മലയാള സിനിമയിലെ മുൻനിര നായികമാരിൽ വളരെ സുന്ദരിയായ നടിയാണ് മിയ ജോർജ്ജ്. ഇതു വരെ അഭിനയിച്ച സിനിമകളെല്ലാം മികവുറ്റ പ്രകനടമാണ് നടി കാഴ്ച വെച്ചത്. ഇപ്പോൾ കുറച്ച് നാളുകളായി സിനിമയിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെ സജീവമാണ് മിയ. അടുത്തിടെ മകൻ ലൂക്കയുടെ കൂടെയുള്ള രസകരമായ വീഡിയോയാണ് നടി പങ്കുവെച്ചത്. ഇത് വൈറലായി മാറുകയും ചെയ്തു. ഇപ്പോഴിതാ ഗർഭിണിയായത് മുതൽ പ്രസവം വരെ ഉണ്ടായ സംഭവങ്ങളെ കുറിച്ച് പറയുകയാണ് മിയ.
2020 സെപ്റ്റംബറിൽ വിവാഹിതയായ മിയ ഏഴ് മാസം കഴിഞ്ഞപ്പോൾ കുഞ്ഞിന് ജന്മം കൊടുത്തിരുന്നു. എന്നാൽ മാസം തികയാതെയാണ് മകൻ ജനിച്ചതെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ നടി വെളിപ്പെടുത്തുകയാണ്. വേദന വന്ന് ആശുപത്രിയിൽ എത്തിച്ച് മിനുറ്റുകൾക്കുള്ളിൽ തന്നെ കുഞ്ഞ് ജനിച്ചുവെന്നും പിന്നീടുള്ള ദിവസങ്ങളെ പറ്റിയുമാണ് മിയ പങ്കുവെച്ചത്. മിയയുടെ വാക്കുകൾ ഇങ്ങനെ!
ALSO READ
ഗർഭകാലത്ത് തനിക്ക് ഇടയ്ക്കിടെ ബ്ലീഡിങ് ഉണ്ടായിരുന്നു എന്നാണ് മിയ പറയുന്നത്. അതുകൊണ്ട് തന്നെ ബെഡ് റെസ്റ്റ് എടുത്തിരുന്നു. ഏഴാം മാസത്തിൽ പ്രസവത്തിനായി വിളിച്ച് കൊണ്ട് വരുന്ന ചടങ്ങുണ്ട്. അതുകഴിഞ്ഞ് എന്തോ ആവശ്യത്തിന് എറണാകുളത്ത് അശ്വിന്റെ വീട്ടിലേക്ക് പോവേണ്ടി വന്നു. തിരികെ വന്ന് കിടന്നുറങ്ങിയെങ്കിലും വെളുപ്പിന് വയറ് വേദന വന്നു. ഫോൾസ് പെയിൻ ആണെന്ന് ആദ്യം കരുതി. ഏഴാം മാസത്തിൽ എന്ത് പ്രസവവേദന വരാനാണ്. അപ്പുവിനെ വിളിച്ച് ഉണർത്തി കാര്യം പറഞ്ഞു. ഗൂഗിളിലും വെറുതെ തപ്പി.
ഏഴാം മാസത്തിൽ ഉണ്ടാവുന്ന കുഞ്ഞിന് തനിയെ ശ്വസിക്കാൻ ഒന്നും പറ്റില്ല. അപ്പോൾ നിയോനേറ്റൽ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വരും. ആ ആശുപത്രിയിൽ അതിനുള്ള സൗകാര്യമില്ല. ഒന്നുകിൽ അവിടെ പ്രസവിച്ച് എൻഐസിയു ഉള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റണം. അല്ലെങ്കിൽ അവിടേക്ക് പോയിട്ട് പ്രസവിക്കണം. അങ്ങനെ ആശുപത്രിയിലേക്ക് പോയി പ്രസവിക്കാൻ തീരുമാനിച്ചു. ഷൂട്ടിങ്ങിന് പോലും ആംബുലൻസിൽ കയറിയിട്ടില്ലാത്ത തന്നെ കിടത്തി കൊണ്ട് പോവേണ്ടി വന്നു. വഴിയിൽ വെച്ച് പ്രസവം നടന്നാലോ എന്ന് കരുതി ഡോക്ടറും നേഴ്സും കൂടെ വന്നിരുന്നു. പത്ത് മിനുറ്റ് കൊണ്ട് ആശുപത്രിയിലെത്തി. പതിനഞ്ച് മിനുറ്റിൽ പ്രസവവും നടന്നു. അങ്ങനെ ജൂലൈയിൽ ഡേറ്റ് പറഞ്ഞിരുന്ന ലൂക്ക മേയ് മാസം നാലിന് എത്തി’ എന്നും നടി പറയുന്നുണ്ട്.
ALSO READ
മാട്രിമോണിയൽ സൈറ്റ് വഴി മിയയുടെ മമ്മിയാണ് അശ്വിനെ കണ്ടെത്തുന്നത്. വീട്ടുകാർ തമ്മിൽ പരസ്പരം ആലോചിച്ച് ഉറപ്പിച്ചാണ് സെപ്റ്റംബറിൽ താരവിവാഹം നടക്കുന്നത്. അപ്പു എന്ന് വിളിക്കുന്ന ഭർത്താവിനെ കുറിച്ച് നടി മുൻപ് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ ഉടൻ തന്നെ നടി ഗർഭിണിയായി. ഇപ്പോൾ മകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് താരം.