സ്നേഹം ചിന്തകൾക്ക് അപ്പുറമാണ്, ഓർമകൾ എക്കാലവും ഹൃദയത്തിൽ ജീവിക്കും ; മകളെ കുറിച്ചുള്ള ഓർമ്മയിൽ ഗായിക ചിത്ര

158

മലയാളികളുടെ സ്വന്തം വാനമ്പാടിയാണ് ഗായിക കെഎസ് ചിത്ര. ചിത്രയുടെ മകൾ നന്ദനയുടെ വിയോഗം ഇന്നും ഒരു നൊമ്പരമായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കിടക്കുകയാണ്. ഏറെ കാലത്തെ നീണ്ട കാത്തിരുപ്പിന് ശേഷമാണ് പ്രിയ ഗായികയ്ക്ക് കുഞ്ഞ് ജനിച്ചിരുന്നത്. എന്നാൽ ഈ സന്തോഷം അധികനാൾ ചിത്രയ്ക്കൊപ്പം ഉണ്ടായിരുന്നില്ല. ഇന്നും വേദനയോടെയാണ് 2011 ലെ ഏപ്രിൽ 14 ന് എല്ലാവരും ഓർക്കുന്നത്. ഇന്നും മകളുടെ വേർപാടിൽ സൃഷ്ടിച്ച വേദനയിൽ നിന്ന് പൂർണ്ണമായി പുറത്ത് വരാൻ ചിത്രയ്ക്ക് കഴിഞ്ഞിട്ടില്ല.

ഇപ്പോഴിതാ പ്രേക്ഷകരുടെ ഇടയിൽ ഇടംപിടിക്കുന്നത് മകൾ നന്ദനയെ കുറിച്ച് ചിത്ര കുറിച്ച വാക്കുകളാണ്. ഔദ്യോഗിക സോഷ്യൽ മീഡിയയ പേജിലൂടെയാണ് മകളെ കുറിച്ചുള്ള ഓർമ പങ്കുവെച്ചിരിക്കുന്നത്. എന്നും ഹൃദയത്തിൽ ജീവിക്കുമെന്നാണ് ഓർമ ദിവസം പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ചിത്രയുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Advertisements

ALSO READ

വളരെ ആകർഷണശക്തിയുള്ള കണ്ണുകളാണ് അദ്ദേഹത്തിന്റേത്, മമ്മൂട്ടിയിൽ കണ്ട ഒരുപാട് കാര്യങ്ങൾ എന്നെ ഞെട്ടിച്ചുകളഞ്ഞു : ലക്ഷ്മി ഗോപാലസ്വാമി

മകൾ നന്ദനയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഹൃദയസ്പർശിയായ വാക്കുകൾ ചിത്ര കുറിച്ചിരിക്കുന്നത്.’സ്നേഹം ചിന്തകൾക്ക് അപ്പുറമാണെന്നും ഓർമകൾ എക്കാലവും ഹൃദയത്തിൽ ജീവിക്കുമെന്നുമാണ്’ കെ എസ് ചിത്ര എഴുതിയിരിക്കുന്നത്. പൊന്നോമനയെ മിസ് ചെയ്യുന്നുവെന്നും കുറിപ്പിൽ പറയുന്നുണ്ട്. നന്ദനയുടെ ഓർമകൾ എന്നും നിലനിൽക്കുമെന്ന് ആരാധകരും പറയുന്നു. ചിത്രയുടെ വാക്കുകൾ ഏറെ വേദന സൃഷ്ടിച്ചിരിക്കുകയാണ്. മകളുടെ വേർപാടിന് ശേഷ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കെഎസ് ചിത്ര പൊതു വേദികളിൽ എത്താൻ തുടങ്ങിയത്.

എന്നും നിറ പുഞ്ചിരിയോടെ കാണുന്ന കെ എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു മകൾ നന്ദനയുടെ മരണം. വിജയ ശങ്കർ- കെ എസ് ചിത്ര ദമ്പതിമാർക്ക് ഏറെ കാത്തിരിപ്പുകൾക്ക് ശേഷമാണ് നന്ദന പിറന്നത്്. ഒമ്പത് വയസ് തികയും മുൻപെ ആയിരുന്നു കുഞ്ഞിന്റെ വിയോഗം. 2011ൽ ദുബായ്യിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണായിരുന്നു മരണം. നന്ദനയുടെ ഓർമകൾ നിധി പോലെ സൂക്ഷിച്ചാണ് കെ എസ് ചിത്ര ഇപ്പോൾ ജീവിക്കുന്നത്.

ALSO READ

ദിലീപിന്റെ അളിയൻ കാവ്യക്ക് എതിരെ കളിച്ചു, മകളെ ഒറ്റപ്പെടുത്തിയെന്ന ധാരണ കാവ്യയുടെ കുടുംബത്തിന്റെ പക കൂട്ടി, ദിലീപും കാവ്യയും വേർപിരിയുമെന്ന് പല്ലിശ്ശേരി

കുഞ്ഞിന്റെ പിറന്നാൾ ദിവസവും കെഎസ് ചിത്ര ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെയ്ക്കും. 2002 ഡിസംബർ 18 ന് ആയിരുന്നു നന്ദന ജനിച്ചത്. ‘നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം. നിന്റെ ഓർമകൾ നിധി പോലെയാണ് ഞങ്ങൾക്കെന്നും. നിന്നോടുള്ള സ്നേഹം വാക്കുകൾക്കപ്പുറമാണ്. നിന്റെ നഷ്ടം അളക്കാനാവാത്തതാണ്’ എന്നായിരുന്നു കഴിഞ്ഞ പിറന്നാളിന് ചിത്ര കുറിച്ചത്. പ്രിയഗായികയുടെ പോസ്റ്റ് അന്ന് വളരെ തുറഞ്ഞ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

1987 ൽ ആണ് എൻജീനിയറായ വിജയ് ശങ്കറും ചിത്രയും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് പതിനഞ്ച് വർഷത്തിന് ശേഷമാണ് നന്ദന ജനിക്കുന്നത്. കൃഷ്ണ ഭക്ത കൂടിയായ ചിത്ര മകൾക്ക് നന്ദന എന്ന പേരിട്ടു. എആർ റഹ്മാന്റെ ഷോ യിൽ പങ്കെടുക്കാനായി ദുബായിൽ എത്തിയപ്പോഴാണ് ചിത്രയ്ക്ക് മകളെ നഷ്ടപ്പെടുന്നത്. ദുബായിലെ എമിറേറ്റ് ഹിൽസിലെ വില്ലയിലെ നീന്തൽ കുളത്തിൽ വീണാണ് ഒൻപതു വയസുകാരിയായിരുന്ന നന്ദന മരണപ്പെടുന്നത്. ആരാധകരേയും സിനിമ- സംഗീത ലോകത്തേയും ഏറെ വേദനിപ്പിച്ച വിയോഗമായിരുന്നു നന്ദനയുടേത്.

Advertisement