതിന് തുല്യമാണ്. നീ എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ചോദിച്ചു.

എനിക്കിത് പുതിയ അറിവായിരുന്നു. ഞാൻ ദിലീപേട്ടനോട് സോറിയൊക്കെ പറഞ്ഞു. ഞാൻ കാരണം ദിലീപേട്ടൻ പെട്ടുപോയല്ലോ എന്ന് ഓർത്ത് സഹതാപം തോന്നി. പക്ഷെ, അപ്പോഴും ആ ചേട്ടൻ നിന്ന് കരയുകയും ഒച്ചയിടുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു എന്നും നവ്യാ നായർ പറയുന്നു.

ഉച്ചകഴിഞ്ഞതോടെ ലൊക്കേഷൻ ആകെ നിശബ്ദമായി. ആരും ഒന്നും സംസാരിക്കുന്നില്ല. ഇടയ്ക്ക് സിബി അങ്കിളും വേണു അങ്കിളുമൊക്കെ എന്നോട് വന്ന് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു. എനിക്ക് കൂടുതൽ ടെൻഷനായി കരച്ചിലൊക്കെ വരാൻ തുടങ്ങി. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടേ എന്നൊക്കെ സിബി അങ്കിൾ പറഞ്ഞപ്പോൾ ഞാൻ ശരിക്കും പൊട്ടിക്കരഞ്ഞുപോയി.

Also Read
പാടാത്ത പൈങ്കിളിയിലെ അവന്തിക വിവാഹിതയായി ; ഐശ്വര്യ ദേവി ഇനി സിദ്ധാർത്ഥിന് സ്വന്തം

ദിലീപേട്ടൻ ഇടയ്ക്കിടെ വന്ന് വിഷമിക്കേണ്ട എന്നൊക്കെ പറയുമായിരുന്നു. അപ്പോഴാണ് കൂടുതൽ വിഷമം ആകുന്നത്. അന്ന് വൈകിട്ടായിരുന്നു കാണുമ്പോൾ പറയാമോ എന്ന പാട്ടിന്റെ ഷൂട്ട്. ഷൂട്ടിന് സമയം ആകാറായപ്പോൾ മുൻപേ പറഞ്ഞ ആ ചേട്ടൻ ഉറക്കെ എന്തോ പറഞ്ഞു കൊണ്ട് പോകുന്നു.

ലൈറ്റ് ശരിയാക്ക്, അവിടെ അത് ഓക്കെ ആക്ക് എന്നൊക്കെ, ഞാൻ നോക്കുമ്പോൾ അയാൾക്ക് ഒരു കുഴപ്പവുമില്ല. എന്നെ പറ്റിക്കാൻ വേണ്ടി ദിലീപേട്ടനും ആ ചേട്ടനും കൂടി ഡ്രാമ കളിച്ചതായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. അവരുടെ തല്ല് കണ്ടാൽ ഒറിജിനൽ ആണെന്നേ പറയൂ. അത്രയ്ക്ക് അഭിനയമായിരുന്നു എന്നും നവ്യാ നായർ പറയുന്നു.

Advertisement