മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിനിസ്ക്രീനിലെ കോമഡി സ്കിറ്റുകളിലൂടെയും മറ്റു ആരാധക ശ്രദ്ധ പിടിച്ച് പറ്റിയ സൂരാജ് പിന്നീട് ചെറിയ വേഷങ്ങളിലൂടെയും കോമഡി വേഷങ്ങളിലൂടെയും പതിയെ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.
തിരുവനന്തപുരം സ്ലാങ്ങിലുള്ള ഉള്ള വ്യത്യസ്തമായ ഭാഷാ ശൈലിയും അഭിനയ രീതിയും തന്നെയായിരുന്നു സുരാജിനെ ശ്രദ്ധേയമായി മാറ്റിയത്. എന്നാൽ പിന്നീട് സ്വഭാവ നടനായും തിളങ്ങിയ താരം ദേശീയ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയെടുത്ത് മലയാളകളെ ഞെട്ടിച്ചു. അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങുന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളാണ്.
തിരുവനന്തപുരം അണ് സ്വദേശമെങ്കിലും എറണാകുളത്തെ സ്കൈ ലാൻഡ് ഫ്ളാറ്റിലാണ് സൂരാജ് വെഞ്ഞാ റമ്മൂട് കുടുംബ സമേതം താമസിക്കുന്നത്. ഷൂട്ടിങ്ങിനു പോകാനുള്ള സൗകര്യങ്ങൾക്കു വേണ്ടിയാണ് വെഞ്ഞാറമൂട്ടിൽ നിന്നും എറണാകുളത്തേക്ക് താരം താമസം മാറ്റിയത്. എന്നാൽ സ്വന്തം നാട്ടിൽ സ്വന്തമായി ഒരു വീട് പണി കഴിപ്പിക്കണം എന്നതാണ് തന്റെ ആഗ്രഹം എന്ന് താരം പറഞ്ഞിരുന്നു.
ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബമാണ് താരത്തിന്റേത്. സുപ്രിയയാണ് ഭാര്യ മൂത്തമകൻ കാശിനാഥൻ, രണ്ടാമത്തെ മകൻ വാസുദേവ്, മൂന്നാമത്തെ മകൾ ഹൃദ്യ. കാശിനാഥൻ അണ്ണൻ തമ്പി എന്ന മമ്മൂട്ടി സിനിമയിൽ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും മക്കളുടെ വിശേഷങ്ങളെല്ലാം പറഞ്ഞ് സുരാജ് വെഞ്ഞാറമൂട് വാചാലനാകാറുണ്ട്.
അതേസമയം ഭർത്താവിന്റേയും മക്കളുടെയും കാര്യങ്ങൾ നോക്കി സന്തുഷ്ട കുടുംബ ജീവിതം നയിക്കുക ആണ് സുപ്രിയ. അതേ സമയം അത്ര നിസ്സാരക്കാരിയല്ല സുപ്രിയ. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എംബിഎയിൽ ബിരുദവും നേടിയ സുപ്രിയ ബാങ്ക് ജീവനക്കാരി കൂടിയായിരുന്നു.
മക്കളുടെയും ഭർത്താവിനെയും കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വന്നതോടെയാണ് താരം ജോലി ഉപേക്ഷിച്ചത്. ചാറ്റേർഡ് അക്കൗണ്ട് ഉണ്ടെങ്കിലും ഇപ്പോഴും സുരാജ് വെഞ്ഞാറമൂടിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സുപ്രിയ തന്നെയാണ്. വലിയ ദൈവവിശ്വാസി കൂടെയാണ് സുപ്രിയ.
എല്ലാ വർഷവും കുടുംബം ഒന്നിച്ച് മൂകാംബികയിൽ പോവുക പതിവാണ്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വച്ചാണ് ആദ്യമായി സുപ്രിയയും സുരാജ് വെഞ്ഞാറമൂടും കണ്ടു മുട്ടുന്നത്. സുരാജിന് വിവാഹം ആലോചിക്കുന്ന സമയമായിരുന്നു. അപ്പോഴാണ് ഒരു ബന്ധുവായ ശ്രീലതയോട് നിന്റെ കൂട്ടുകാരികൾ ആരുമില്ലയെന്ന് സുരാജ് ചോദിച്ചത്.
അങ്ങനെ ശ്രീലത സുപ്രിയയെക്കുറിച്ച് പറഞ്ഞു. തുടർന്ന് ഇരുവരും പത്മനാഭസ്വാമി ക്ഷേത്രത്തിൽ വച്ച് കണ്ടു മുട്ടി. മൂന്നു വർഷങ്ങൾക്ക് ശേഷമാണ് വീട്ടുകാരോട് വിവരം പറയുന്നതും സുപ്രിയയും സുരാജും വിവാഹം കഴി ക്കുന്നതും. രണ്ടു വീട്ടുകാരുടെയും പൂർണ സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് വിവാഹം നടന്നത്. ഇപ്പോൾ താരങ്ങൾ സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു.
ലോക്ഡൗൺ സമയത്ത് വെഞ്ഞാറമൂട്ടിലെ വീട്ടിലായിരുന്നപ്പോൾ സുരാജ് പങ്കുവെച്ച് വീഡിയോ ലക്ഷങ്ങൾ ആണ് ഏറ്റെടുത്തത്. അതോടെയാണ് സുരാജിന്റെ ഭാര്യയും ആരാധകർക്ക് സുപരിചിതയായി മാറുന്നത്.